2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

അവർ അഞ്ചു സുഹൃത്തുക്കൾ

പ്രവീൺ 


ഇന്ന് ഞാൻ പ്രവീണിനെ കുറിച്ച് പറയാം 
എന്തിനാ പറയുന്നത് ? പലർക്കും അറിയാം 
പലർക്കും പലതും അറിയാം 
എന്നാലും ഓരോ സംഭവവും രേഖപ്പെടുത്തേണ്ടതുണ്ട് 
ഓരോ കഥാകാരനും ചരിത്രകാരനാണ് 
ഓരോ കഥാകാരനും ചരിത്രത്തെ രേഖപ്പെടുത്തുകയാണ് 
യഥാർത്ഥ ചരിത്രകാരൻ കഥാകാരനാണ് 
ഷാജഹാനെ ഔറംഗസേബ് തടവിലാക്കി 
എന്നെഴുതിയാൽ ചരിത്രകാരൻറെ പണി തീർന്നു 
അതിലേറെ എഴുതേണ്ട ആവശ്യമെന്തെന്ന് 
അയാൾ അത്ഭുതപ്പെടും 
അത്രയുമെഴുതിയാൽ 
നിങ്ങൾ ചരിത്ര പരീക്ഷയിൽ ജയിക്കും 
പക്ഷെ എന്താണ് സംഭവിച്ചതെന്ന് 
നിങ്ങളൊരിക്കലും അറിയില്ല 
സംഭവിച്ചതെന്തെന്നു നിങ്ങളറിയുന്നത് 
അത് കഥാകാരൻ എഴുതുമ്പോൾ മാത്രമാണ് 
അടിയന്തിരാവസ്ഥ ഭാരതത്തിനു ഗുണം ചെയ്തോ 
എന്നത് ഇപ്പോഴും തർക്ക വിഷയമായിരിക്കുന്നത് 
അത് കഥാകാരൻ എഴുതാത്തതിനാലാണ് 
കഥാകാരൻ എഴുതാതെ വിഷയത്തിന് വ്യക്തത 
ഒരിക്കലുമുണ്ടാവില്ല 



നിങ്ങൾക്കറിയാം രാജിയുടെ മൂന്നാമത്തെ മകൻ 
ഇളയ ചെറുക്കൻ 
പ്രവീൺ 
കണ്ടുകൊതിക്കാത്തവർ കരയിലില്ല 
പക്ഷെ ചെറുക്കൻ തെറിവിളിച്ചോടിക്കും 
തൊടാൻ സമ്മതിക്കില്ല 
എന്ത് ചെയ്യും 
ആ ചെറുക്കന് പറ്റിയ പറ്റാണ് പറ്റു 
ആ കഥയാണ് പറയുന്നത് 


പത്തൊൻപത് വയസുവരെ 
ചെറുക്കൻ ആരെയും തൊടീക്കാതെ നടന്നു 
ആരേലുമൊക്കെ തൊട്ടുകാണും 
അറിയാത്ത പ്രായത്തിൽ 
അറിഞ്ഞു തുടങ്ങിയപ്പോൾ 
ചെറുക്കൻ ആരെയുമടുപ്പിച്ചില്ല 
എന്നങ്ങോട്ടു മനസിലാക്കിയാൽ മതി 


ആ വസന്തേടെ ചെക്കനെ 
ആ പ്രാന്തൻ പിടിക്കുമ്പോൾ 
അവനത് എന്താണെന്നറിയില്ലായിരുന്നു 
ആരോടും പറയരുതെന്നറിയില്ലായിരുന്നു 
അവൻ നേരെ വസന്തയുടെ അടുത്ത് ചെന്ന് 
നൂറു മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ അഭിമാനത്തോടെ 
തൻറെ മൂത്രമൊഴിക്കുന്നത് വായിൽ വെച്ച വിവരം 
അതെ പോലെ വർണ്ണിച്ചു കേൾപ്പിച്ചു 
വസന്തയാണ് ഇതൊന്നും ആരോടും പറയരുതെന്ന് 
ചെക്കനെ ഉപദേശിച്ചത് 
ഇനിയത് വായിൽ വെക്കാൻ ചെന്നാൽ 
സമ്മതിക്കരുതെന്നും വസന്തയാണ് പറഞ്ഞുകൊടുത്തത് 
അങ്ങനെയൊരു പ്രായവും സമയവും 
പ്രവീണിനുമുണ്ടാവുമല്ലോ 



അതേ , അറിയാറായതിൽ പിന്നെ 
അവനതിനൊന്നും ആരെയും അനുവദിച്ചില്ല 
അവൻറെ ഏറ്റവുമടുത്ത സുഹൃത്ത് രാഹുലുമായി 
അവൻ അകന്നത് 
അവനെ രാഹുൽ കിസ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് 
ആ പ്രവീണിന് പറ്റിയത് എന്താണെന്ന് 
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 
ഇവിടെ രേഖപ്പെടുത്തുകയാണ് 



ഒരുകുപ്പി റം 
പ്രവീൺ 
ജെയ്‌സൺ 
ദീപക് 
രാജീവ് 
ഒരു റൗണ്ട് കഴിഞ്ഞു 
രണ്ടാമത്തെ റൗണ്ട് തുടങ്ങുമ്പോൾ 
ഞാനവിടെ ചെന്നു 
കുപ്പികളും ഗ്ളാസ്സുകളും മറഞ്ഞു 
സംസാരിച്ചിരുന്നപ്പോൾ 
മറഞ്ഞ കുപ്പിയും ഗ്ളാസ്സുകളും തെളിഞ്ഞു 
എത്ര നേരമാ വെച്ചോണ്ട് നോക്കിയിരിക്കുക 
ഒരു ഗ്ളാസ് കൂടി വന്നു 
ഒരു പെഗ് എനിക്കും കിട്ടി 
പെഗ് അടിച്ചിട്ട് ഒന്നും പറയാതെ പോകരുതല്ലോ 
ഒരു കുപ്പിക്കുള്ള കാശ് ഞാൻ കൊടുത്തു 
രാജീവ് പോയി വാങ്ങിക്കൊണ്ടു വന്നു 
ഒരു സ്മാൾ കൂടി കഴിച്ചിട്ട് 
ഞാനെൻറെ വഴിക്ക് പോയി 



ഇനിയാണ് സംഭവം നടക്കുന്നത് 
എല്ലാരും നല്ല ലെവലിലായി 
ഓരോരുത്തരായി സ്ഥലം വിട്ടു 
പ്രവീണിൻറെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല 
പ്രവീൺ കിടക്കയിലേക്ക് വീണു 
അവനവിടെ കിടന്നുറങ്ങി 


ആരോ തുണികൊണ്ട് 
അവൻറെ കണ്ണുകൾ കെട്ടി 
കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടി 
കാലുകൾ പിന്നോട്ടുമടക്കി കട്ടിലിൽ കെട്ടി 
ഇത്രയുംകാലം അവൻ എന്താണോ അനുവദിക്കാതിരുന്നത് 
അത് ആരോ ചെയ്തു 
ഒരു തെരുവ് നായ കടിച്ചു കീറുന്നത് പോലെ 
അവനെ ആരോ കടിച്ചു കീറി 
ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു ആക്രമണം 
നെറ്റിയും കവിളുകളും താടിയും 
ചുണ്ടുകളും 
സ്തനങ്ങളും 
തുടകളും എല്ലാം 
കടിച്ചു പൊട്ടിച്ചു 
ഗുദത്തിൽ എന്താ തുളച്ചു കയറ്റിയതെന്ന് 
അവനത്ര ഉറപ്പില്ല 
അസഹനീയമായ വേദനയായിരുന്നു 
 പിന്നീട്  അയാൾ അവൻറെ ചാരത്തു കിടന്നു 
ലഹരിയിൽ അവൻ വീണ്ടുമുറങ്ങിപ്പോയി 
ഉണർന്നപ്പോൾ അലമാരയിലെ കണ്ണാടിയിലെ രൂപം കണ്ട് 
അവനമ്പരന്നു 
ചിക്കൻ പൊങ്ങിയതാണെന്നാണ് 
അവനാദ്യം കരുതിയത് 
പിന്നെ ഗുദത്തിൽ വേദന അനുഭവപ്പെട്ടു 
അവനത് ഓർത്തെടുത്തു 
അവനു വെളിയിലിറങ്ങാൻ കഴിയാത്തതുപോലെ 
ശരീരമാകെ ചിക്കൻ പൊങ്ങിയത് പോലെ 
രണ്ടു ദിവസം അവൻ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു 



രാജി എല്ലാം മനസിലാക്കി 
രാജിക്ക് രാജീവിനെയായിരുന്നു സംശയം 
അവനങ്ങനെ ഒരു വീക്നെസ് ഉള്ളവനാണ് 
രാജീവിനെ അവളൊന്നു വിരട്ടി 
ആറു സ്റ്റിച്ചസ് വേണ്ടി വന്നെന്ന് 
ഭീഷണിയുടെ സ്വരത്തിൽ അവൾ രാജീവിനോട് പറഞ്ഞു 
അവനല്ലെന്ന് പറഞ്ഞു അവൻ രാജിയുടെ കാലു പിടിച്ചു 


അതാരായാലും ഒടുക്കത്തെ പണി ആയിപ്പോയെന്നാണ് 
രാജി പറയുന്നത്


രാജീവ് 

രാജീവിന് മനസമാധാനം നഷ്ടമായി 
ആറു സ്റ്റിച്ചസ് വേണ്ടി വന്നു എന്നതിൽ നിന്ന് 
അവനിപ്പോൾ ആശുപത്രിയിലാണെന്നു വ്യക്തം
അങ്ങനെയാണെങ്കിൽ ആശുപത്രിയിൽ നിന്ന് 
പോലീസിൽ അറിയിച്ചു കാണും 
ഒരു പക്ഷെ ആ രാജി ആദ്യം പോലീസിൽ പോയി 
പരാതി കൊടുത്തിട്ടായിരിക്കും 
അവനെ ആശുപത്രിയിലാക്കിയത് 
ഒരു പക്ഷെ പറയുന്നത് പോലെ 
ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലായിരിക്കാം 
കേസിനു ബലം കിട്ടാൻ ആശുപത്രിയിലാക്കിയതാവാം 
അന്ന് അവനോടൊപ്പം മദ്യപിച്ചവരെല്ലാം 
പോലീസിൽ ഹാജരാകേണ്ടി വന്നേക്കാം 
താൻ സ്വവർഗ്ഗ രതിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നു 
ആരെങ്കിലും പോലീസിനോട് പറയും 
ഇത് ചെയ്തത് താനല്ലെന്ന് പറഞ്ഞാൽ 
പോലീസ് വിശ്വസിക്കില്ല 


ആ ദിവസം രാജീവ് പുറത്തിറങ്ങിയില്ല 
അന്ന് രാത്രി ആരുമറിയാതെ 
രാജീവ് ഭാര്യയേയും കൂട്ടി 
ഭാര്യാഗൃഹത്തിലേക്ക് ഒളിച്ചോടി 


രാജീവ് ഒളിവിലാണെന്ന വാർത്ത 
കാട്ടു തീ പോലെ പടർന്നു 
പ്രവീണിനെ അവശ നിലയിലാക്കിയത് 
രാജീവാണെന്ന കാര്യത്തിൽ 
ആർക്കും സംശയമില്ലായിരുന്നു 
ആ അടയ്ക്കാ കച്ചവടക്കാരൻറെ മകൻ 
സാമിനെ രാജീവ് വിളിച്ചുകൊണ്ടുപോയി 
ചാക്കോച്ചൻറെ ഷെഡിൽ വെച്ച് 
എന്താ ചെയ്തതെന്ന് 
അറിയാത്തവരായി ആരുമില്ല 



രാജീവിന് ഭാര്യാഗൃഹത്തിലും സമാധാനമായി 
ജീവിക്കാൻ കഴിഞ്ഞില്ല 
ഭയം കാരണം 
അവൻ ഭാര്യാഗൃഹവും ഉപേക്ഷിച്ചു 
ഒരു ഉൾഗ്രാമത്തിൽ വീട് വാടകക്കെടുത്തു 
അവിടെ താമസമായി 
ഒരു ഗുണമുണ്ടായി 
പഴയ സ്വഭാവങ്ങൾ അവനെ വിട്ടു പോയി 
അവനൊരു നിർമ്മാണ തൊഴിലാളിയായി 
എല്ലാ ദിവസവും അവൻ പണിക്ക് പോയി 
കിട്ടിയ കൂലി ഭാര്യയെ ഏൽപ്പിച്ചു 
കാക്കിയും പോലീസ് എന്ന വാക്കും 
അവനെ ഭയഭീതനാക്കി 


ദീപക് 


ഗുജറാത്തിലേക്ക് ജോലിതേടി പുറപ്പെടാൻ 
ദീപക് പെട്ടെന്നാണ് തീരുമാനിച്ചത് 
അവൻ ട്രെയിൻ ടിക്കറ്റ് എടുത്ത് 
ട്രെയിൻ കയറി പോയി 
തന്നെ സംശയിക്കാൻ സാധ്യതയുണ്ടെന്ന് 
അറിഞ്ഞുകൊണ്ട് തന്നെയാണ് 
അവൻ പോയത് 


മദ്യപിക്കുമ്പോൾ ഉണ്ടായിരുന്നവർ 
താനും പ്രവീണും രാജീവും ജെയ്‌സണും 
പ്രവീണാണ് ഇരയാക്കപ്പെട്ടത് 
പിന്നെയുള്ളത് രാജീവ് താൻ ജെയ്‌സൺ 
ജെയ്‌സൺ പ്രവീണിൻറെ ഉറ്റ ചങ്ങാതി 
അവനത് ചെയ്യില്ല 
പിന്നെയുള്ളത് രാജീവും താനും 
രാജീവ് ആരെയുമൊന്നു പിടിച്ചു തള്ളുക പോലുമില്ല 
ആരെങ്കിലുമൊരു അടികൊടുത്താൽ 
അടിയും കൊണ്ട് മിണ്ടാതെ പോകുന്നവനാണ് രാജീവ് 
വായ് കൊണ്ടല്ലാതെ കൈകൊണ്ട് ഒന്നും ചെയ്യാത്തവൻ 
അവൻ സ്വവർഗ രതിയിൽ താൽപര്യം കാട്ടും 
പറയുകയേ ഉള്ളൂ 
സമ്മതമുള്ളവരോടൊപ്പം അവൻ കൂടും 
സൂക്ഷിച്ചൊന്നു നോക്കിയാൽ 
അവൻ സ്ഥലം വിടും 
അവനത് ചെയ്യാൻ ധൈര്യപ്പെടില്ല 
പിന്നെയുള്ളത് താനാണ് 
അടികൊടുക്കാനും ബലപ്രയോഗത്തിനും മടിയില്ലാത്തവൻ 
എന്നാണു ആളുകൾ അവനെ കുറിച്ച് പറയുക 
താനല്ല അത് ചെയ്തതെങ്കിലും 
പൊലീസിൻറെ പിടിയിലായാൽ 
അവർ അടിച്ചും ചവിട്ടിയും കുറ്റം സമ്മതിപ്പിക്കും 
നാരായണൻ നായരെ കൊണ്ട് 
കൊലക്കുറ്റം സമ്മതിപ്പിച്ചതിൻറെ 
അടുത്ത ദിവസം മാത്യു 
ജീവനോടെ തിരിച്ചെത്തിയില്ലായിരുന്നെങ്കിൽ 
നാരായണൻ നായർ ഇന്ന് സ്വർഗത്തിലിരുന്നേനെ 

ജെയ്‌സൺ 

മൂന്നാലാഴ്ചകൾ കഴിഞ്ഞു 
ഞാൻ ഒരിടവഴിയിലൂടെ നടന്നു വരുമ്പോൾ 
ജെയ്‌സണും പ്രവീണും വഴിയിൽ നിൽക്കുന്നു 
രണ്ടുപേരും  മദ്യലഹരിയിലാണ് 
ജെയ്‌സണിൻറെ കയ്യിലൊരു കത്തിയുണ്ട് 
ജെയ്‌സൺ പ്രവീണിനോട് ചോദിച്ചു 
" ഞാനിവനെ   കുത്തിക്കൊല്ലട്ടെ ?"
പ്രവീൺ പറഞ്ഞു "വേണ്ട"
"എനിക്ക് ആരെയെങ്കിലും കൊല്ലണം "
പ്രവീൺ മിണ്ടിയില്ല 
"ഞാനിവനെ കുത്തിക്കൊല്ലും "
"വേണ്ട "
"എന്നാ നിന്നെ കുത്തിക്കൊല്ലാം "
"വേണ്ട "
"എനിക്കാരെയെങ്കിലും കൊല്ലണം , ഞാൻ കൊല്ലും "
ഞാൻ ഭയത്തോടെയാണെങ്കിലും മുന്നോട്ടു തന്നെ നടന്നു 
ഭയന്നോടി പോകാൻ   കഴിയില്ലല്ലോ 
അവരെ മറികടന്നു 
ആറുചുവടു പിന്നാലെ ആഭാസകരമായി 
കത്തിയും കുലുക്കി 
ജെയ്‌സൺ 
എങ്ങനെ ഒരക്രമിയെ നേരിടാമെന്ന് 
എന്നെ പരിശീലിപ്പിക്കാൻ ശ്രമിച്ച ജോസിനെ 
ഞാനോർമ്മിച്ചു 
ജോസ് അൻവറിനെ കതകിൽ ചേർത്ത് നിർത്തി 
കുരിശിൽ നിൽക്കുംപോലെ 
ആറു കത്തികൾ പറന്നു വന്നു 
ഒരെണ്ണം കഴുത്തിനിടത് വശത്തു 
ഒരെണ്ണം കഴുത്തിന് വലത് വശത്ത് 
ഒരെണ്ണം വലത് കക്ഷത്തിനു തൊട്ടു താഴെ 
ഒരെണ്ണം ഇടത് കക്ഷത്തിനു തൊട്ടു താഴെ 
ഒരെണ്ണം വയറിനിടത്തുവശം 
ഒരെണ്ണം വയറിനുവലതു വശം 
ഞങ്ങൾ ഏഴുപേർ കണ്ണുമിഴിച്ചു 
ശ്വാസം അടക്കിപ്പിടിച്ചു നിന്നു 
അന്ന് അക്രമിയെ നിരായുധനാക്കുന്നതെങ്ങനെ 
എന്ന് എന്നെ അഭ്യസിപ്പിക്കാൻ 
അവൻ കുറെ ശ്രമിച്ചതാണ് 


പ്രവീൺ നിന്നിടത്തു തന്നെ നിന്നു 
ഞാൻ നടന്നു നടന്ന് രാജിയുടെ വീടിനു മുന്നിലെത്തി 
ജെയ്‌സണും പിന്നാലെയെത്തി 
രാജിയെ കണ്ടതും രാജിയോടായി ഭീഷണി 
"നിന്നെ നോട്ടമിട്ടാടീ ഞാൻ പ്രവീണിനൊപ്പം കൂടിയത് "
"നിന്നെ കിട്ടിയല്ലെങ്കിലെന്താടീ , പ്രവീണിനെ ഞാനെടുത്തെടീ "
അവൻ ഒച്ചയിട്ടു 
"നിന്നെ കൊല്ലാൻ പോവാടീ " അവൻ അമറി 
അവൻ മുന്നോട്ടാഞ്ഞു 
കമഴ്ന്നടിച്ചു വീണു 
അവൻ എഴുന്നേൽക്കാൻ ഒന്ന് ശ്രമിച്ചു 
കഴിഞ്ഞില്ല 
അവനവിടെ കിടന്നു 
അവൻ പറഞ്ഞു കൊണ്ടിരുന്നു 
"നിന്നെയാരുന്നെടീ എനിക്ക് വേണ്ടത് "
"കിട്ടിയില്ല , പകരം അവനെ ഞാനെടുത്തെടീ "


അന്ന് വൈകിട്ട് 
ജെയ്‌സൺ അവൻറെ തന്തയെ കൊല്ലാൻ 
കത്തിയുമായി ബേസിൽ കയറി പോയി 
അവൻ പോകുമ്പോൾ എല്ലാവരോടും പറഞ്ഞു 
" ഞാൻ പോവാ , എൻറെ തന്തയെ കൊന്നിട്ട് 
   പോലീസിൽ കീഴടങ്ങും "


അവൻറെ തന്ത 
അവനെയും അവൻറെ അമ്മയെയും ഉപേക്ഷിച്ചിട്ട് 
മറ്റൊരിടത്തു മറ്റൊരാളുടെ ഭാര്യക്കൊപ്പം 
താമസിക്കുന്നു 


അടുത്ത ദിവസം കേട്ടത് 
ജെയ്‌സൺ അവൻറെ തന്തയെ തെറിവിളിച്ച 
അയൽക്കാരനെ കുത്തിക്കൊന്നിട്ട് 
പോലീസിൽ കീഴടങ്ങി 


 

രാജി 

അതവനായിരുന്നു , രാജി പറഞ്ഞു 
എന്ത് ?
പ്രവീണിനെ ഉപദ്രവിച്ചത് ജെയ്‌സൺ ആയിരുന്നു 
അതെങ്ങനെ നിനക്കറിയാം ?
അവനെന്നെ ഉപദ്രവിക്കാൻ വന്നതാ 
ഞാൻ സമ്മതിക്കാതിരുന്നത് കൊണ്ട് 
അവൻ പ്രവീണിനെ ഉപദ്രവിച്ചു 
ഞാനെന്ത് ചെയ്യാനാ ,
കുത്താനും കൊല്ലാനും നടക്കുന്നവനോട് 
എന്ത് പറയാനാ 
അവനെന്നെ പലതവണ കേറിപ്പിടിക്കാൻ നോക്കിയതാ 
പ്രവീണിനോട് ഇതുവല്ലതും പറയാൻ പറ്റുമോ ?
അവനുമായി കൂട്ടുകെട്ട് വേണ്ടെന്നു 
പലതവണ പറഞ്ഞതാ 
ഏതായാലും അവനകത്തായല്ലോ 
ഇനി ഇറങ്ങുന്നതുവരെ പേടിക്കേണ്ടല്ലോ 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ