2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

അവൻ

അവനെൻറെ അടുത്ത് വന്ന് ഒട്ടിയിരുന്നു 
സ്ഥലമില്ലാഞ്ഞിട്ടല്ല 
ഞാൻ അനങ്ങിയില്ല 
എനിക്ക് അവനെ ഇഷ്ടമായത് കൊണ്ടാണ് 
അൽപ്പം കഴിഞ്ഞപ്പോൾ 
അവനെന്നെ ചാരിയിരുന്ന് ഉറങ്ങാൻ തുടങ്ങി 
ഞാൻ അനങ്ങിയില്ല 
എനിക്ക് അവനെ ഇഷ്ടമായത് കൊണ്ടാണ് 
അവൻറെ വിരലുകൾ എൻറെ പാൻസിൻറെ 
കീശമേൽ പരതുന്നത് ഞാനറിഞ്ഞു 
ഞാൻ അനങ്ങിയില്ല 
കീശയിൽ കാശ് ഒന്നും ഇല്ല 
പിന്നെന്തിന് അനങ്ങണം 
മാത്രമല്ല , അവനെ എനിക്ക് ഇഷ്ടമാണ് 


അവൻ നിരാശതയോടെ 
കള്ളയുറക്കം അവസാനിപ്പിച്ച് 
എഴുന്നേറ്റ് നടന്നു 
ഞാൻ അവനു പിന്നാലെ ചെന്നു 
അവൻ തിരിഞ്ഞു നോക്കി 
ഞാൻ ചിരിച്ചു 
അവൻ നിന്നു 
ഞാൻ അവൻറെ കയ്യിൽ പിടിച്ചു 
അവൻ ഭയക്കുകയും വിറക്കുകയും ചെയ്തു 
ഞാൻ അവനെയും കൊണ്ട് നടന്നു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ