2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

സവാള

വിശപ്പും കാമവുമാണ് മനുഷ്യൻ 
എന്ന് പറഞ്ഞത് ഞാനല്ല 
ഷോപ്പ്നർ ആണ് 
പണ്ടെന്നോ ജീവിച്ചിരുന്ന 
പണ്ടെന്നോ മരിച്ചു പോയ 
ഒരു ജെർമ്മൻകാരൻ 



ഇന്നിപ്പോൾ വലിയൊരു തമാശ 
നമ്മുടെ നിയമസഭയിൽ നടക്കുന്നു 
രണ്ടു ദിവസം പട്ടിണി കിടന്നപ്പോഴേക്കും 
ഒരു ജനപ്രതിനിധി ആശുപത്രിയിലായത്രെ !
നമ്മളൊക്കെ എത്ര ദിവസം പട്ടിണി കിടന്നിരിക്കുന്നു 
നമ്മളെയാരെയും ആരും ആശുപത്രിയിലാക്കിയില്ല 
ഈ രാഷ്ട്രീയക്കാരുടെ ഓരോ തമാശകളേ !



എന്താ ഇപ്പൊ പട്ടിണി കിടക്കാനും മാത്രം 
സംഭവിച്ചത് ?
സ്വാശ്രയ കൊളേജിൽ പഠിക്കുന്ന 
മാർക്കില്ലാത്ത , പണം മാത്രമുള്ള 
കൊച്ചന്മാർക്കും കൊച്ചിമാർക്കും 
കുറച്ചു കൂടുതൽ പണം കൊടുക്കണമത്രേ !



അതിനെന്താ ? അവരുടെ കയ്യിൽ 
പണം ഏറെയുണ്ടല്ലോ 
സമരം അവരല്ലല്ലോ ചെയ്യുന്നത് ?
രാഷ്ട്രീയക്കാരല്ലേ ?
രാഷ്ട്രീയക്കാർക്ക് എല്ലാം ഫ്രീയല്ലേ ?
അവരുടെ മക്കളും മാർക്കില്ലെങ്കിലും 
സ്വാശ്രയത്തിൽ പഠിക്കുന്നു 
ഫീസ് കൊടുത്തല്ല ; കൊടുക്കാതെ 
പിന്നെന്താ , ഇവന്മാർക്ക് ഇത്ര ഏനക്കേട് ?



ആദർശം പരിശുദ്ധം ആൻറണിയല്ലേ 
സ്വാശ്രയം തുടങ്ങി വെച്ചത് ?
അങ്ങേരത് വേണ്ട രീതിയിൽ 
ആക്കിവെക്കാതിരുന്നത് കൊണ്ടല്ലേ 
ഈ മാരണം ഓരോ വർഷവും 
തലവേദനയാകുന്നത് ?
ഇതൊക്കെ ഓരോ ഒത്തുകളികളല്ലേ ?
കുരങ്ങൻ അപ്പം പകുത്തതു പോലെ 
അവർ അപ്പം പകുത്തുകൊണ്ടേയിരിക്കുന്നു 



പിന്നെയൊരു സന്തോഷ വാർത്തയുണ്ട് 
ജനത്തിന് താൽപ്പര്യമുള്ള ഒരു വാർത്ത 
സവാള ഇപ്പോൾ കിലോ പത്തു രൂപാ മാത്രം 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ