2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

സുമൻ മിത്ര



ഒരു തടിച്ചി പെണ്ണുമ്പിള്ളയുടെ വീടിൻറെ 
ഒരു മുറിയിലാണ് 
അന്നെൻറെ വാസം 
ആ വീടിനു ഒരു സ്വീകരണമുറിയും 
രണ്ടു ബെഡ് റൂമുകളും 
ഒരു അടുക്കളയും 
ഒരു കുളിമുറിയും 
രണ്ടു ബെഡ്‌റൂമുകളിൽ ഒന്നിന് 
പുറത്തേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു 
അത് തുറക്കുക സിറ്റ് ഔട്ടിലേക്കാണ് 
സ്വീകരണമുറിയുടെ വാതിലും 
ഇതേ സിറ്റ് ഔട്ടിലേക്കാണ് തുറക്കുക 
ഈ മുറിയാണ് തടിച്ചി എനിക്ക് തന്നത് 
ഈ മുറിയുടെ വീടിനുള്ളിലേക്ക് തുറക്കുന്ന വാതിൽ 
തടിച്ചി കുറ്റിയിട്ടിരിക്കുകയാണ് 
എല്ലാ മാസവും ഒന്നാം തീയതി മുതൽ 
വാടക കൊടുക്കുന്നത് വരെ 
തടിച്ചി ഈ വാതിൽ തുറക്കും 
ജീ കിരായാ നഹീ മിലാ 
അവർ വായ് തുറക്കും 
വാടക കൊടുത്തു കഴിഞ്ഞാൽ പിന്നെ 
അടുത്ത മാസം ഒന്നാം തീയതി വരെ 
അവർ വാതിൽ തുറക്കില്ല 
അവർ വായ് തുറക്കില്ല 



അങ്ങനെയിരിക്കെ അവർക്കൊരു കത്ത് വന്നു 
അവരുടെ അനിയത്തിയുടേതാണ് കത്ത് 
അനിയത്തി അവരുടെ മകനെ 
ഇങ്ങോട്ടയക്കുന്നു 
അവനെ കോളേജിൽ ചേർത്തിരിക്കുന്നു 
ഇവിടെ ജ്യേഷ്ഠത്തിയോടൊപ്പം 
താമസിപ്പിക്കണം 
മൂന്നു വർഷം 
ചെറുക്കൻ വരുന്ന ദിവസം രാവിലെ 
അവർ വീടും പൂട്ടിയെങ്ങോ പോയി 
അവരെ ആര് അന്വേഷിച്ചാലും 
ബാന്ഗ്ലൂരിനു പോയി 
ഒരു മാസം കഴിഞ്ഞേ വരൂ 
എന്ന് പറയാൻ 
എന്നെയും അയൽക്കാരെയും ചട്ടം കെട്ടി 


പതിനൊന്നു മണിയായപ്പോൾ 
ഒരു മിടുക്കൻ ചെറുക്കൻ കയറി വന്നു 
സുന്ദരൻ 
അതിനേക്കാളേറെ സെക്സി 
കണ്ടാൽ കൊതിച്ചു പോകും 
അവൻ പൂട്ടിയിട്ടിരിക്കുന്ന വാതിലിനു നേരെ 
നോക്കിയിട്ട് 
ഒന്നും സംഭവിക്കാത്തത് പോലെ 
നേരെ എൻറെ മുറിയിലേക്ക് 
കടന്നു വന്നിരിപ്പായി 
അവൻ ചോദിക്കാഞ്ഞതിനാൽ 
തടിച്ചി ബാൻഗ്ലൂരിൽ പോയെന്നോ 
ഒരു മാസം കഴിഞ്ഞേ വരുള്ളൂ എന്നോ 
ഞാൻ പറഞ്ഞില്ല 
അയൽക്കാരും പറഞ്ഞില്ല 
ഞാൻ പറയാതിരുന്നത് 
അങ്ങനെ പറഞ്ഞാൽ 
അവൻ പൊയ്ക്കളയുമല്ലോ 
എന്ന് കരുതിയാണ് 
അവർ ഒരു മാസം കഴിഞ്ഞേ വരൂ എങ്കിൽ 
ഒരു മാസം അവനെന്നോടൊപ്പം കഴിഞ്ഞോട്ടെ 
എന്ന ചിന്ത എന്നിലുണ്ടായിരുന്നു 
ഉച്ച ഭക്ഷണത്തിനു ഞാനവനെ വിളിച്ചു 
അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും 
ഞാൻ നിർബന്ധിച്ചു കൂടെ കൊണ്ട് പോയി 
വൈകുന്നേരം വരെ തടിച്ചിയെ 
കാണാതെ വന്നപ്പോളാണ് 
അവൻ അവരെക്കുറിച്ചു ചോദിക്കുന്നത് 
അവർ സ്ഥലത്തില്ലെന്ന വിവരം 
ഒരു മാസം കഴിഞ്ഞേ അവർ വരൂ 
എന്ന വിവരം 
അപ്പോൾ മാത്രമാണ് ഞാൻ പറയുന്നത് 



ഞാൻ പറഞ്ഞു 
സാരമില്ല , ഒരു മാസം എന്നോടൊപ്പം കഴിയാം 
ക്ലാസ് തുടങ്ങുന്ന സമയമായതുകൊണ്ടും 
അവനവിടെ വേറെ ബന്ധുക്കൾ ഇല്ലാത്തതിനാലും 
ഞാൻ പറഞ്ഞത് അവനംഗീകരിച്ചു 
അവനെന്നോടൊപ്പം താമസിക്കാൻ തീരുമാനിച്ചു 



ഇതിനിടയിൽ ഒരു തമാശ നടന്നു 
പകൽ മുഴുവൻ ചുറ്റിയടിച്ചും സിനിമാ കണ്ടും 
സമയം ചിലവഴിച്ച തടിച്ചി 
അയൽപക്കത്തെ സ്ത്രീയെ ഫോണിൽ വിളിച്ചു 
ആരെങ്കിലും വാതിക്കൽ കാത്തിരിക്കുന്നുണ്ടോ 
എന്നന്വേഷിച്ചു 
ഇല്ലെന്നു മറുപടി 
ആരും വാതിൽക്കൽ കാത്തിരിക്കുണ്ടായിരുന്നില്ല 
അവൻ എൻറെ മുറിയിലായിരുന്നല്ലോ 
അവൻ പോയിക്കാണുമെന്നു കരുതി 
അവർ സന്തോഷത്തോടെ ഒരോട്ടോയിൽ 
വന്നിറങ്ങി 
തങ്ങളെ കാണാതെ 
തങ്ങൾ ബാന്ഗ്ലൂരിലാണെന്നു കരുതി 
ഒരു മാസം കഴിഞ്ഞേ തങ്ങൾ വരൂ എന്ന് കരുതി 
അവൻ സ്ഥലം വിട്ടതിൽ 
അവർ ഉച്ചത്തിൽ ആഹ്ലാദിച്ചു 
തങ്ങൾ അവനെ മണ്ടനാക്കിയിരിക്കുന്നു 
മൂന്നു വർഷം അവനെ തീറ്റിപ്പോറ്റണം 
രൂപാ എത്ര വേണം 
അവനിപ്പോ അങ്ങനെ പഠിക്കേണ്ടാ 
നാട്ടിൽ പോയി പുല്ലരിയട്ടേ 
പശുവിനു കൊടുക്കാം , കൂടുതൽ പാൽ കിട്ടും 
അതുകൊണ്ടു ജീവിക്കാം 



എൻറെ മുറിയിലിരുന്ന് 
അവനിതെല്ലാം കേട്ടു 
വളരെ നേരം കരഞ്ഞു 
ഞാനവനെ ആശ്വസിപ്പിച്ചു 
എന്നോടൊപ്പം താമസിക്കാമെന്നും 
കോളേജിൽ പോയി പഠിക്കാമെന്നും 
ഞാൻ ഉറപ്പ് കൊടുത്തു 



അതേ 
സുമൻ മിത്ര മൂന്നു വർഷം 
ഡിഗ്രിക്ക് പഠിച്ചത് 
അവൻറെ അമ്മയുടെ ജേഷ്ഠത്തിയുടെ 
വാടകക്കാരനായ എന്നോടൊപ്പം താമസിച്ചിട്ടാണ് 
വാടകയും ചിലവും ഷെയർ ചെയ്യാൻ 
അവൻ തയ്യാറായിരുന്നു 
അവനതിനു കഴിവില്ലെന്നെനിക്കറിയാമായിരുന്നു 
പണത്തിനു പകരം ഞാനവൻറെ ശരീരം 
ഷെയർ ചെയ്തു 
സന്തോഷപൂർവ്വം അവനത്തിനു തയാറായി  





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ