2016, ജൂൺ 7, ചൊവ്വാഴ്ച

പോകാൻ കഴിയുമെങ്കിൽ പോയ്ക്കോട്ടെ

പ്രണയം ഉന്മേഷം നൽകാം 
പ്രണയം ഉന്മാദം നൽകാം 
സൂക്ഷിക്കണം , വളരെ വളരെ 



ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട് 
അനുഭവിക്കാൻ ആരും ആവശ്യപ്പെട്ടില്ല 
ഞാൻ പരാതിയൊന്നും പറഞ്ഞില്ലല്ലോ 



ആദ്യമായി വേണ്ടത് ഭീതികളിൽ നിന്നുള്ള 
മോചനമാണ് 
അവൻ വേറെ ആരുടെയെങ്കിലും കൂടെ 
പോകുമോ എന്നുള്ള ഭയം 
അവനെ വേറെ ആരെങ്കിലും വളക്കുമോ 
എന്നുള്ള ഭയം 
എങ്ങനെയോ പ്രതീക്ഷിക്കാതെ ലഭിച്ച 
ഒരു സുഹൃത്തിൽ നിന്ന് 
തനിക്ക് രോഗബാധയുണ്ടാകുമോ 
എന്നുള്ള ഭയം 



കഴിഞ്ഞ കാലങ്ങളിൽ 
ഞാനെൻറെ ഇണകളിൽ ചിലർക്കെഴുതിയ 
കത്തുകൾ 
ഞാൻ 
ഇവിടെ പ്രസിദ്ധീകരിക്കാം 
വെറുതെ വായിക്കുക 
ഞാനനുഭവിച്ച ഭീതികളും 
യാതനകളും അറിയുക 



പതിനാറു വർഷം 
എനിക്കൊരു ഇണയുണ്ടായിരുന്നു 
ഞാൻ അവനെ മാത്രമല്ല 
അറിഞ്ഞിട്ടുള്ളത് 
മറ്റൊരാൾ ഉണ്ടാവരുതെന്ന് 
ഞാനവനോട് ആവശ്യപ്പെട്ടു 
മറ്റൊരാൾ ഉണ്ടാവില്ലെന്ന് 
അവനെന്നോട് സത്യം ചെയ്തു 
സത്യം അവൻ പാലിച്ചിരിക്കാം 
ഞാൻ സത്യം ചെയ്തില്ല 
അവനെന്നോട് സത്യം ചെയ്യാൻ 
ആവശ്യപ്പെട്ടില്ല 
ഞാൻ വേട്ടയാടി 
നായാട്ടു നടത്തി 
കിട്ടിയവനെയെല്ലാം തിന്നു 
അതൊന്നും അവനോടൊരിക്കലും 
ഒരിക്കലും പറഞ്ഞിട്ടില്ല 



ഇന്നിപ്പോൾ അവൻ വിവാഹിതനായി 
അവൻ പോയി 
അവൻ പുതിയ പെണ്ണിനോടൊപ്പം 
എടുത്ത ഫോട്ടോകൾ 
ഫേസ് ബുക്കിൽ കണ്ടു 
അവൻ തിരികെ വരും 
ഒരു പെണ്ണിനും അവനെ ദീർഘകാലം 
പിടിച്ചു നിർത്താൻ കഴിയില്ല 



ഉദാഹരണത്തിന് രാജേഷ് 
മെലിഞ്ഞ ഉയരക്കുറവുള്ള 
ഒരു സാധനമായിരുന്നു അവൻ 
അവൻറെ തന്തയ്ക്ക് എന്നോട് 
ശത്രുതയായിരുന്നു 
കാരണമൊന്നും എനിക്കറിയില്ല 
അയാളുടെ ശത്രുതക്ക്
അയാളുടെ മകനെ എന്നിൽ നിന്നും 
രക്ഷിക്കാനായില്ല 
അയാളുടെ കൃഷിയിടത്തിൽ 
അവൻ തനിച്ചായിരുന്ന 
ഒരു വൈകുന്നേരം പെയ്ത മഴയിൽ 
കൃഷിയിടത്തിലെ ചായ്പ്പിൽ 
മഴ നനയാതെ അവനോടിക്കയറിയ 
അവൻറെ ചായ്പ്പിൽ 
ഞാനുമോടിക്കയറി 
ഒരു പൈൻറെന്ന മാരകമായ 
ആയുധവുമായി 
കുപ്പി തുറന്നു 
അവൻ ഗ്ലാസ്സും വെള്ളവും എടുത്തു 
ഞാനൊരു ഒന്നെടുത്തു 
അവനുമൊരു ഒന്നെടുത്തു 
ഞാനൊരര എടുത്തു 
അവനുമൊരു അരയെടുത്തു 
ഞാനവൻറെ അരയെടുത്തു 
എതിർപ്പൊന്നും ഉണ്ടായില്ല 
പിന്നെ മദ്യമില്ലാതെ 
ഒരുച്ചയ്ക്ക് 
അവൻറെ കൃഷിയിടത്തിലെ ചായ്പ്പിൽ 
ഉച്ചച്ചൂടിൽ 
അവനെനോടൊപ്പം കിടന്നു 
അവനെപ്പോഴും തുടക്കത്തിൽ 
ശ്ശെ , വേണ്ട 
എന്ന് പറയാൻ മറന്നില്ല 
എന്നിട്ട് നമ്മുടെ ആവശ്യം സാധിച്ചു തരും 



നാലു വർഷം കഴിഞ്ഞ് 
അവൻ ഗൾഫിൽ പോയി 
മൂന്നാം വർഷം  വന്നപ്പോഴും  
അതേ കൃഷിയിടത്തിലെ 
അതേ ചായ്പ്പിൽ 
ഓരോ പെഗിൽ 
അവൻ മലർന്ന് കിടന്നു 
തിരികെ പോകും മുൻപ് 
അവൻറെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ 
ഏതായാലും എല്ലാം പഠിപ്പിച്ചത് കൊണ്ട് 
പോയി പഠിച്ചിട്ടു വാ എന്ന് 
അവൾ പറയില്ലാ 
എന്ന് അവൻ ആശ്വാസം കണ്ടെത്തി 
വിവാഹ തലേന്ന് ചായ്പ്പിൽ കിടക്കുമ്പോൾ 
അവൻ പറഞ്ഞു 
ലാസ്റ്റ് റ്റൈം , ഇനിയില്ല 
അവളുടെ ആദ്യ പ്രസവം കഴിഞ്ഞപ്പോൾ 
അവനത് ആഘോഷിച്ചത് 
എന്നോടൊപ്പം ചായ്പ്പിലായിരുന്നു 
വിവാഹ ശേഷവും അവനെന്നെ തേടി വന്നു 



ഇന്നിപ്പോൾ 
എൻറെ ചരക്ക് 
അവൻറെ ഭാര്യയുടെ ഫോട്ടോ ഫേസ് ബുക്കിൽ 
പോസ്റ്റ്‌ ചെയ്യുമ്പോഴും 
ഞാനവനെ കാത്തിരിക്കുന്നത് 
ഇത്തരം അനുഭവങ്ങളുടെ സാക്ഷ്യത്തിലാണ് 
അവൻ വരും ; വരാതിരിക്കില്ല 
അവനു വരാതിരിക്കാൻ കഴിയില്ല 
നാലു വർഷത്തെ ബന്ധമല്ല 
പതിനാറു വർഷങ്ങളിലെ ബന്ധമാണ് 
അവനെന്നെ പിരിഞ്ഞു പോകാൻ കഴിയുമെങ്കിൽ 
പോയ്ക്കോട്ടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ