അവൻ അതുൽ ബാനർജി
ഹായ് , അവനാണ് ചെക്കൻ
മേലത്തെ ചുണ്ടിൽ
ഇനിയും രോമങ്ങൾ കറുത്തിട്ടില്ല
ടീ ഷർട്ടിനുള്ളിൽ തിങ്ങി നിൽക്കുന്ന സ്തനങ്ങൾ
ഞാനവനെ പരിചയപ്പെട്ടു
ബംഗാളിൽ നിന്നും കൂലിപ്പണിക്ക് വന്നവനെ
പരിചയപ്പെടെണ്ട ആവശ്യം എന്താണ് ?
ഞാനൊരു ബിൽഡിംഗ് കോണ്ട്രാക്ടർ അല്ല
അവനെ നേടാൻ വേണ്ടി
ഞാനൊരു ബിൽഡിംഗ് കോണ്ട്രാക്ടർ
ആവാനും ആ നിമിഷത്തിൽ
ഒരുക്കമായിരുന്നു
അവൻ എല്ലാ ദിവസവും രാവിലെ
ഒരു തടിയനൊപ്പം
ഗോവിന്ദന കുട്ടിയുടെ ചായക്കടയിൽ
ചായ കുടിക്കാൻ വന്നു
തടിയനും ബംഗാളിയാണ്
അവൻ ഗോവിന്ദൻകുട്ടിയുടെ ചായക്കടയിൽ
ചായകുടിക്കാൻ എത്തുമ്പോൾ
ചായ കുടിക്കാൻ ഞാനുമവിടെയുണ്ടാവും
ഞാൻ ചിരിക്കും
ചിരിക്കെണ്ടത് എൻറെ ആവശ്യമാണല്ലോ
അവനും ചിരിക്കും
തടിയൻ തുറിച്ചു നോക്കും
പിന്നെ അവഗണിക്കും
ചിരിക്കുന്ന പട്ടി കടിക്കില്ലെന്ന്
പഴഞ്ചൊല്ല് അവരുടെ ഭാഷയിൽ ഉണ്ടായിരിക്കാം
ചായ കുടിച്ചിട്ട് അവർ പണിസ്ഥലത്തേക്ക് പോകും
പ്രഭാതങ്ങളിലെ ഈ പഞ്ചാരയടിയിൽ
ലാഭമുണ്ടായത്
ഗൊവിന്ദകുട്ടിക്ക് മാത്രം
പിന്നാലെ നടന്നു നടന്ന്
ഒരിക്കൽ തനിച്ചു കിട്ടിയപ്പോൾ ആണ്
അവനെ പരിചയപെട്ടതും
പേര് അറിഞ്ഞതും
പിന്നെയും നടന്നു, പിന്നാലെ
തടിയനുള്ളത് കൊണ്ട് സംസാരിച്ചില്ല
അങ്ങനെയിരിക്കേ
വീണ്ടുമൊരിക്കൽ അവൻ തനിച്ചു വന്നു
അന്ന് അവൻ കടയിൽ നിന്നിറങ്ങി നടക്കുമ്പോൾ
ഞാനും കൂടെയെത്തി
ഞാൻ വിളിച്ചു
അതുൽ
അവൻ നിന്നു
പിന്നെ ഞങ്ങൾ സാവധാനം നടന്നു
എത്രയോ പേരോടൊപ്പം നടന്നിരിക്കുന്നു
എന്നിട്ടുമിപ്പോൾ
അവനോടൊപ്പം നടക്കുമ്പോൾ
ഹൃദയം നിയന്ത്രണം വിട്ടു മിടിച്ചു
അവൻ എന്തൊക്കെയോ ചോദിച്ചു
ഞാൻ എന്തൊക്കെയോ പറഞ്ഞു
ഇനി ഏതാനും ചുവടുകൾ
ഞങ്ങൾ വഴിപിരിയുന്നിടമെത്താൻ
ഇനി ഏതാനും ചുവടുകൾ
" നീ എന്നോടൊപ്പം വരുന്നോ?
ഞാൻ താമസിക്കുന്നയിടത്തെക്ക് ?"
അത്രയും ചോദിച്ചാൽ മതി
പക്ഷെ തൊണ്ടയിൽ നിന്നും വാക്കുകൾ
പുറത്ത് വരുന്നില്ല
വഴിപിരിയുന്നിടത്ത് ഞങ്ങളെത്തി
അവൻ ചിരിച്ചുല്ലാസത്തോടെ
കൈ വീശി
ബൈ
അവൻ പറഞ്ഞു
മുന്നോട്ടു നടന്നു
എനിക്കപ്പോഴും മിണ്ടാൻ കഴിയുന്നില്ല
അവൻ പോകുകയാണ്
പെട്ടെന്ന് ഞാനവൻറെ കയ്യിൽ പിടികൂടി
അവൻ അമ്പരന്നു കണ്ണ് മിഴിക്കവേ
ഞാൻ അവനെ എൻറെ താമസസ്ഥലത്തെക്ക്
പിടിച്ചു വലിക്കുകയായിരുന്നു
"ഞാൻ വരാം " എൻറെ പിടി വിടുവിക്കാൻ
ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു
പിടിവിടാൻ എനിക്ക് കഴിഞ്ഞില്ല
അവൻ എന്നോടൊപ്പം വന്നു
മുറിക്കുള്ളിൽ കയറിയപ്പോൾ
അവനോടു ചിരിക്കാനും
ഉപചാരം കാട്ടാനും
എനിക്ക് കഴിഞ്ഞു
888
കറങ്ങുന്ന സീലിംഗ് ഫാനിനു താഴെ
വിയർപ്പാറാൻ കാത്ത് കിടക്കവേ
അവൻ പറഞ്ഞു
"എനിക്കറിയാമായിരുന്നു , നിങ്ങൾ
ഇത് ചെയ്യുമെന്ന് "
ഞാനവനെ അണച്ച് പിടിച്ചു
ഹായ് , അവനാണ് ചെക്കൻ
മേലത്തെ ചുണ്ടിൽ
ഇനിയും രോമങ്ങൾ കറുത്തിട്ടില്ല
ടീ ഷർട്ടിനുള്ളിൽ തിങ്ങി നിൽക്കുന്ന സ്തനങ്ങൾ
ഞാനവനെ പരിചയപ്പെട്ടു
ബംഗാളിൽ നിന്നും കൂലിപ്പണിക്ക് വന്നവനെ
പരിചയപ്പെടെണ്ട ആവശ്യം എന്താണ് ?
ഞാനൊരു ബിൽഡിംഗ് കോണ്ട്രാക്ടർ അല്ല
അവനെ നേടാൻ വേണ്ടി
ഞാനൊരു ബിൽഡിംഗ് കോണ്ട്രാക്ടർ
ആവാനും ആ നിമിഷത്തിൽ
ഒരുക്കമായിരുന്നു
അവൻ എല്ലാ ദിവസവും രാവിലെ
ഒരു തടിയനൊപ്പം
ഗോവിന്ദന കുട്ടിയുടെ ചായക്കടയിൽ
ചായ കുടിക്കാൻ വന്നു
തടിയനും ബംഗാളിയാണ്
അവൻ ഗോവിന്ദൻകുട്ടിയുടെ ചായക്കടയിൽ
ചായകുടിക്കാൻ എത്തുമ്പോൾ
ചായ കുടിക്കാൻ ഞാനുമവിടെയുണ്ടാവും
ഞാൻ ചിരിക്കും
ചിരിക്കെണ്ടത് എൻറെ ആവശ്യമാണല്ലോ
അവനും ചിരിക്കും
തടിയൻ തുറിച്ചു നോക്കും
പിന്നെ അവഗണിക്കും
ചിരിക്കുന്ന പട്ടി കടിക്കില്ലെന്ന്
പഴഞ്ചൊല്ല് അവരുടെ ഭാഷയിൽ ഉണ്ടായിരിക്കാം
ചായ കുടിച്ചിട്ട് അവർ പണിസ്ഥലത്തേക്ക് പോകും
പ്രഭാതങ്ങളിലെ ഈ പഞ്ചാരയടിയിൽ
ലാഭമുണ്ടായത്
ഗൊവിന്ദകുട്ടിക്ക് മാത്രം
പിന്നാലെ നടന്നു നടന്ന്
ഒരിക്കൽ തനിച്ചു കിട്ടിയപ്പോൾ ആണ്
അവനെ പരിചയപെട്ടതും
പേര് അറിഞ്ഞതും
പിന്നെയും നടന്നു, പിന്നാലെ
തടിയനുള്ളത് കൊണ്ട് സംസാരിച്ചില്ല
അങ്ങനെയിരിക്കേ
വീണ്ടുമൊരിക്കൽ അവൻ തനിച്ചു വന്നു
അന്ന് അവൻ കടയിൽ നിന്നിറങ്ങി നടക്കുമ്പോൾ
ഞാനും കൂടെയെത്തി
ഞാൻ വിളിച്ചു
അതുൽ
അവൻ നിന്നു
പിന്നെ ഞങ്ങൾ സാവധാനം നടന്നു
എത്രയോ പേരോടൊപ്പം നടന്നിരിക്കുന്നു
എന്നിട്ടുമിപ്പോൾ
അവനോടൊപ്പം നടക്കുമ്പോൾ
ഹൃദയം നിയന്ത്രണം വിട്ടു മിടിച്ചു
അവൻ എന്തൊക്കെയോ ചോദിച്ചു
ഞാൻ എന്തൊക്കെയോ പറഞ്ഞു
ഇനി ഏതാനും ചുവടുകൾ
ഞങ്ങൾ വഴിപിരിയുന്നിടമെത്താൻ
ഇനി ഏതാനും ചുവടുകൾ
" നീ എന്നോടൊപ്പം വരുന്നോ?
ഞാൻ താമസിക്കുന്നയിടത്തെക്ക് ?"
അത്രയും ചോദിച്ചാൽ മതി
പക്ഷെ തൊണ്ടയിൽ നിന്നും വാക്കുകൾ
പുറത്ത് വരുന്നില്ല
വഴിപിരിയുന്നിടത്ത് ഞങ്ങളെത്തി
അവൻ ചിരിച്ചുല്ലാസത്തോടെ
കൈ വീശി
ബൈ
അവൻ പറഞ്ഞു
മുന്നോട്ടു നടന്നു
എനിക്കപ്പോഴും മിണ്ടാൻ കഴിയുന്നില്ല
അവൻ പോകുകയാണ്
പെട്ടെന്ന് ഞാനവൻറെ കയ്യിൽ പിടികൂടി
അവൻ അമ്പരന്നു കണ്ണ് മിഴിക്കവേ
ഞാൻ അവനെ എൻറെ താമസസ്ഥലത്തെക്ക്
പിടിച്ചു വലിക്കുകയായിരുന്നു
"ഞാൻ വരാം " എൻറെ പിടി വിടുവിക്കാൻ
ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു
പിടിവിടാൻ എനിക്ക് കഴിഞ്ഞില്ല
അവൻ എന്നോടൊപ്പം വന്നു
മുറിക്കുള്ളിൽ കയറിയപ്പോൾ
അവനോടു ചിരിക്കാനും
ഉപചാരം കാട്ടാനും
എനിക്ക് കഴിഞ്ഞു
888
കറങ്ങുന്ന സീലിംഗ് ഫാനിനു താഴെ
വിയർപ്പാറാൻ കാത്ത് കിടക്കവേ
അവൻ പറഞ്ഞു
"എനിക്കറിയാമായിരുന്നു , നിങ്ങൾ
ഇത് ചെയ്യുമെന്ന് "
ഞാനവനെ അണച്ച് പിടിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ