2016, ജൂൺ 1, ബുധനാഴ്‌ച

ഓർമ്മയിൽ ചിലർ

ഓർമ്മയിൽ ചിലർ
അവരെ കുറിച്ച് പറയുകയാണ്‌
ജീവിതവും ചില പ്രശ്നങ്ങളും

1

ഞാൻ പറയുന്നത് ബിൻസിയെ കുറിച്ചാണ്
സാമുവൽ ജോണിനെ കുറിച്ചു പറയേണ്ടെന്ന് വെച്ചു
പെണ്ണുങ്ങളെ കുറിച്ച് കേൾക്കാനാണല്ലോ
നിങ്ങൾക്കും താൽപ്പര്യം
അതും ഒരു സ്വവർഗാനുരാഗിയുടെ ഭാര്യ ആകുമ്പോൾ
കേൾക്കാൻ ഇമ്പം കൂടും


സാമുവൽ ജോണിനു വിവാഹം ആലോചിച്ചപ്പോൾ
ബിൻസി ആദ്യമായി
ഒരാൾ വിവാഹിതനാണോ
എന്നന്വേഷിച്ചു
വിവാഹത്തിനു താൽപ്പര്യം ഉണ്ടോ എന്നന്വേഷിച്ചു
അതിനു ശേഷമാണ്
സാമുവൽ ജോണിനെ സ്വീകരിച്ചത്
അപ്പോഴും ബിൻസി അറിഞ്ഞിരുന്നില്ല
സാമുവൽ ജോൺ
സ്വവർഗാനുരാഗിയാണെന്നു 

2

സാമുവൽ ജോണിന് സർക്കാർ ജോലി 
ബിൻസിക്ക് സർക്കാർ ജോലി 
സന്തോഷത്തിനു കൂടുതൽ എന്താണ് വേണ്ടത് ?


സാമുവൽ ജോൺ സുഹൃത്തിന് പണയം വെക്കാൻ 
സ്വന്തം കഴുത്തിൽ കിടന്ന 
മൂന്നു പവൻറെ മാലയൂരിക്കൊടുത്തു 
ബിൻസിക്ക് അതൃപ്തി തോന്നിയില്ല 


പക്ഷെ ബിൻസി അറിഞ്ഞു തുടങ്ങി 
സാമുവൽ ജോൺ 
ഗേ ആണെന്ന് 
അതോടെ സന്തോഷം പടിയിറങ്ങി 


സാമുവൽ ജോണിൻറെ മദ്യപാന രീതികൾ 
എല്ലാവർക്കും പരിചിതമായി 
ഒരാളോട് താൽപ്പര്യം തോന്നിയാൽ 
സാമുവൽ അവൻറെ പിന്നിൽ നിന്നും മാറില്ല 
അവനുമായി ചങ്ങാത്തം ഉണ്ടാക്കുന്നു 
അവനു പണം വേണമെങ്കിൽ 
പണം കൊടുക്കുന്നു 
അവനു സമ്മാനങ്ങൾ കൊടുക്കുന്നു 
കള്ളടിക്കുന്നവനാണെങ്കിൽ 
സാമുവലിനു കാര്യങ്ങൾ എളുപ്പമായി



കള്ളടിക്കുന്നവനാണെങ്കിൽ
അവനുമൊത്ത്
നേരെ മുറിയിലേക്ക്
കുപ്പി കരുതിയിട്ടുണ്ടാവും
ഓരോ പെഗ് അടിക്കുന്നു
സാമുവൽ ഷർട്ടും ബനിയനും അഴിച്ച്
ഫാൻ ഓൺ ചെയ്യുന്നു
"ഹോ എന്തൊരു ചൂട് !"
ഓരോ പെഗ് ഒഴിക്കുന്നു
കഴിക്കുന്നു
പാൻസും  ഷഡിയും അഴിച്ചു കളയുന്നു
ഇളിക്കുന്നു
അവൻറെ  പാൻസിൻറെ സിബ്ബ് തുറക്കുന്നു
കുഴലെടുത്ത് ഊത്ത് തുടങ്ങുന്നു



സാമുവൽ ജോൺ
കടം കൊടുക്കും
ഇഷ്ടം തോന്നിയാൽ
മുറിയും മദ്യവും വേണം
കുഴലൂത്ത് സമ്മതിക്കണം


ഇതൊക്കെയും ആരോ പരമ ദ്രോഹികൾ
ബിൻസിയുടെ കാതിലെത്തിച്ചു
അപ്പോഴേക്കും പിറന്ന കൊച്ചിൻറെ തലയിൽ
കൈ വെച്ച് സത്യം ചെയ്യേണ്ടി വന്നു
ഇനിയിങ്ങനെയൊന്നും ചെയ്യില്ലെന്ന്



സാമുവൽ ജോൺ 
അഞ്ചു ജില്ലകൾക്കപ്പുറത്തേക്ക് 
സ്ഥലം മാറ്റം വാങ്ങി 
അതല്ലാതെ മറ്റൊരു വഴി 
സാമുവലിനു കണ്ടെത്താനായില്ല 
ബിന്സിയും ആശ്വസിച്ചു 
ഒന്നുമല്ലെങ്കിൽ ആരും അറിയില്ലല്ലോ 



ബിന്സി ചിരിച്ചു 
"ഇല്ല, ഇപ്പൊ അങ്ങനെയൊന്നുമില്ല 
  കൊച്ചിൻറെ തലയില തൊട്ടു സത്യം ചെയ്തിട്ടുണ്ട് 
  അതിൽ പിന്നെ അങ്ങനെയൊന്നുമില്ല "      



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ