പതിനാറു വർഷങ്ങൾ
എൻറെ വിശ്വസ്തയായ പെണ്ണായിരുന്ന
അവൾ പോയി
അവളെ ഒരു തടിച്ചി വിവാഹം ചെയ്തു
അവളെ കൊണ്ടുപോയി
അവളെ അവളുടെ അമ്മ
അവനെന്നു വിളിച്ചു
ആണിൻറെ പേരിട്ടു
ആണിൻറെ വേഷമിടുവിച്ചു
ഒരു സ്ത്രീയെക്കൊണ്ടു വിവാഹം ചെയ്യിച്ചു
ഒരിക്കൽ
അവൻ വീട്ടിൽ ഉണ്ടോയെന്ന്
അവരോടു ചോദിച്ചു
ഉണ്ടെന്ന് അവർ പറഞ്ഞു
എനിക്കൊന്നു കാണണമെന്ന് അവരോടു പറഞ്ഞു
മുഖം വക്രിച്ചു അവർ ചിരിച്ചു
എന്തിനാ ? അവർ ചോദിച്ചു
അവർക്കെല്ലാം മനസിലാകും
അവനെ ഉപേക്ഷിക്കുന്നതെ കുറിച്ച്
ഞാനാലോചിച്ചു
എനിക്കതിനു കഴിഞ്ഞില്ല
ഒരിക്കൽ അവൻ റേഷൻ കടയിലേക്ക് പോകുമ്പോൾ
ഞാനവനു പിന്നാലെ കൂടി
തിരികെ വരുന്നതിന് പരമാവധി വിളംബം വരുത്തി
തിരികെ വരുമ്പോൾ ഇരുട്ടണം അത്രേ വേണ്ടിയിരുന്നുള്ളൂ
അത് നടന്നു
ഇരുട്ടു വീണ ഇടവഴിയിലൂടെ വരുമ്പോൾ
വഴിയിറമ്പിലെ ഒരു ചായ്പ്പിൽ വെച്ച്
അവനോടു സമ്മതം ചോദിക്കാതെ
ആദ്യമായി ഞാനവനെ പിടിച്ചു
നിന്നെ ഇഷ്ടമാ , നിന്നെ ഇഷ്ടമാ
ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു
ഞാനവനെ ആകമാനം ചുംബിച്ചു
ഒത്തിരി ഇരുട്ടി , അമ്മ വഴക്ക് പറയും
അവൻ ആവലാതിപ്പെട്ടു
ഇപ്പൊ വിടാം , ഞാൻ ആശ്വസിപ്പിച്ചു
പെട്ടെന്ന് കഴിക്കേണ്ടി വന്നു
ഇനീം സമ്മതിക്കാം , അവനെന്നോട് ഉറപ്പായി പറഞ്ഞു
നീ മുൻപ് ചെയ്തിട്ടുണ്ടോ ?
ഇല്ല
ഇതുവരെ സമ്മതിച്ചിട്ടില്ല ?
ഇല്ല
ആരും ചോദിച്ചിട്ടില്ല ?
ഞാൻ സമ്മതിക്കത്തില്ല
ഇപ്പൊ സമ്മതിച്ചതോ ?
ഇഷ്ടമായത് കൊണ്ട്
അതങ്ങനെയായിരുന്നു
അവനെ എനിക്കിഷ്ടമായിരുന്നു
അവനു എന്നെയും ഇഷ്ടമായിരുന്നു
പതിനാറു വർഷങ്ങൾ
അവനെൻറെതായിരുന്നു
ഈ പതിനാറു വർഷങ്ങളിൽ
ഞാൻ പലരുടെയും ശരീരങ്ങളിലൂടെ സഞ്ചരിച്ചു
പലരുടെയും രുചിയറിഞ്ഞു
ചിലരെ ഒരിക്കൽ മാത്രം
ചിലരെ പലതവണ
പക്ഷെ
അതൊന്നും അവനറിയില്ല
അവനു ഞാനല്ലാതെ
വേറൊരാൾ ഉണ്ടായതുമില്ല
അവൻ വാക്ക് പാലിച്ചു
ഒരു പതിവ്രതയായ പെണ്ണിനെ പോലെ
അവൻ വിശ്വസ്തത പുലർത്തി
അവൻ വിവാഹിതനാകുമ്പോഴും പറഞ്ഞത്
അവൻ എൻറെതായിരിക്കുമെന്നാണ്
എൻറെ വിശ്വസ്തയായ പെണ്ണായിരുന്ന
അവൾ പോയി
അവളെ ഒരു തടിച്ചി വിവാഹം ചെയ്തു
അവളെ കൊണ്ടുപോയി
അവളെ അവളുടെ അമ്മ
അവനെന്നു വിളിച്ചു
ആണിൻറെ പേരിട്ടു
ആണിൻറെ വേഷമിടുവിച്ചു
ഒരു സ്ത്രീയെക്കൊണ്ടു വിവാഹം ചെയ്യിച്ചു
ഒരിക്കൽ
അവൻ വീട്ടിൽ ഉണ്ടോയെന്ന്
അവരോടു ചോദിച്ചു
ഉണ്ടെന്ന് അവർ പറഞ്ഞു
എനിക്കൊന്നു കാണണമെന്ന് അവരോടു പറഞ്ഞു
മുഖം വക്രിച്ചു അവർ ചിരിച്ചു
എന്തിനാ ? അവർ ചോദിച്ചു
അവർക്കെല്ലാം മനസിലാകും
അവനെ ഉപേക്ഷിക്കുന്നതെ കുറിച്ച്
ഞാനാലോചിച്ചു
എനിക്കതിനു കഴിഞ്ഞില്ല
ഒരിക്കൽ അവൻ റേഷൻ കടയിലേക്ക് പോകുമ്പോൾ
ഞാനവനു പിന്നാലെ കൂടി
തിരികെ വരുന്നതിന് പരമാവധി വിളംബം വരുത്തി
തിരികെ വരുമ്പോൾ ഇരുട്ടണം അത്രേ വേണ്ടിയിരുന്നുള്ളൂ
അത് നടന്നു
ഇരുട്ടു വീണ ഇടവഴിയിലൂടെ വരുമ്പോൾ
വഴിയിറമ്പിലെ ഒരു ചായ്പ്പിൽ വെച്ച്
അവനോടു സമ്മതം ചോദിക്കാതെ
ആദ്യമായി ഞാനവനെ പിടിച്ചു
നിന്നെ ഇഷ്ടമാ , നിന്നെ ഇഷ്ടമാ
ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു
ഞാനവനെ ആകമാനം ചുംബിച്ചു
ഒത്തിരി ഇരുട്ടി , അമ്മ വഴക്ക് പറയും
അവൻ ആവലാതിപ്പെട്ടു
ഇപ്പൊ വിടാം , ഞാൻ ആശ്വസിപ്പിച്ചു
പെട്ടെന്ന് കഴിക്കേണ്ടി വന്നു
ഇനീം സമ്മതിക്കാം , അവനെന്നോട് ഉറപ്പായി പറഞ്ഞു
നീ മുൻപ് ചെയ്തിട്ടുണ്ടോ ?
ഇല്ല
ഇതുവരെ സമ്മതിച്ചിട്ടില്ല ?
ഇല്ല
ആരും ചോദിച്ചിട്ടില്ല ?
ഞാൻ സമ്മതിക്കത്തില്ല
ഇപ്പൊ സമ്മതിച്ചതോ ?
ഇഷ്ടമായത് കൊണ്ട്
അതങ്ങനെയായിരുന്നു
അവനെ എനിക്കിഷ്ടമായിരുന്നു
അവനു എന്നെയും ഇഷ്ടമായിരുന്നു
പതിനാറു വർഷങ്ങൾ
അവനെൻറെതായിരുന്നു
ഈ പതിനാറു വർഷങ്ങളിൽ
ഞാൻ പലരുടെയും ശരീരങ്ങളിലൂടെ സഞ്ചരിച്ചു
പലരുടെയും രുചിയറിഞ്ഞു
ചിലരെ ഒരിക്കൽ മാത്രം
ചിലരെ പലതവണ
പക്ഷെ
അതൊന്നും അവനറിയില്ല
അവനു ഞാനല്ലാതെ
വേറൊരാൾ ഉണ്ടായതുമില്ല
അവൻ വാക്ക് പാലിച്ചു
ഒരു പതിവ്രതയായ പെണ്ണിനെ പോലെ
അവൻ വിശ്വസ്തത പുലർത്തി
അവൻ വിവാഹിതനാകുമ്പോഴും പറഞ്ഞത്
അവൻ എൻറെതായിരിക്കുമെന്നാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ