2016, ജൂൺ 3, വെള്ളിയാഴ്‌ച

ഞാനവനെ പ്രണയിച്ചിരുന്നുവോ ?

ദുഃഖം ഉണ്ട് 
പ്രണയിക്കാൻ ഞാൻ മറന്നു പോകുന്നു 
ഒരു പക്ഷെ എനിക്ക് പ്രണയിക്കാൻ കഴിവില്ലായിരിക്കാം 
ദുഖങ്ങളുടെ മരുഭൂമിയിൽ 
അലഞ്ഞു നടന്ന നാളുകളിൽ 
ആ കഴിവ് 
എനിക്ക് 
നഷ്ടമായിരിക്കാം 
ജനമേജയന്മാരുടെ ശാപ ഗ്രസ്തമായ 
പ്രതികാര ഹോമങ്ങൾ ഞാൻ 
നടത്തിയില്ല 
അതൊക്കെ ഭൂതകാലം 
എൻറെ പഴയ കാലം 
മറക്കപ്പെടെണ്ട കാലം 
ദുഃഖങ്ങൾ മരിച്ചു ദ്വിമാന ചിത്രങ്ങളായ 
മനസ്സാണെൻറെത് 
വികാരങ്ങളും ചത്തു പോയിരിക്കാം 



ഞാൻ പ്രണയിചില്ലേ ?
നീണ്ട പതിനാറു വർഷക്കാലം 
ഞാനവനെ കൊണ്ടുനടന്നത് 
നീണ്ട പതിനാറു വർഷക്കാലം 
അവൻ തിരികെ വരും 
മൂന്ന് അല്ലെങ്കിൽ നാല് വർഷങ്ങൾ കാത്തിരിക്കാം 
പതിനാറു വർഷങ്ങൾ 
എൻറെ പെണ്ണായി ജീവിച്ചവൻ 
മടങ്ങിവരാൻ കാത്തിരിക്കാം 


അവനെ ഞാൻ പ്രണയിച്ചോ ?
പ്രായം എന്നെ മടുപ്പിച്ചോ?
അവനൊരു സൗന്ദര്യ ചിത്രമായിരുന്നു 
അവനൊരു സൌന്ദര്യ സങ്കൽപ്പമായിരുന്നു 
അവനെ 
അവനെ മാത്രം 
ഹൃദയത്തിൽ ഒളിപ്പിച്ചിട്ട് 
എത്രപേരോട് പുഞ്ചിരിച്ചു 
പറഞ്ഞു 
ഇഷ്ടമാണെന്ന് !
എന്നിട്ട് വിയർപ്പ് ആരും മുൻപ് 
തിടുക്കത്തിൽ എഴുന്നേറ്റ് പോയി 
അവരുടെ മുഖങ്ങളിൽ നിന്ന് 
മോഹങ്ങളുടെ തിളക്കമുള്ള 
കൃഷ്ണമണികൾ ആശയോടെ പിന്തുടർന്നു 
അവരുടെ സ്ത്രൈണമായ ചുണ്ടുകളിൽ 
മോഹപ്പൂക്കൾ ആശയോടെ പുഞ്ചിരിച്ചു 
ശൂന്യമായ മനസ്സിൽ 
ഒരു ചിത്രവും പതിഞ്ഞില്ല 
ഒരു തിരിച്ചു വരവുകളും ഉണ്ടായില്ല 
വാഗ്ദാനങ്ങൾ ഓർത്തെടുക്കാൻ 
എന്നോ മരിച്ച മനസ്സിന് 
ഒരിക്കലും കഴിഞ്ഞില്ല 
കൂടെ നടന്നവൻ ഒരാൾ മാത്രം 
സൗന്ദര്യത്തിൻറെ അടയാള മുദ്ര 
എന്നിട്ടുമവനേയും 
പ്രണയിക്കാൻ കഴിഞ്ഞില്ല 
ശരീരത്തിൽ അള്ളിപ്പിടിക്കുന്നതും 
ചുണ്ടുകളിൽ മോഹാവേശത്തിൽ കടിക്കുന്നതും 
അല്ലല്ലോ പ്രണയം 
അവനെ നഷ്ടമായപ്പോൾ 
ഞാനേറെ കരഞ്ഞെന്നത് വാസ്തവം 
എന്നാൽ ഞാനവനെ പ്രണയിച്ചിരുന്നുവോ ?      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ