2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ജീവിത സമസ്യ

ബൈബിൾ എഴുതപ്പെട്ട കാലത്തുപോലും 
സ്വവർഗാനുരാഗികൾ ഉണ്ടായിരുന്നു 
ആയിരത്തൊന്നു രാവുകളിലും 
സ്വവർഗാനുരാഗികൾ ഉണ്ട് 
ഒരു പക്ഷെ സ്വവർഗാനുരാഗികൾക്ക് വേണ്ടി 
ആദ്യമായി ശബ്ദം ഉയർത്തിയത് 
പ്രോട്ടസ്റ്റാന്റ് വിഭാഗമായിരിക്കണം 
സ്വവർഗാനുരാഗികളെ ശിക്ഷിക്കുന്ന നിയമത്തിൽ 
മാറ്റം വരുത്തണമെന്നും 
സ്വകാര്യമായി 
അഥവാ , രഹസ്യമായി 
സ്വവർഗ ഭോഗത്തിൽ ഏർപ്പെടുന്നവരെ 
ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നും 
അവർ ആവശ്യപ്പെട്ടു 
അവർ സംഭാവന നല്കിയ വാക്കുകളാണ് 
ഇന്ന് നമ്മൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് 
ഹോമോ സെക്ഷ്വാലിറ്റി 
ഹെട്രോ സെക്ഷ്വാലിറ്റി 
മോണോ സെക്ഷ്വാലിറ്റി 


പല സമൂഹങ്ങളും 
സ്വവർഗ ഭോഗത്തെ നീചമായി വീക്ഷിച്ചു 
കഠിന ശിക്ഷകൾ കൊണ്ടുപചരിച്ചു 
എന്നിട്ടും സ്വവർഗാനുരാഗികൾ 
ഈ സമൂഹത്തിൽ ജീവിച്ചു 


ഇന്ന് പല സമൂഹങ്ങളും 
സ്വവർഗാനുരാഗത്തെ നിഷിദ്ധമായി കരുതുന്നില്ല 
നിയമ സംരക്ഷണം നല്കുന്ന സമൂഹങ്ങൾ ഇന്നുണ്ട് 
സ്വവർഗ വിവാഹങ്ങൾ പോലും ചില സമൂഹങ്ങൾ അംഗീകരിക്കുന്നു 


കാമം 
ആരോട് തോന്നണം എന്ന് 
നിയമം എഴുതിവെയ്ക്കുന്നവർ ഭ്രാന്തരല്ലേ?
എന്നാൽ എന്നും നമ്മുടെ സമൂഹങ്ങൾ ഭ്രാന്തരുടെതായിരുന്നു 
പ്രേമിക്കുന്നത് , ജാതിയും മതവും ധനസ്ഥിതിയും നോക്കി വേണം 
തന്റെ അനുവാദം വേണം 
എന്നെല്ലാം  വാശി പിടിക്കുന്നവരുടെ സമൂഹമാണിത് 
പെണ്ണിനേയും മണ്ണിനെയും പശുവിനെയും 
ഒരേപോലെ കാണുന്നവരുടെ സോഷ്യലിസ്റ്റ് വീക്ഷണം 
എല്ലാം തുല്യമാണ് , എല്ലാം സമമാണ് 
മണ്ണും, പെണ്ണും, പശുവും തുല്യം 
മണ്ണും പെണ്ണും പശുവും സമം 
ഈ സോഷ്യലിസം മാത്രമേ 
അറുപതുവർഷം ഭരിച്ച കോണ്ഗ്രസ് നമ്മൾക്ക് നല്കിയുള്ളൂ


മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു 
അംഗീകാരം നല്കേണ്ടതുണ്ട് 
ഞാൻ ആരെ പ്രേമിക്കുന്നു എന്നത് 
എന്റെ വ്യക്തിപരമായ കാര്യമാണ് 
അതിൽ മറ്റാരും ഇടപെടരുത് 


സ്വവർഗാനുരാഗികൾ 
വലിയൊരു ഭോഷത്വത്തെയാണ് മറികടക്കുന്നത് 
ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ്?
എന്തിനുവേണ്ടിയാണ് ജീവിക്കുന്നത്?
രണ്ടു പേർ സുഖം കിട്ടാൻ ചെയ്തൊരു കർമ്മം 
ഒരു മനുഷ്യജന്മത്തിന് കാരണമാകുന്നു 
ജനിക്കുന്ന നാൾ തുടങ്ങി ഭക്ഷണം വേണം 
ഭക്ഷണത്തിന്റെ അടിമയാകുന്നു , മനുഷ്യൻ 
ഭക്ഷണത്തിനു വേണ്ടി അവൻ സ്വയം വിൽക്കുന്നു 
മറ്റൊരാൾ ഭക്ഷണം നല്കി അവനെ വാങ്ങുന്നു 
അങ്ങനെ  അവൻ ജീവിതകാലം മുഴുവൻ 
മറ്റാരുടെയെങ്കിലും അടിമയാണ് 
മറ്റാർക്കെങ്കിലും വേണ്ടി അദ്ധ്വാനിക്കുന്നു 
രാജ്യങ്ങൾക്ക്  വേണ്ടി കൊല്ലുകയോ , മരിക്കുകയോ ചെയ്യുന്നു 
ജനിച്ച നാൾ മുതൽ മരിക്കുന്ന നാൾ വരെ 
അവൻ തിന്നുകയാണ് 
തിന്നാൻ വേണ്ടി അവൻ അടിമയാകുകയാണ് 
ഇതിനിടയിലാണ് 
ഇത്തിരി സുഖത്തിനു വേണ്ടി 
കൂടുതൽ മനുഷ്യ ജന്മങ്ങൾക്ക് കാരണമായി തീരുന്നത് 


സ്വവർഗാനുരാഗികൾ അർത്ഥ ശൂന്യവും വിരസവും അസംബന്ധവുമായ 
ജീവിത സമസ്യയെ 
കൂടുതൽ കൂടുതൽ അടിമകളെ ജനിപ്പിക്കുക എന്ന
അസംബന്ധത്തെ 
അവസാനിപ്പിക്കുന്നു


എന്റെ അനന്തു നാളെ വരും 
എന്റെ ഏകാന്തതയ്ക്ക് നാളെ സമാപ്തിയുണ്ടാകും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ