2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

കാലം , കലികാലം

ചിലർ സ്വയം ദൈവമാകാൻ ശ്രമിക്കുന്നിടത്ത്
ചെകുത്താൻ ചിരിച്ചു തുടങ്ങുന്നു
അവർക്ക് ചെകുത്താൻ കൂട്ടാകുന്നു
അവർ ചെകുത്താന്മാരായി തീരുന്നു
സ്വയം ദൈവമെന്നു സ്ഥാപിക്കുന്ന ചെകുത്താന്മാർ


ഈ ചെകുത്താന്മാർ ഇപ്പോഴും എല്ലായിടത്തും
പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരിക്കും
ചെറിയ ചെകുത്താന്മാർ
ജാതിയുടെ മതത്തിന്റെ പേരിൽ
അട്ടഹസിക്കും
വലിയ ചെകുത്താന്മാർ
രാഷ്ട്രീയത്തിന്റെ , രാഷ്ട്രത്തിന്റെ, സംസ്കാരത്തിന്റെ പേരിൽ
അട്ടഹസിക്കും


ഏതു  കുട്ടിചെകുത്താനും വേണ്ടത്
മറ്റുള്ളവർ തങ്ങളെ അനുസരിക്കണമെന്നതാണ്
ഭീഷണിയും തെറിയും
ന്യായവാദവും
അവർ പയറ്റും
അവരെ അവഗണിച്ചാൽ
അവർ ഒഴിഞ്ഞു പൊയ്ക്കൊള്ളും


ശവങ്ങൾക്ക് പോലും രക്ഷയില്ലാക്കാലം
ചത്തെന്നറിഞ്ഞാൽ ഓടിക്കൂടുകയായി
ചത്തവൻ നമ്മുടെ സമുദായം
ചത്തവൻ നമ്മുടെ മതം
ചത്തവൻ നമ്മുടെ രാഷ്ട്രീയക്കാരൻ
കൊടിയായി
കോടിയായി
ശവത്തിൽ പോലും ചത്തവന്റെ ബന്ധുക്കൾക്കവകാശം  
ഇല്ല
വിവാഹങ്ങളിലും
വീട്ടുകാർക്കും ബന്ധുക്കൾക്കും
കാര്യമില്ലാതായിട്ടു കാലം കുറെയായി


ഇത് ഭീഷണികളുടെ കാലം
മര്യാദകളില്ലാ കാലം
കാലം , കലികാലം



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ