ഇന്നലെ അനന്തു വീട്ടിൽ പോയില്ല
അത് അസംഭാവ്യമാണ്
അവൻ ഇന്നലെ കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ കരയുകയാണ്
എന്താ കാര്യമെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല
ഇന്നലെ ടി വി കണ്ടില്ല
അവൻ ടി വി ഓഫ് ചെയ്തു
നേരത്തേ ലൈറ്റ് അണച്ചു
അനന്തു അവന്റെ മുറിയിൽ പോയി കിടന്നു
ഞാൻ അവന്റെ അടുത്ത് പോയി കിടന്നു
അവൻ രാത്രി മുഴുവൻ കരയുകയായിരുന്നു
രാവിലെ എഴുന്നേറ്റില്ല
ഞാൻ വിളിച്ചപ്പോൾ എഴുന്നേറ്റു
വീണ്ടും അവന്റെ മുറിയില പോയി കിടന്നു
ഇന്നും വീട്ടിൽ പോയില്ല
ഇത് അസാധാരണമായിരിക്കുന്നു
എന്തോ സംഭവിച്ചിരിക്കുന്നു
പ്രേമ നൈരാശ്യം ആയിരിക്കാം
ഏതാണ് ആ രഹസ്യ കാമുകി ?
എന്താണ് ആ രഹസ്യം?
ഇന്നുച്ചയ്ക്ക് അവൻ ഉറങ്ങുമ്പോൾ
അവന്റെ മൊബയിൽ ഞാനെടുത്തു
അതിൽ ഹിസ്ടറി ഡിലീറ്റ് ചെയ്തിരിക്കുന്നു
ആരും വിളിച്ചില്ല
ചില നമ്പരുകളിൽ വിളിച്ചു
അവർ എടുത്ത് "എന്താടാ വിളിച്ചതെ"ന്ന് അന്വേഷിച്ചപ്പോൾ
ഞാൻ കട്ട് ചെയ്തു
ചിലർ തിരിച്ചു വിളിച്ചു
സംഗതി അവർക്കറിഞ്ഞു കൂടെന്നു മനസ്സിലായി
ഇന്ന് ഞാൻ ടി വി വെച്ചിട്ട്
അവൻ ഓഫ് ചെയ്തില്ല
കാണാൻ വന്നതുമില്ല
ഇന്നും വീട്ടിൽ പോയില്ല
അവൻ കിടന്നുറങ്ങിയെന്നു തോന്നുന്നു
കുറെ നേരം കരയുന്നുണ്ടായിരുന്നു
അനന്തു ഇവിടെയുണ്ട്
ഇതിലും നല്ലത് അവൻ വീട്ടിൽ പോകുന്നതായിരുന്നു
വീട്ടിൽ വെച്ച് കരഞ്ഞാൽ ആരെങ്കിലും
കാര്യം എന്താണെന്ന് പറയിക്കുമല്ലോ
പ്രേമ നൈരാശ്യം ആണോ?
എങ്കിൽ ആരുമായിട്ടായിരുന്നു അവന്റെ പ്രേമം ?
ഇതെന്തു മാരണം ആണ്
ഞാൻ പോയി അവന്റെ അടുത്ത് കിടക്കട്ടെ
മനസ്സിന് വിഷമം വരുമ്പോൾ
ആരെങ്കിലും അടുത്തുണ്ടാവുന്നത്
ആശ്വാസകരമാണെന്ന് ഞാൻ കരുതുന്നു
ചോദിക്കാം, എന്താ സംഭവിച്ചതെന്ന്
അതൊന്നു തുറന്നു പറഞ്ഞാൽ
പകുതി വിഷമം കുറയുമെന്ന് ഞാൻ കരുതുന്നു
പ്രധാന സംഗതി , ഞാൻ അടുത്തുണ്ടെങ്കിൽ
അവൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലല്ലോ
ഗുഡ് നൈറ്റ്
അത് അസംഭാവ്യമാണ്
അവൻ ഇന്നലെ കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ കരയുകയാണ്
എന്താ കാര്യമെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല
ഇന്നലെ ടി വി കണ്ടില്ല
അവൻ ടി വി ഓഫ് ചെയ്തു
നേരത്തേ ലൈറ്റ് അണച്ചു
അനന്തു അവന്റെ മുറിയിൽ പോയി കിടന്നു
ഞാൻ അവന്റെ അടുത്ത് പോയി കിടന്നു
അവൻ രാത്രി മുഴുവൻ കരയുകയായിരുന്നു
രാവിലെ എഴുന്നേറ്റില്ല
ഞാൻ വിളിച്ചപ്പോൾ എഴുന്നേറ്റു
വീണ്ടും അവന്റെ മുറിയില പോയി കിടന്നു
ഇന്നും വീട്ടിൽ പോയില്ല
ഇത് അസാധാരണമായിരിക്കുന്നു
എന്തോ സംഭവിച്ചിരിക്കുന്നു
പ്രേമ നൈരാശ്യം ആയിരിക്കാം
ഏതാണ് ആ രഹസ്യ കാമുകി ?
എന്താണ് ആ രഹസ്യം?
ഇന്നുച്ചയ്ക്ക് അവൻ ഉറങ്ങുമ്പോൾ
അവന്റെ മൊബയിൽ ഞാനെടുത്തു
അതിൽ ഹിസ്ടറി ഡിലീറ്റ് ചെയ്തിരിക്കുന്നു
ആരും വിളിച്ചില്ല
ചില നമ്പരുകളിൽ വിളിച്ചു
അവർ എടുത്ത് "എന്താടാ വിളിച്ചതെ"ന്ന് അന്വേഷിച്ചപ്പോൾ
ഞാൻ കട്ട് ചെയ്തു
ചിലർ തിരിച്ചു വിളിച്ചു
സംഗതി അവർക്കറിഞ്ഞു കൂടെന്നു മനസ്സിലായി
ഇന്ന് ഞാൻ ടി വി വെച്ചിട്ട്
അവൻ ഓഫ് ചെയ്തില്ല
കാണാൻ വന്നതുമില്ല
ഇന്നും വീട്ടിൽ പോയില്ല
അവൻ കിടന്നുറങ്ങിയെന്നു തോന്നുന്നു
കുറെ നേരം കരയുന്നുണ്ടായിരുന്നു
അനന്തു ഇവിടെയുണ്ട്
ഇതിലും നല്ലത് അവൻ വീട്ടിൽ പോകുന്നതായിരുന്നു
വീട്ടിൽ വെച്ച് കരഞ്ഞാൽ ആരെങ്കിലും
കാര്യം എന്താണെന്ന് പറയിക്കുമല്ലോ
പ്രേമ നൈരാശ്യം ആണോ?
എങ്കിൽ ആരുമായിട്ടായിരുന്നു അവന്റെ പ്രേമം ?
ഇതെന്തു മാരണം ആണ്
ഞാൻ പോയി അവന്റെ അടുത്ത് കിടക്കട്ടെ
മനസ്സിന് വിഷമം വരുമ്പോൾ
ആരെങ്കിലും അടുത്തുണ്ടാവുന്നത്
ആശ്വാസകരമാണെന്ന് ഞാൻ കരുതുന്നു
ചോദിക്കാം, എന്താ സംഭവിച്ചതെന്ന്
അതൊന്നു തുറന്നു പറഞ്ഞാൽ
പകുതി വിഷമം കുറയുമെന്ന് ഞാൻ കരുതുന്നു
പ്രധാന സംഗതി , ഞാൻ അടുത്തുണ്ടെങ്കിൽ
അവൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലല്ലോ
ഗുഡ് നൈറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ