പ്രണയത്തിൻറെ ആവാഹനം
ഞാൻ വിളിച്ചു
അവൻ വന്നു
ശ്ശ് , ഞാൻ അവനെ കുറിച്ച് മാത്രം പറയുകയില്ല
അവൻ എൻറെ സ്വകാര്യതയാണ്
കാവിലെ ഉത്സവത്തിൻറെ അന്ന്
രാവിലെ ഉഷപ്പൂജ
പിന്നെ ഭാഗവത പാരായണം
പിന്നെ ഉച്ചപ്പൂജ
പിന്നെ ഭാഗവത പാരായണം
പിന്നെ വൈകുന്നേരം അഖണ്ട നാമജപം
ഭഗവതി സേവ
ദീപാരാധന
പിന്നെ കൊല്ലം ഉപാസനയുടെ സംഗീത നൃത്ത നാടകം
ദ്രൗപദി
അതിനു ശേഷം കാപ്പിൽ യമുനയുടെ കഥാ പ്രസംഗം
കഥ ആയിഷ
വെളുപ്പിന് നാലിന് വെടിക്കെട്ട്
ഉത്സവം പലപല ആവശ്യങ്ങൾക്ക് വേണ്ടിയുള്ള
അവസരങ്ങൾ ആണ്
ചിലർക്ക് ഉത്സവം ചാരായം വിൽക്കാനുള്ള
സമ്മോഹന സന്ദർഭം
ചിലർക്ക് ഉത്സവം ചാരായം കുടിക്കാനുള്ള
സമ്മോഹന സന്ദർഭം
ചിലർക്ക് ഉത്സവം വള ബലൂണ്‍ പൊട്ട് ചാന്ത്
വിൽപ്പനയ്ക്കുള്ള അവസരം
ചിലർക്ക് വള പൊട്ട് ചാന്ത് ബലൂണ്‍
വാങ്ങാനുള്ള അവസരം
ചിലർക്ക് പട്ടി ചന്തയ്ക്ക് പോകുന്നത് പോലെയാണ്
ഒരു ദിവസത്തേക്ക് അഴിച്ചു വിട്ട പ്രതീതി
വല്ലതും തടയുമോ , എന്നതാണ്
എൻറെ ഗവേഷണം
നമ്മുടെ സ്ഥിരം ചന്തിയുടെ
മടുപ്പിൽ നിന്നൊരു മോചനം
വല്ലതും തടയണമെങ്കിൽ
ഭാഗ്യം വേണം
ആദ്യം മുന്നിൽ വന്നുപെട്ടത്
നമ്മുടെ സ്ഥിരം ചന്തി തന്നെ
അവൻറെ കയ്യും പിടിച്ച് കുറച്ചു നേരം കറങ്ങി നടന്നു
വടയും ചായയും വാങ്ങിക്കൊടുത്തു
വടയും ചായയും കഴിച്ച്
അവൻ പോയി
അവനിന്നു ക്ലാസ് ഉണ്ട്
കാവിലെ ഉത്സവത്തിനു സർക്കാർ അവധിയില്ല
വലിയ വലിയ ദൈവങ്ങളുടെ ഉത്സവങ്ങൾക്ക്
മാത്രമേ സർക്കാർ അവധിയുള്ളൂ
പ്രസംഗിക്കുന്നത് സോഷ്യലിസമാണ്
എല്ലാവരെയും തുല്യരായി കാണണം
പോലീസുകാരോളം സോഷ്യലിസ്റ്റുകൾ വേറെ ആരുമില്ല
ആരെ കിട്ടിയാലുമിടിക്കും
അപരാധിയെന്നോ
നിരപരാധിയെന്നോ ഒരു ഭേദവുമില്ല
ഭേദചിന്ത പാപമാണെന്നു ഭരണഘടനയിൽ
അംബെദ്ക്കർ എഴുതിവെച്ചിരിക്കുന്നു
വർഷങ്ങളായി പോലീസുകാർക്ക് ലോട്ടറി വിറ്റിരുന്ന
വികലാംഗൻ
പോലീസ് സ്റ്റെഷനിൽ പതിവുപോലെ കയറി
ലോട്ടറി ടിക്കറ്റ് വിറ്റു
ദേ , ഏമാൻറെ മൊബയിൽ കാണുന്നില്ല
പോലീസുകാർ മോഷ്ടിക്കില്ല
എങ്കിൽ പിന്നെ
സ്റ്റെഷനിൽ കയറി ലോട്ടറി വിറ്റവനല്ലാതെ
മറ്റാരു മോഷ്ടിക്കാൻ
ഇടി വീണു
തൊഴി വീണു
ചവിട്ടു വീണു
അങ്ങനെ തായമ്പക കഴിഞ്ഞ്
ചവിട്ടു നാടകം അരങ്ങേറുമ്പോൾ
ഒരു സുഹൃത്ത് ഏമാൻ
വല്ല്യെമാനു ഫോണ്‍ ചെയ്യുന്നു
ഫോണെടുക്കുന്നത് ഒരു സ്ത്രീ
അപ്പോഴാണറിയുന്നത് വല്ല്യെമാൻറെ ഫോണ്‍
സ്റ്റെഷനിൽ എത്തിയില്ലെന്ന്
എമാന് ഒരബദ്ധം പറ്റിയതല്ലെ , മറന്നു കള
അല്ല, ആലപ്പുഴയെന്നൊരു നാടുണ്ട്
ആ നാട്ടിലാണ്
ഒരുമിച്ചിരുന്നു എന്ന കുറ്റത്തിനു
ഭാര്യയേയും ഭർത്താവിനെയും
മാതൃകാപരമായി അറസ്റ്റ് ചെയ്ത്
പൊതുജനത്തിനു മുന്നിലൂടെ കൊണ്ട് പോയത്
ഇതൊക്കെ നമ്മുടെ പോലീസ് ആയതു കൊണ്ടല്ലേ
ബ്രിട്ടീഷ് പോലീസായിരുന്നെങ്കിൽ
ഇതൊക്കെ നടക്കുമോ?
അല്ല, നമ്മുടെ പോലീസോ ?
നമ്മളാണോ പോലീസിനു ശംപളം കൊടുക്കുന്നത് ?
അല്ലല്ലോ ? പണ്ട് ബ്രിട്ടീഷുകാർ ശംപളം കൊടുത്തു
അവർ ബ്രിട്ടീഷുകാർക്ക് വേണ്ടി ഇന്ത്യാക്കാരെ തച്ചു
ഇന്ന് കൊങ്ങ്രസ്സുകാരൻ കുഞ്ഞൂഞ്ഞ് ശംപളം കൊടുക്കുന്നു
അവർ കുഞ്ഞൂഞ്ഞിന് വേണ്ടി ഇന്ത്യാക്കാരെ തല്ലുന്നു
അങ്ങനെയൊരൊന്നൊർത്തിരുന്നു സമയം പോയി
വന്നകാര്യം മറന്നും പോയി
എവിടെയെങ്കിലും ഉറച്ചിരുന്നാൽ പണി നടക്കുകേല
അതുകൊണ്ടെഴുന്നേറ്റു ഒരു റൌണ്ട് നടന്നു
പാലമുട്ടത്തെ ചെറുക്കൻ -- പക്ഷെ അത് നടക്കുകേല
നടക്കുന്നതും നടക്കാത്തതും കണ്ടാൽ അറിയാം
അങ്ങനെ റൌണ്ട് അടിച്ചു വന്നപ്പോൾ
വള ചാന്ത് ബലൂണിനടുത്ത്
പ്രവീണ്‍ കുമാർ നിൽക്കുന്നു
അടുത്ത് ഒരു ചൂരീദാറും
അവൻറെ തന്തയുടെയും തള്ളയുടെയും കയ്യിൽ പൈസ ഉണ്ട്
അവനതു കൊണ്ട് പ്രയോജനമൊന്നുമില്ല
ഒരു തവണ ചന്തിയിൽ കൊള്ളിച്ചിട്ടുണ്ട്
അക്കഥ പറയാതിരിക്കുകയാണ് ഭേദം
അന്നവൻ ലേഡീസ് സ്റ്റോറിന് മുന്നിൽ നിൽക്കുകയായിരുന്നു
ഇതുപോലൊരു ചൂരീദാർ അടുത്ത് നുണഞ്ഞു നിൽക്കുന്നു
എന്നെ കണ്ടപ്പോൾ അവനടുത്ത് വന്നു
ഒരു നൂറു രൂപ ചോദിച്ചു
ഞാൻ കൊടുത്തു
അവനെ കണ്ടാൽ കൊടുത്തു പോകും
അവനവലെയും കൊണ്ട് ബേക്കറിയിൽ കയറി
രണ്ടു പേരും കൂടി ഐസ്ക്രീം തിന്നു
പിന്നെയവൻ മുങ്ങിനടന്നു
കാശു തരാതിരിക്കാൻ വേണ്ടിയാണ്
എനിക്ക് കാശിനെക്കാൾ ആവശ്യം
അവനെയാണ്
ഞാനവനെ തേടിപ്പിടിച്ചു
കാശു തിരിച്ചു തരാം എന്നവൻ പറയും
തരില്ല, അത്രേയുള്ളൂ
കാശായിരുന്നു എങ്കിൽ ഞാൻ വേണ്ടെന്നു വെച്ചേനെ
കാശല്ലല്ലോ എനിക്ക് വേണ്ടത്
ഒന്നുകിൽ എനിക്ക് വേണ്ടത് കിട്ടണം
അല്ലെങ്കിൽ കാശു തിരികെ തരണം
ഞാൻ പിടി മുറുക്കി
തരുന്നില്ല, വാങ്ങാമെങ്കിൽ വാങ്ങിക്ക് , എന്നായി ചരക്ക്
അവനും അവൻറെ അമ്മയം കൂടി ഇരിക്കുമ്പോൾ
ഞാൻ കയറി ചെന്നു
ഞാൻ കാര്യം പറയാനാണ് ചെന്നതെന്ന്
അവനു മനസ്സിലായി
അവനെന്നെ പെട്ടെന്ന് അവൻറെ മുറിയിലേക്ക്
ഒരുറ്റ സ്നേഹിതനെയെന്നപോലെ
കൊണ്ട് പോയി
മുറിയിൽ നിന്നപ്പോൾ
അവൻറെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
രണ്ടിലോന്നിപ്പോൾ വേണമെന്ന്
ഞാൻ വാശി പിടിച്ചു
വൈകിട്ട് ലൈബ്രറിയിൽ വെച്ച് കാണാമെന്ന് അവൻ
മൂന്നു മണിക്കൂർ കഴിയുമ്പോൾ
അവൻ ലൈബ്രറിയിൽ വരും
ഞാൻ സമ്മതിച്ചു
അവൻ വന്നു
വീണ്ടും അവധി പറയാൻ
ഇനി അവധിയില്ല , ഞാൻ ഉറച്ചു നിന്നു
എവിടാണെന്ന് , അവൻ
ഞാനവനെ കൂട്ടിക്കൊണ്ടു പോയി
അവനൊരു തരികിടയും കാട്ടാൻ മുതിർന്നില്ല
നല്ല സൂപ്പർ സാധനമായിരുന്നു
മൂന്നാം പക്കം ഹൊസ്റ്റലിലെക്ക് പോയി
പിന്നെ ഇന്നാണ് കാണുന്നത്
കണ്ടപ്പോഴേ അടുത്ത് ചെന്നു
അടുത്ത സുഹൃത്തെന്ന ഭാവത്തിൽ തോളത്ത് കയ്യിട്ടു നിന്നു
ചുമ്മാ വർത്തമാനം പറഞ്ഞു നിന്നാൽ മതിയോ ?
കൂട്ടുകാരിയ്ക്ക് വല്ലതുമൊക്കെ വാങ്ങി കൊടുക്കേണ്ടേ ?
അവനൊരു മടിയും കൂടാതെ അഞ്ഞൂറ് രൂപ
എൻറെ പോക്കറ്റിൽ നിന്നെടുത്തു
മനസ്സിൽ ഞാൻ പൊട്ടിച്ചിരിച്ചു
ഒന്നാന്തരം സാധനം
വെറും അഞ്ഞൂറ് രൂപയ്ക്ക് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ