2015, ഡിസംബർ 5, ശനിയാഴ്‌ച

രണ്ടാമൂഴം

നമ്മളൊക്കെയും രണ്ടാമൂഴക്കാരായി മാറുന്നു.
കാലം നമ്മളെയോക്കെയും രണ്ടാമൂഴക്കാരായി മാറ്റുന്നു .
നമ്മളൊക്കെയും വെറും കളിപ്പാട്ടങ്ങൾ 
വെറും കളിപ്പാട്ടങ്ങൾ മാത്രം .



എൻറെ ഏകനായ കാമുകനെ കുറിച്ചിനിയും --
അവനിപ്പോഴും കരുതുന്നത് 
എനിക്കവൻ മാത്രമേയുള്ളൂ എന്നാണ് .
പ്രഭാതങ്ങളിൽ ട്യൂഷനു വരുമ്പോൾ 
അവൻ കുളിച്ചൊരുങ്ങി 
നല്ല വേഷം അണിഞ്ഞ് 
നെറ്റിയിൽ ഒരു ചന്ദന കുറിയുമായി --
വൈകുന്നേരങ്ങളിൽ ട്യൂഷനു വരുമ്പോൾ 
അവൻ കുളിച്ചൊരുങ്ങി 
നല്ല വേഷം അണിഞ്ഞ് ,
അപ്പോൾ ചന്ദന കുറിയുണ്ടാവില്ല --
അവനൊരു മിഥ്യയിലാണ് ജീവിക്കുന്നത് 
എൻറെ പ്രണയമെന്ന മിഥ്യ 
അവൻ സുന്ദരനാണ് 
അവനെ എനിക്ക് വേണം 
എൻറെ പ്രണയപുഷ്പം 
അവനാണ് എൻറെ പ്രണയ പുഷ്പം 
അവനോടൊപ്പമായിരിക്കുംപോൾ 
ഞാൻ നിശ്ചിന്തിതനാകുന്നു 
മനസ്  തരളിതമാകുന്നു 
അവൻ മാത്രമായിത്തീരുന്നു 
എൻറെ ലോകം 



ആ ലോകത്തിനു പുറത്ത് 
അനന്തമായ ലോകങ്ങൾ ഇനിയും ഉണ്ട് 
ഒന്നാമൂഴം സ്ത്രീകൾ മാത്രമാണ് 
ശാപഗ്രസ്തമായ യോനികൾ 
രണ്ടാമൂഴം മാത്രമാണ് ഗുദഭോഗം 
രണ്ടാമൂഴം   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ