പറയാനുള്ളത് ഇത്രമാത്രം
പ്രണയിക്കണമെങ്കിൽ നിങ്ങൾ
ഗ്രാമങ്ങളിലേക്ക് പോകുക
ആകാശങ്ങൾ പോലും നഷ്ടപ്പെട്ടുകഴിഞ്ഞ
നഗരങ്ങളിൽ
നിങ്ങൾക്കിണചേരാൻ കഴിഞ്ഞേക്കും
പ്രണയിക്കാനാവില്ല
നിങ്ങൾ നിശ്ശബ്ദത എന്തെന്നറിഞ്ഞിട്ടുണ്ടോ ?
നിങ്ങൾ മഞ്ഞുപൊഴിയുന്ന നീല നിശീഥിനി
കണ്ടിട്ടുണ്ടോ ?
പാലപ്പൂക്കളുടെ ഗന്ധത്തിൽ അലിഞ്ഞിരുന്നിട്ടുണ്ടോ?
പാരിജാതപുഷ്പങ്ങളുടെ ഗന്ധത്തിലലിഞ്ഞ്
നാഗങ്ങളുണരുന്ന രജനികൾ
നിങ്ങൾ ശ്വസിച്ചിട്ടുണ്ടോ ?
നമ്മളീ ചവിട്ടി നടക്കുന്ന മണ്ണിന് ഗന്ധമുണ്ട്
അറിയുമോ നിങ്ങൾക്ക് ?
എനിക്ക് നന്ദിയുണ്ട്
അഭിജിത്തിനോട് എനിക്ക് നന്ദിയുണ്ട്
അഭിജിത്
അവനെത്ര സുന്ദരൻ
അവനൊരു വീക്ക്നെസ് ഉള്ളത്
പണമാണ്
പണത്തിനു ഷോർട്ടേജ് ഉണ്ട്
അവനത് മറികടക്കുന്നത് കടം വാങ്ങിയാണ്
എനിക്ക് അയൽക്കാരനായി അവൻ വന്നു
അഞ്ചു വിദ്യാർത്ഥികൾ
അടുത്ത വീട്ടിൽ താമസത്തിനു വന്നു
അതിലൊരാളാണ് അഭിജിത്
വെളുത്തിട്ട്
സുന്ദരനായ ഒരു വിദ്യാർത്ഥി
അവനെ എനിക്ക് ഇഷ്ടമായി
പിള്ളേർ സംഘമായി നടക്കുന്നവരാണ്
അവരുടെയടുത്ത് തരികിട പണികളൊന്നും
നടക്കില്ല
അവരുടെയടുത്ത് തരികിട പണിക്കൊന്നും
പോകരുത്
സംഗതി ഉളുക്കും
അറിയാമല്ലോ വിദ്യാർത്ഥികളെ
അഭിജിത്
അവനെപ്പോഴും തനിച്ചായിരുന്നു
എല്ലാവരും പുറത്ത് നിന്നും കഴിക്കുമ്പോഴും
അവൻ പുറത്ത് കഴിക്കാൻ അവരോടൊപ്പം
പോകുന്നില്ലെന്ന്
ഞാൻ കണ്ടെത്തി
എല്ലാവരും കള്ളടിക്കുമ്പോഴും
അവൻ കള്ളടിക്കുന്നില്ലെന്നു
ഞാൻ കണ്ടെത്തി
ഒരു ദിവസം എല്ലാവനും ബാർ ഹോട്ടലിൽ
പോയപ്പോൾ
അഭിജിത് പോയില്ലെന്ന്
ഞാൻ മനസ്സിലാക്കി
ഞാൻ അവിടെ ചെന്നു
അവനവിടെ ഒരു ഇരുണ്ട
മൂലയിലിരിക്കുകയായിരുന്നു
എന്നെ കണ്ട് എഴുന്നേറ്റു വന്നു
എന്താ ചേട്ട
നീ വാ
അവനെന്നോടൊപ്പം വന്നു
ഞാനെൻറെ വീട്ടിലേക്ക് കൊണ്ട് പോയി
ചപ്പാത്തിയും ഇറച്ചിക്കറിയും
അവൻ പറഞ്ഞു
വേണ്ട ചേട്ടാ
ഞാൻ പറഞ്ഞു
ഇന്നെൻറെ ബെർത്ത് ഡേ ആണ്
നീ മാത്രമാണെൻറെ അതിഥി
അവനെനിക്ക് ജന്മ ദിനാശംസകൾ നേർന്നു
ചപ്പാത്തിയും ഇറച്ചിക്കറിയും
രുചിയോടെ കഴിച്ചു
അത് കഴിഞ്ഞ്
അടപ്രഥമൻ
അവനു സന്തോഷമായി
അവനുടനേ ഓടിപ്പോയില്ല
എൻറെ അലമാരയിലെ പുസ്തകങ്ങൾ
പരിശോധിച്ചു
എനിക്ക് ഇതൊക്കെ വായിക്കണം
അവൻ പറഞ്ഞു
ഇവിടിരുന്നു വായിക്കേണ്ടി വരും
ഞാൻ പറഞ്ഞു
അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി
അവനെൻറെ വീട്ടിൽ
അനന്തു ഉപയോഗിച്ചിരുന്ന മുറി
കൈവശപ്പെടുത്തിയത് പോലെയായി
പകൽ സമയങ്ങളിലും
മറ്റുള്ളവർ കള്ളടിക്കുന്ന രാത്രികളിലും
അവനാ മുറിയിൽ തപസ്സിരുന്നു
ഞാൻ ചോദിച്ചു
നിനക്ക് ഇവിടെ താമസിച്ചു കൂടെ ?
അത് പറ്റില്ല ചേട്ടാ
ഞങ്ങളൊരുമിച്ചാണ് ആ വീടെടുത്തത്
അവിടെ താമസിച്ചാലുമില്ലെങ്കിലും
ഞങ്ങളോരോരുത്തരും വാടക കൊടുക്കണം
അതാണ് വ്യവസ്ഥ
വിദ്യാർത്ഥികളുടെ കള്ളടി കൂടിക്കൂടി വന്നു
അവൻ എൻറെ വീട്ടിൽ കഴിയുന്ന ദിനരാത്രങ്ങൾ
കൂടിക്കൂടിവന്നു
എനിക്കവനോടുള്ള ഇഷ്ടം ഞാൻ പറഞ്ഞില്ല
അവൻ ആരുമായും ഉള്ളുതുറന്ന് സംസാരിക്കില്ല
അവൻ കള്ള് കുടിക്കില്ല
ആരോടും കമ്പനിയില്ല
പുസ്തകം
പുസ്തകം മാത്രം
പുസ്തകമായിരുന്നു അവൻറെ ലോകം
പുസ്തകമായിരുന്നു അവൻറെ ജീവിതം
അവനാഗ്രഹമുള്ള പുസ്തകങ്ങൾ
എൻറെ പക്കലില്ലെങ്കിൽ
ഞാനത് വാങ്ങാനാഗ്രഹിച്ചു
വായിക്കാനല്ലെങ്കിൽ , എന്തിനാ വാങ്ങുന്നത് ?
അവൻ ചോദ്യമിട്ടു
വായിക്കാൻ തന്നെ
ഞാൻ പറഞ്ഞു
അങ്ങനെ ഞാനും വായനക്കാരനായി
ഞാനൊരു വായനക്കാരനല്ലെന്ന്
എനിക്ക് സ്വയം ബോദ്ധ്യപ്പെട്ടു
അവൻ പുസ്തകങ്ങളെ കുറിച്ച്
പറഞ്ഞപ്പോഴായിരുന്നു
ആ സത്യം എനിക്ക് ബോധ്യമായത് !
അവൻ പറഞ്ഞത് കേട്ട് ഞാൻ മിഴിച്ചിരുന്നു
ഞാനെങ്ങനെയൊന്നും ചിന്തിച്ചതേയില്ല
അവനുന്നയിച്ച ചോദ്യങ്ങൾക്ക്
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല
എന്നാൽ അവനതൊന്നും
ശ്രദ്ധിച്ചതേയില്ല
ഒരു രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ
ഞാൻ ചെന്ന് അവനോടൊപ്പം കിടന്നു
ഞാനവനെ ഒരാവേശത്തിൽ
ചുംബിക്കാൻ ശ്രമിക്കുകയും
കെട്ടിപ്പിടിക്കുകയും ചെയ്തു
ശ്ശേ എന്ന് പറഞ്ഞു കൊണ്ട്
അവൻ പിടഞ്ഞെഴുന്നേറ്റു
ഞാനവൻറെ തുടയിൽ കടന്നു പിടിച്ചു
അപ്പോഴും കള്ളടിച്ചു ബഹളം വെയ്ക്കുന്ന
സതീർഥ്യരുടെ അടുത്തേക്ക്
പോകാനാവാനൊരുങ്ങി
ഇല്ല , നീയിവിടെ കിടക്ക്
ഞാൻ അപ്പുറത്ത് പോയി കിടന്നു
അടുത്ത ദിവസം രാവിലെ
അവനെഴുന്നേറ്റ് വന്നപ്പോൾ
ഞാൻ പറഞ്ഞു
സോറി ഡാ
ഇനിയിങ്ങനെ ഉണ്ടാവില്ല
അവനൊന്നും പറഞ്ഞില്ല
പതിവുപോലെ
അവനെന്നോടൊപ്പം ബ്രെക്ക്ഫാസ്റ്റ് കഴിച്ചു
ലഞ്ചിന് വന്നു
ഈവെനിംഗിൽ ചായ കുടിച്ചു
രാത്രി ഭക്ഷണവും എന്നോടൊപ്പം കഴിച്ചു
അനന്തു ഉറങ്ങിയിരുന്ന മുറിയിൽ
രാത്രി അനന്തു ഉറങ്ങിയിരുന്ന കിടക്കയിൽ
അവനുറങ്ങി
ഒന്നുമല്ലെങ്കിൽ കണ്ടുകൊണ്ടിരിക്കാമല്ലോ
ഫുഡ് മാത്രമല്ല
പുസ്തകങ്ങൾ മാത്രമല്ല
ഡ്രസ്സുകളും ഞാനവനു വാങ്ങിക്കൊടുത്തു
അവനാകെ രണ്ടു സെറ്റ് ഡ്രസ്സാണുണ്ടായിരുന്നത്
അതാകട്ടെ പഴകി പിഞ്ഞിത്തുടങ്ങിയതും
പിന്നെ ഫൈൻ ആയിട്ടും അടക്കാതിരുന്ന ഫീസും
ഞാനവന് നൽകി
ഞാനൊരു ഉപദ്രവമാ , അല്ലേ ?
അവനെന്നോട് ചോദിച്ചു
അന്ന് രാത്രി അവനെന്നോടൊപ്പം വന്നു കിടന്നു
ഏറെ നേരം അവനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു
എല്ലാവരുടെയും ജീവിതത്തിൽ
ഇതുപോലെ പ്രയാസങ്ങൾ ഉണ്ടാവും
നമ്മളതിനെ അതിജീവിക്കണം
ഞാൻ പറഞ്ഞു
ഞാൻ വെള്ളിയാഴ്ച്ച വൈകിട്ട്
വീട്ടിൽ പോകുന്നു
വരുന്നോ?
അവൻ ചോദിച്ചു
അവിടെ മെത്തയുണ്ടാവില്ല
ഒരു പായ തരാം
ഒരു വിരിയും
ചപ്പാത്തിയുണ്ടാവില്ല ; കഞ്ഞി തരാം
വരുന്നോ?
ഞാനവനെ നെഞ്ചോട് ചേർത്തു
വരുന്നു
ഞാൻ പറഞ്ഞു
ചെളി തേച്ചു വെട്ടുകല്ലുകൊണ്ടു കെട്ടിയ
ഓടിട്ട രണ്ടു മുറികളും
ഒരു വരാന്തയും
ഒരു ചായ്പ്പും അടുക്കളയും
അതായിരുന്നു , അവൻറെ വീട്
അടുത്ത് വേറെ വീടില്ല
ഒരു കുഴികുത്തി അതിന്മേൽ ഒരു സ്ളാബ്
അതായിരുന്നു കക്കൂസ്
മെടഞ്ഞ ഓല കൊണ്ട് കുത്തിമറച്ച
കുളിമുറി
സൗന്ദര്യം വിടപറയാൻ മടിക്കുന്ന
മദ്ധ്യവയസ്ക്ക
അവൻറെ 'അമ്മ
അച്ഛൻ ഒരോർമ്മ
സഹോദരങ്ങളില്ല
അതായിരുന്നു അവൻ
രാത്രിയിൽ അവനെന്നെ വിളിച്ചു
വാ ചേട്ടാ
എങ്ങോട്ടെന്ന് ഞാൻ ചോദിച്ചില്ല
ഞങ്ങൾ നടന്നു
നിലാവിൽ കുളിച്ചു നിന്നു ഭൂമി
ആകാശങ്ങളിൽ നിന്ന്
മഞ്ഞു പൊഴിയുന്നു
പാലപ്പൂക്കളുടെയും
പാരിജാത പുഷ്പങ്ങളുടെയും
മദിപ്പിക്കുന്ന ഗന്ധം
ഒരു ചെറിയ കുളം
എനിക്ക് തോന്നി
ഈ രാത്രിയിൽ ദേവകന്യകൾ
ഇവിടെ കുളിക്കാൻ വരുമെന്ന്
പാലയും പാരിജാതവും
ഇലഞ്ഞിയും മുളയും
ഇല്ലിക്കാടുകളും കടന്ന്
കുന്നിൻമുകളിൽ ഞങ്ങളെത്തി
വളരെ അകലങ്ങൾ വരെ
നിലാവിൻറെ നിറഞ്ഞ സൗന്ദര്യത്തിൽ
പൊഴിയുന്ന നേർത്ത മഞ്ഞിൻറെ ഉടയാട
ചാർത്തിയ ഭൂമി നഗ്നയായി കിടന്നു
ആ സൗന്ദര്യ ലഹരിയിൽ ഞാനലിഞ്ഞു
ആകാശത്ത് നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
പൂർണ്ണേന്ദു മന്ദഹസിച്ചു
നീ ഭാഗ്യവാനാണ്
ഞാൻ മന്ത്രിച്ചു
അവനത് കേട്ടിരിക്കില്ല
അവൻ അകലങ്ങളിലേക്ക് കണ്ണുംനട്ടിരുന്നു
ഞങ്ങൾ തിരികെ പോകുമ്പോൾ
ഏറെ ഇരുട്ടിയിരുന്നു
അവൻ എൻറെ കയ്യിൽ മുറുകെ പിടിച്ചിരുന്നു
നിലത്ത് ഒരു പായ അവൻ വിരിച്ചു
ഞാനതിൽ കിടന്നു
അവനും അതിൽ ഒരു ഭാഗത്ത് കിടന്നു
ഒരു വിരിപ്പുകൊണ്ട്
അവനെ എന്നെയും അവനെയും പുതച്ചു
'അമ്മ ഉറങ്ങിക്കാണും
ചേട്ടൻ ന്തവാന്നു വെച്ചാ ചെയ്തോ
അവൻ പറഞ്ഞു
എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല
പ്രണയിക്കണമെങ്കിൽ നിങ്ങൾ
ഗ്രാമങ്ങളിലേക്ക് പോകുക
ആകാശങ്ങൾ പോലും നഷ്ടപ്പെട്ടുകഴിഞ്ഞ
നഗരങ്ങളിൽ
നിങ്ങൾക്കിണചേരാൻ കഴിഞ്ഞേക്കും
പ്രണയിക്കാനാവില്ല
നിങ്ങൾ നിശ്ശബ്ദത എന്തെന്നറിഞ്ഞിട്ടുണ്ടോ ?
നിങ്ങൾ മഞ്ഞുപൊഴിയുന്ന നീല നിശീഥിനി
കണ്ടിട്ടുണ്ടോ ?
പാലപ്പൂക്കളുടെ ഗന്ധത്തിൽ അലിഞ്ഞിരുന്നിട്ടുണ്ടോ?
പാരിജാതപുഷ്പങ്ങളുടെ ഗന്ധത്തിലലിഞ്ഞ്
നാഗങ്ങളുണരുന്ന രജനികൾ
നിങ്ങൾ ശ്വസിച്ചിട്ടുണ്ടോ ?
നമ്മളീ ചവിട്ടി നടക്കുന്ന മണ്ണിന് ഗന്ധമുണ്ട്
അറിയുമോ നിങ്ങൾക്ക് ?
എനിക്ക് നന്ദിയുണ്ട്
അഭിജിത്തിനോട് എനിക്ക് നന്ദിയുണ്ട്
അഭിജിത്
അവനെത്ര സുന്ദരൻ
അവനൊരു വീക്ക്നെസ് ഉള്ളത്
പണമാണ്
പണത്തിനു ഷോർട്ടേജ് ഉണ്ട്
അവനത് മറികടക്കുന്നത് കടം വാങ്ങിയാണ്
എനിക്ക് അയൽക്കാരനായി അവൻ വന്നു
അഞ്ചു വിദ്യാർത്ഥികൾ
അടുത്ത വീട്ടിൽ താമസത്തിനു വന്നു
അതിലൊരാളാണ് അഭിജിത്
വെളുത്തിട്ട്
സുന്ദരനായ ഒരു വിദ്യാർത്ഥി
അവനെ എനിക്ക് ഇഷ്ടമായി
പിള്ളേർ സംഘമായി നടക്കുന്നവരാണ്
അവരുടെയടുത്ത് തരികിട പണികളൊന്നും
നടക്കില്ല
അവരുടെയടുത്ത് തരികിട പണിക്കൊന്നും
പോകരുത്
സംഗതി ഉളുക്കും
അറിയാമല്ലോ വിദ്യാർത്ഥികളെ
അഭിജിത്
അവനെപ്പോഴും തനിച്ചായിരുന്നു
എല്ലാവരും പുറത്ത് നിന്നും കഴിക്കുമ്പോഴും
അവൻ പുറത്ത് കഴിക്കാൻ അവരോടൊപ്പം
പോകുന്നില്ലെന്ന്
ഞാൻ കണ്ടെത്തി
എല്ലാവരും കള്ളടിക്കുമ്പോഴും
അവൻ കള്ളടിക്കുന്നില്ലെന്നു
ഞാൻ കണ്ടെത്തി
ഒരു ദിവസം എല്ലാവനും ബാർ ഹോട്ടലിൽ
പോയപ്പോൾ
അഭിജിത് പോയില്ലെന്ന്
ഞാൻ മനസ്സിലാക്കി
ഞാൻ അവിടെ ചെന്നു
അവനവിടെ ഒരു ഇരുണ്ട
മൂലയിലിരിക്കുകയായിരുന്നു
എന്നെ കണ്ട് എഴുന്നേറ്റു വന്നു
എന്താ ചേട്ട
നീ വാ
അവനെന്നോടൊപ്പം വന്നു
ഞാനെൻറെ വീട്ടിലേക്ക് കൊണ്ട് പോയി
ചപ്പാത്തിയും ഇറച്ചിക്കറിയും
അവൻ പറഞ്ഞു
വേണ്ട ചേട്ടാ
ഞാൻ പറഞ്ഞു
ഇന്നെൻറെ ബെർത്ത് ഡേ ആണ്
നീ മാത്രമാണെൻറെ അതിഥി
അവനെനിക്ക് ജന്മ ദിനാശംസകൾ നേർന്നു
ചപ്പാത്തിയും ഇറച്ചിക്കറിയും
രുചിയോടെ കഴിച്ചു
അത് കഴിഞ്ഞ്
അടപ്രഥമൻ
അവനു സന്തോഷമായി
അവനുടനേ ഓടിപ്പോയില്ല
എൻറെ അലമാരയിലെ പുസ്തകങ്ങൾ
പരിശോധിച്ചു
എനിക്ക് ഇതൊക്കെ വായിക്കണം
അവൻ പറഞ്ഞു
ഇവിടിരുന്നു വായിക്കേണ്ടി വരും
ഞാൻ പറഞ്ഞു
അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി
അവനെൻറെ വീട്ടിൽ
അനന്തു ഉപയോഗിച്ചിരുന്ന മുറി
കൈവശപ്പെടുത്തിയത് പോലെയായി
പകൽ സമയങ്ങളിലും
മറ്റുള്ളവർ കള്ളടിക്കുന്ന രാത്രികളിലും
അവനാ മുറിയിൽ തപസ്സിരുന്നു
ഞാൻ ചോദിച്ചു
നിനക്ക് ഇവിടെ താമസിച്ചു കൂടെ ?
അത് പറ്റില്ല ചേട്ടാ
ഞങ്ങളൊരുമിച്ചാണ് ആ വീടെടുത്തത്
അവിടെ താമസിച്ചാലുമില്ലെങ്കിലും
ഞങ്ങളോരോരുത്തരും വാടക കൊടുക്കണം
അതാണ് വ്യവസ്ഥ
വിദ്യാർത്ഥികളുടെ കള്ളടി കൂടിക്കൂടി വന്നു
അവൻ എൻറെ വീട്ടിൽ കഴിയുന്ന ദിനരാത്രങ്ങൾ
കൂടിക്കൂടിവന്നു
എനിക്കവനോടുള്ള ഇഷ്ടം ഞാൻ പറഞ്ഞില്ല
അവൻ ആരുമായും ഉള്ളുതുറന്ന് സംസാരിക്കില്ല
അവൻ കള്ള് കുടിക്കില്ല
ആരോടും കമ്പനിയില്ല
പുസ്തകം
പുസ്തകം മാത്രം
പുസ്തകമായിരുന്നു അവൻറെ ലോകം
പുസ്തകമായിരുന്നു അവൻറെ ജീവിതം
അവനാഗ്രഹമുള്ള പുസ്തകങ്ങൾ
എൻറെ പക്കലില്ലെങ്കിൽ
ഞാനത് വാങ്ങാനാഗ്രഹിച്ചു
വായിക്കാനല്ലെങ്കിൽ , എന്തിനാ വാങ്ങുന്നത് ?
അവൻ ചോദ്യമിട്ടു
വായിക്കാൻ തന്നെ
ഞാൻ പറഞ്ഞു
അങ്ങനെ ഞാനും വായനക്കാരനായി
ഞാനൊരു വായനക്കാരനല്ലെന്ന്
എനിക്ക് സ്വയം ബോദ്ധ്യപ്പെട്ടു
അവൻ പുസ്തകങ്ങളെ കുറിച്ച്
പറഞ്ഞപ്പോഴായിരുന്നു
ആ സത്യം എനിക്ക് ബോധ്യമായത് !
അവൻ പറഞ്ഞത് കേട്ട് ഞാൻ മിഴിച്ചിരുന്നു
ഞാനെങ്ങനെയൊന്നും ചിന്തിച്ചതേയില്ല
അവനുന്നയിച്ച ചോദ്യങ്ങൾക്ക്
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല
എന്നാൽ അവനതൊന്നും
ശ്രദ്ധിച്ചതേയില്ല
ഒരു രാത്രി ഉറങ്ങാൻ തുടങ്ങുമ്പോൾ
ഞാൻ ചെന്ന് അവനോടൊപ്പം കിടന്നു
ഞാനവനെ ഒരാവേശത്തിൽ
ചുംബിക്കാൻ ശ്രമിക്കുകയും
കെട്ടിപ്പിടിക്കുകയും ചെയ്തു
ശ്ശേ എന്ന് പറഞ്ഞു കൊണ്ട്
അവൻ പിടഞ്ഞെഴുന്നേറ്റു
ഞാനവൻറെ തുടയിൽ കടന്നു പിടിച്ചു
അപ്പോഴും കള്ളടിച്ചു ബഹളം വെയ്ക്കുന്ന
സതീർഥ്യരുടെ അടുത്തേക്ക്
പോകാനാവാനൊരുങ്ങി
ഇല്ല , നീയിവിടെ കിടക്ക്
ഞാൻ അപ്പുറത്ത് പോയി കിടന്നു
അടുത്ത ദിവസം രാവിലെ
അവനെഴുന്നേറ്റ് വന്നപ്പോൾ
ഞാൻ പറഞ്ഞു
സോറി ഡാ
ഇനിയിങ്ങനെ ഉണ്ടാവില്ല
അവനൊന്നും പറഞ്ഞില്ല
പതിവുപോലെ
അവനെന്നോടൊപ്പം ബ്രെക്ക്ഫാസ്റ്റ് കഴിച്ചു
ലഞ്ചിന് വന്നു
ഈവെനിംഗിൽ ചായ കുടിച്ചു
രാത്രി ഭക്ഷണവും എന്നോടൊപ്പം കഴിച്ചു
അനന്തു ഉറങ്ങിയിരുന്ന മുറിയിൽ
രാത്രി അനന്തു ഉറങ്ങിയിരുന്ന കിടക്കയിൽ
അവനുറങ്ങി
ഒന്നുമല്ലെങ്കിൽ കണ്ടുകൊണ്ടിരിക്കാമല്ലോ
ഫുഡ് മാത്രമല്ല
പുസ്തകങ്ങൾ മാത്രമല്ല
ഡ്രസ്സുകളും ഞാനവനു വാങ്ങിക്കൊടുത്തു
അവനാകെ രണ്ടു സെറ്റ് ഡ്രസ്സാണുണ്ടായിരുന്നത്
അതാകട്ടെ പഴകി പിഞ്ഞിത്തുടങ്ങിയതും
പിന്നെ ഫൈൻ ആയിട്ടും അടക്കാതിരുന്ന ഫീസും
ഞാനവന് നൽകി
ഞാനൊരു ഉപദ്രവമാ , അല്ലേ ?
അവനെന്നോട് ചോദിച്ചു
അന്ന് രാത്രി അവനെന്നോടൊപ്പം വന്നു കിടന്നു
ഏറെ നേരം അവനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു
എല്ലാവരുടെയും ജീവിതത്തിൽ
ഇതുപോലെ പ്രയാസങ്ങൾ ഉണ്ടാവും
നമ്മളതിനെ അതിജീവിക്കണം
ഞാൻ പറഞ്ഞു
ഞാൻ വെള്ളിയാഴ്ച്ച വൈകിട്ട്
വീട്ടിൽ പോകുന്നു
വരുന്നോ?
അവൻ ചോദിച്ചു
അവിടെ മെത്തയുണ്ടാവില്ല
ഒരു പായ തരാം
ഒരു വിരിയും
ചപ്പാത്തിയുണ്ടാവില്ല ; കഞ്ഞി തരാം
വരുന്നോ?
ഞാനവനെ നെഞ്ചോട് ചേർത്തു
വരുന്നു
ഞാൻ പറഞ്ഞു
ചെളി തേച്ചു വെട്ടുകല്ലുകൊണ്ടു കെട്ടിയ
ഓടിട്ട രണ്ടു മുറികളും
ഒരു വരാന്തയും
ഒരു ചായ്പ്പും അടുക്കളയും
അതായിരുന്നു , അവൻറെ വീട്
അടുത്ത് വേറെ വീടില്ല
ഒരു കുഴികുത്തി അതിന്മേൽ ഒരു സ്ളാബ്
അതായിരുന്നു കക്കൂസ്
മെടഞ്ഞ ഓല കൊണ്ട് കുത്തിമറച്ച
കുളിമുറി
സൗന്ദര്യം വിടപറയാൻ മടിക്കുന്ന
മദ്ധ്യവയസ്ക്ക
അവൻറെ 'അമ്മ
അച്ഛൻ ഒരോർമ്മ
സഹോദരങ്ങളില്ല
അതായിരുന്നു അവൻ
രാത്രിയിൽ അവനെന്നെ വിളിച്ചു
വാ ചേട്ടാ
എങ്ങോട്ടെന്ന് ഞാൻ ചോദിച്ചില്ല
ഞങ്ങൾ നടന്നു
നിലാവിൽ കുളിച്ചു നിന്നു ഭൂമി
ആകാശങ്ങളിൽ നിന്ന്
മഞ്ഞു പൊഴിയുന്നു
പാലപ്പൂക്കളുടെയും
പാരിജാത പുഷ്പങ്ങളുടെയും
മദിപ്പിക്കുന്ന ഗന്ധം
ഒരു ചെറിയ കുളം
എനിക്ക് തോന്നി
ഈ രാത്രിയിൽ ദേവകന്യകൾ
ഇവിടെ കുളിക്കാൻ വരുമെന്ന്
പാലയും പാരിജാതവും
ഇലഞ്ഞിയും മുളയും
ഇല്ലിക്കാടുകളും കടന്ന്
കുന്നിൻമുകളിൽ ഞങ്ങളെത്തി
വളരെ അകലങ്ങൾ വരെ
നിലാവിൻറെ നിറഞ്ഞ സൗന്ദര്യത്തിൽ
പൊഴിയുന്ന നേർത്ത മഞ്ഞിൻറെ ഉടയാട
ചാർത്തിയ ഭൂമി നഗ്നയായി കിടന്നു
ആ സൗന്ദര്യ ലഹരിയിൽ ഞാനലിഞ്ഞു
ആകാശത്ത് നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
പൂർണ്ണേന്ദു മന്ദഹസിച്ചു
നീ ഭാഗ്യവാനാണ്
ഞാൻ മന്ത്രിച്ചു
അവനത് കേട്ടിരിക്കില്ല
അവൻ അകലങ്ങളിലേക്ക് കണ്ണുംനട്ടിരുന്നു
ഞങ്ങൾ തിരികെ പോകുമ്പോൾ
ഏറെ ഇരുട്ടിയിരുന്നു
അവൻ എൻറെ കയ്യിൽ മുറുകെ പിടിച്ചിരുന്നു
നിലത്ത് ഒരു പായ അവൻ വിരിച്ചു
ഞാനതിൽ കിടന്നു
അവനും അതിൽ ഒരു ഭാഗത്ത് കിടന്നു
ഒരു വിരിപ്പുകൊണ്ട്
അവനെ എന്നെയും അവനെയും പുതച്ചു
'അമ്മ ഉറങ്ങിക്കാണും
ചേട്ടൻ ന്തവാന്നു വെച്ചാ ചെയ്തോ
അവൻ പറഞ്ഞു
എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ