2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സ്വവർഗാനുരാഗം

സ്വവർഗാനുരാഗം എന്താണ് 

പുരുഷന് പുരുഷനോടും , സ്ത്രീക്ക് സ്ത്രീയോടും അനുരാഗം തോന്നാം 
അനുരാഗം തോന്നിയില്ലെങ്കിൽത്തന്നെ ഇഷ്ടം തോന്നാം 
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ആഗ്രഹം തോന്നാം 
ഇങ്ങനെയുള്ള വൈകാരികതയാണ് 
സ്വവർഗാനുരാഗം എന്ന് പറയപ്പെടുന്നത് 

ഇത് പല കാരണങ്ങളാലാവാം 
സ്ത്രീകളോട് ഇടപഴകാൻ അവസരം ലഭിക്കാത്തത്  
സ്ത്രീകളോട് സാധാരണ രീതിയിൽ ഇടപഴകാൻ കഴിയാത്തത് 
മാതാവിൻറെ സംരക്ഷണ , പിതാവിൽനിന്നുള്ള അകൽച്ച 
തികച്ചും സ്വാഭാവികമായ മനോവികാസത്തിനു തടസ്സം 
സ്വവർഗാനുരാഗിയിൽ നിന്നുള്ള ലൈംഗിക അനുഭവങ്ങൾ 


ആദ്യമായി പറയേണ്ടത് 
ഇത് ജനിതക വൈകല്യം അല്ല , എന്നതാണ് 
ജനിതക പരിശോധന സ്വവർഗാനുരാഗികളെ തിരിച്ചറിയാൻ സഹായകമല്ല 
മനോ വികാസത്തിൻറെ ഫലമാണത് 
ഒരു ശിശു   ആദ്യമായി അടുക്കുന്നത് മാതാവുമായി ആണ് 
എട്ടുവയസ് കഴിയുന്നതോടെ പിതാവുമായി അടുക്കുന്നു 
ആൺ കുട്ടിയുടെ റോൾ മോഡൽ പിതാവായി മാറുന്നു 
അത് സ്വാഭാവികമാണ് 
അത് സംഭവിക്കണം 
കുടുംബാന്തരീക്ഷത്തിലെ പ്രത്യേകതകൾ കാരണം അത് സംഭവിക്കുന്നില്ലെങ്കിൽ 
അവനിൽ സ്വവർഗത്തിൽ തന്നെയുള്ള ആൺ കുട്ടികളോട് താൽപ്പര്യം ഉണ്ടാകുന്നു 
അവനു സ്വവർഗത്ത്തിൽ പെട്ട ആൺകുട്ടികളുമായി 
അടുത്തിഴപഴകാൻ കഴിയുന്നില്ലെങ്കിൽ 
അവന് ആൺകുട്ടികളുമായി ചങ്ങാത്തമില്ലെങ്കിൽ 
അവൻ സ്വവർഗാനുരാഗിയായി മാറുന്നു 
അവൻ പെൺകുട്ടികളിൽ നിന്നും അകലുന്നു 
ഇതും അവനെ സ്വവർഗാനുരാഗത്തിലെക്ക് നയിക്കുന്നു 



സ്വയം മാനസികമായ തോന്നലുകളിലൂടെ ഉണ്ടാകുന്ന അപകർഷതാ ബോധം 
ശാരീരികമായ കാരണങ്ങളാൽ തോന്നുന്ന അപകർഷതാ ബോധം 
എന്നിവയും അവനെ സ്വവർഗാനുരാഗത്തിലെക്ക് നയിക്കുന്നു 
ആൺകുട്ടികളും ആയുള്ള ബന്ധം 
ആണ് കൂടുതൽ സുരക്ഷിത ബോധം നൽകുന്നു 
സ്ത്രീകളുമായി ഇടപഴകുന്നതിൽ 
സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ 
അവനത്ര സുരക്ഷിതത്ത്വം അനുഭവപ്പെടുന്നില്ല 
അവനിലെ   അപകർഷതാ ബോധം    അവനെ സ്ത്രീകളിൽ നിന്നകറ്റുന്നു 


ആൺ കുട്ടികൾ മാത്രമുള്ള സ്ഥാപനങ്ങൾ 
പ്രത്യേകിച്ചും ജയിലുകൾ 
പുരുഷന്മാരെ ഗേ ആക്കിതീർക്കുന്നു 
പൊതു സമൂഹത്തിലേക്ക് ഇവരെത്തുംപോൾ 
ചിലർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയേക്കാം 
എന്നാൽ ചിലർ പൂർണ്ണമായും സാധാരണ ബന്ധങ്ങളിലേക്ക് തിരിച്ചു വരുന്നില്ല 
കുറെയാളുകൾ തങ്ങളുടെ ശീലങ്ങളിൽ ഉറച്ചു നിൽക്കുന്നു 


സ്വവർഗാനുരാഗം ഒരു വൈകല്ല്യമല്ല 
മാനസിക രോഗമല്ല 
ചികിത്സ ആവശ്യമായ രോഗവുമല്ല 
അതൊരു ജീവിത ശൈലി മാത്രമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ