2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഗുഹ്യപ്പേനുകൾ

ഗുഹ്യപ്പേനുകൾ 


തലമുടിയിൽ കാണപ്പെടുന്ന പേനുകളെ കുറിച്ച് നിങ്ങൾക്കറിയാം 
ഇവയ്ക്ക് പുറമേ ശരീര പേനുകളും ഗുഹ്യപ്പേനുകളും മനുഷ്യരെ ആക്രമിക്കാറുണ്ട്. ശരീര പേനുകൾ ഉള്ളയാളുകളുമായി അടുത്തിഴപഴകുമ്പോൾ , അവരുപയോഗിച്ച വസ്ത്രങ്ങൾ  , ടവ്വലുകൾ  എന്നിവ ഉപയോഗിക്കുമ്പോൾ ശരീര പേനുകൾ നമ്മുടെ ശരീരത്തിലേക്കും കടന്നു കയറുന്നു. വളരെയടുത്ത ശാരീരിക സമ്പർക്കം , ലൈംഗിക ബന്ധം , എന്നിവയും ശരീര പേനുകളുടെ ആക്രമണത്തിനു കാരണമാകുന്നു .


ഇവയേക്കാളും ശല്ല്യകാരികൾ ആണ് ഗുഹ്യപ്പേനുകൾ . വസ്ത്രങ്ങളിലൂടെയും ടവ്വലുകളിലൂടെയും ഇവ പകരാവുന്നതാണ്. ലൈംഗിക ബന്ധങ്ങളിലൂടെ ഇവ പകരുന്നു. രക്തം കുടിച്ചു ജീവിക്കുന്ന ഇവ ബാധിക്കുന്നത് ചൊറിച്ചിൽ ഉണ്ടാക്കുന്നു. ചുവന്നു തടിക്കുന്നു. ഇവയുടെ മുട്ടകൾ രോമകൂപങ്ങളിൽ കാണാവുന്നതാണ്. വിന്നാഗിരി പുരട്ടി അഞ്ചു മിനിട്ടിനു ശേഷം പേൻ ചീപ്പുപയോഗിച്ചു ചീകിയാൽ ഇവയെ നീക്കം ചെയ്യാം.      Malathione lotion പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞു നന്നായി ചൂട് വെള്ളത്തിൽ കഴുകുക. വസ്ത്രങ്ങൾ ടവ്വൽ എന്നിവ  ചൂട് വെള്ളത്തിൽ കഴുകുക ഇവയാണ് പ്രതിരോധ മാർഗങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ