2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

നിങ്ങൾ അറിയേണ്ടത്

സ്വവർഗാനുരാഗികളായ സുഹൃത്തുക്കളോട് 
ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ഫേസ് ബുക്കിൻറെ ഇക്കാലത്ത് , എക്കാലത്തെയും കാൾ ആളുകൾ സ്വവർഗ ലൈംഗികതയിലെക്ക് ആകര്ഷിക്കപ്പെടുന്നു. ഒരു പക്ഷെ നമ്മുടെ ആളുകളെ സ്വവർഗ വേഴ്ച്ചയിലേക്കും , സ്വവർഗ ലൈംഗിക വിൽപ്പനയിലേക്കും ആകർഷിച്ചത് പ്ലാനറ്റ് റോമിയോ പോലെയുള്ള സൈറ്റുകൾ ആണ്. അതിനു മുൻപ് സ്വവർഗ ലൈംഗികത ഒരു സ്വകാര്യത ആയിരുന്നു. വെറുക്കപ്പെട്ട ഒന്നായിരുന്നു സ്വവര്ഗ രതി. അതിൽ ഏർപ്പെടുന്നവരെയും സമൂഹം വെറുത്തു. ഓർക്കുട്ടിൽ വന്ന സംഭാഷണങ്ങളിൽ ഏറെയും സ്വവർഗ ലൈംഗിക ചുവയുള്ളതായിരുന്നു .ഫേസ് ബുക്കിൽ സ്വവർഗ സമൂഹങ്ങൾ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിര്ഭാഗ്യകരമാണ്, ഈ ബന്ധങ്ങൾ എല്ലാം അനുരാഗവുമായി ഒരു ബന്ധവും ഇല്ലാത്തവയാണ്‌. പലതും രൊക്കം പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങൾ മാത്രം. കാത്തിരുന്ന് നിഷ്കളങ്കരായ ഇരകളെ വീഴ്ത്തുന്നവരും , ചതിയന്മാരും , ചതിക്കുഴികളും , കെണികളും -- നമ്മുടെ സമൂഹത്തിൻറെ ഒരു പരിച്ചേദം ഇവിടെയും കാണാം   


സ്വവർഗാനുരാഗികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ഇവിടെ വായിക്കാം 


ലൈംഗിക രോഗങ്ങളിൽ നിന്നും രക്ഷ 

സ്വവർഗ ലൈംഗികതയിൽ അഭിരമിക്കുന്നവർക്ക്  എയിഡ്സ് നു കാരണമാകുന്ന എച്ച് ഐ വി ബാധിക്കാൻ ഇടയുണ്ട്. ഹെപാറ്റിറ്റിസ് , ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്ച് പി വി ) ഹെർപ്സ് സിംപ്ലക്സ് , ഗോനോറിയ , ക്ലാമിടിയ , സിഫിലിസ് തുടങ്ങിയ രോഗങ്ങളും ലൈംഗിക വേഴ്ച്ചകളിലൂടെ പകരുന്നവയാണ്.
ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് 

  • ഉറ നിർബന്ധമായും ഉപയോഗിക്കുക . പുതിയ ലാടകസ് അഥവാ പോളിയൂരിതീൻ ഉറകൾ ഓരോ തവണ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോഴും ഉപയോഗിക്കുക.പ്രത്യേകിച്ചും ഗുദ രതിയിൽ (അനാൽ സെക്സ് ) ഏർപ്പെടുമ്പോഴും , വദന രതിയിൽ (ഓറൽ  സെക്സ് ) ഏർപ്പെടുമ്പോഴും .
    ജലാധിഷ്ടിതമായ ലൂബ്രികൻറ്  മാത്രം ഉപയോഗിക്കുക.പെട്രോളിയം ജെല്ലി , ഹാൻഡ് ലോഷൻ കോൾഡ് ക്രീം , എണ്ണ  എന്നിവ ഉപയോഗിക്കരുത്. എണ്ണയിൽ അധിഷ്ടിതമായ ലൂബ്രികന്റുകൾ ഉറയെ ദുർബലമാക്കുകയും പൊട്ടുന്നതിനു കാരണമാകുകയും ചെയ്യും. ലൈംഗിക കളിക്കോപ്പുകൾ ഓരോ തവണയും ഉപയോഗത്തിന് മുൻപും ശേഷവും കഴുകി വൃത്തിയാക്കുക. അവ ഉപയോഗിക്കുമ്പോഴും ഉറ ഉപയോഗിക്കുക. ഒരാൾ ഉപയോഗിച്ചത് മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക.
  • ഒരേ ഒരിണ മാത്രം . രോഗ ബാധ തടയാനുള്ള എറ്റവും സുരക്ഷിത മാർഗം , രോഗ ബാധയില്ലാത്ത ഒരേ ഒരു ലൈംഗിക പങ്കാളിയോടൊപ്പം കഴിയുക എന്നതാണ്.
  • മദ്യത്തിൻറെ ഉപയോഗം നിയന്ത്രിക്കുക.മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക . മദ്യം എല്ലാ മുങ്കരുതലുകളെയും ദുർബലപ്പെടുത്തുന്നു .മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ സൂചികൾ കൈമാറരുത്.
  • പൊതു ഇടങ്ങളിലെ ലൈംഗികത ഒഴിവാക്കുക . സെക്സ് പാർട്ടികൾ, കുളിമുറികൾ, സൌചാലയങ്ങൾ എന്നിവിടങ്ങളിൽ  ഒന്നിലേറെ പങ്കാളികളുമായി വേഴ്ച ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഒന്നിലേറെ പങ്കാളികൾ , അജ്ഞാതരായ പങ്കാളികൾ എന്നിവർ രോഗ ബാധക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു .
  • വാക്സിനുകൾ ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന  ഹെപാറ്റിറ്റിസ് എ , ഹെപറ്റിറ്റിസ് ബി കരൾ രോഗങ്ങൾ  എന്നിവയില നിന്നും രക്ഷ നൽകുന്നു .
    എല്ലാ ലൈംഗിക രോഗങ്ങളെയും തടയുന്നതിന് വാക്സിനുകൾ ലഭ്യമല്ല. ഹെപാറ്റിറ്റിസ് സി  യുടെ പകർച്ച തടയുന്ന വാക്സിൻ ഇല്ല. ഇത് കരളിൽ ക്യാൻസറിനും മരണത്തിനും ഇടയാക്കും. ഇരുപത്താറു വയസിൽ താഴെയുള്ള പുരുഷന്മാർക്ക് എച്ച് പി വി വാക്സിൻ ലഭ്യമാണ്. ഗുദ രതിയിൽ ഏർപ്പെടുന്ന ഇരുപത്താറു വയസിൽ താഴെയുള്ളവർ ഈ വാക്സിൻ എടുക്കേണ്ടതാണ്. ഗുദത്തിൽ ഉണ്ടാവുന്ന ക്യാൻസർ ഒഴിവാക്കാൻ ഇത് അത്യാവശ്യം.
  • പരിശോധനക്ക് വിധീയരാവുക. നിങ്ങളും നിങ്ങളുടെ പങ്കാളിയും  മെഡിക്കൽ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്താതെ (ലൈംഗിക രോഗ ബാധ ഇല്ലെന്നു ഉറപ്പാക്കാതെ )മുങ്കരുതലില്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടരുത് .
    പരിശോധന ഒഴിച്ച് കൂടാനാവാത്തതാണ്. തങ്ങൾ രോഗ ബാധിതരാണെന്ന് പലർക്കും അറിവില്ലായിരിക്കും. അറിവുള്ള ആളുകൾ അത് മറച്ചു വെക്കും. 
    .രോഗ ബാധ ഉണ്ടാകുന്നതിനും , രോഗം വെളിപ്പെടുന്നതിനും ഇടയിൽ .
പല രോഗങ്ങളും പരിശോധന നടക്കുമ്പോൾ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെന്നു വരാം. എങ്കിലും അവരിൽ  നിന്നും രോഗങ്ങൾ പകരാം .
  •  Truvada. emtricitabine-tenofovir (Truvada) പതിവായി കഴിക്കുന്നത് എച്ച് ഐ വി ബാധ തടയുമെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം മറ്റ് മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ