2016, ജനുവരി 26, ചൊവ്വാഴ്ച

അരുൺ

അവൻറെ ഉച്ച്വാസം എൻറെ മുഖത്ത് തട്ടുന്നുണ്ട് 
അവൻറെ ചുണ്ടിലെ മധുരം ഇനിയും ബാക്കി 
അവൻറെ ചുണ്ടിലെ പുഞ്ചിരിയും ബാക്കി 
ഞാൻ ജയിച്ചു ; നീ തോറ്റു ; അവൻ പറയുന്നു 
അവനു മുന്നിലെ തോല്വി പോലും എനിക്കൊരു ഹരം 
അവനറിയുന്നില്ല ; ഞാനവനെ എത്ര മാത്രം സ്നേഹിക്കുന്നു 



അവൻറെ ശരീരത്തിലെ ഓരോ അണുവിനെയും 
അവൻറെ ശരീരത്ത്തിലെ ഓരോ രോമകൂപത്തെയും 
ഞാൻ പ്രണയിക്കുകയായിരുന്നു 
എൻറെ ആരാധന അവനറിയുന്നുണ്ടായിരുന്നു   
അവനപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ