ഇതെൻറെ പ്രണയ പത്രം
എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രണയ പത്രം എഴുതുന്നു
ഞാനിന്ന് എൻറെ പ്രണയ പത്രം എഴുതുന്നു
അവൻ , എൻറെ പ്രണയത്തിടമ്പ്
അവൻ പറയുന്നത്
അവനിതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്നാണ്
ഇല്ലായിരിക്കാം
പക്ഷെ അവൻറെ പ്രസ്താവം എന്നെ നിരായുധനാക്കുന്നു
കാരണം
എൻറെ പഴയ പ്രണയത്തെ കുറിച്ച്
ഞാനവനോട് പറഞ്ഞു കഴിഞ്ഞു
ഞാൻ അൽപ്പം തിടുക്കത്തിലായി പോയോ
അവൻറെ കഥകൾ കേട്ടിട്ട്
എന്ത് പറയണം , എത്രത്തോളം പറയണം
എന്ന് ചിന്തിക്കാമായിരുന്നു
ഇനിയെന്ത് ചെയ്യാൻ
അതിലും കഷ്ടം
ഞാനേർപ്പെട്ട ലൈംഗിക ബന്ധത്തെ കുറിച്ചും
ഞാനവനോട് പറഞ്ഞു കഴിഞ്ഞു
സത്യാ സന്ധത കാട്ടാൻ പോയതാണ്
അവനും പ്രേമിച്ചിട്ടുണ്ടാവും
അവനും ലൈംഗിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടാവും
എന്നാണു ഞാൻ കരുതിയത്
ഇനി ഞാൻ എന്താണ് ചെയ്യുക ?
ഇനി ഞാൻ എന്താണ് പറയുക ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ