ഇത് എൻറെ പ്രേമലേഖനം
എൻറെ പ്രേമലേഖനം
അവനെന്നെ അവഗണിക്കുന്നതിൽ എനിക്കുള്ള പ്രതിഷേധം
അതെ , എല്ലാ പ്രണയങ്ങളും സ്വകാര്യതയിൽ തുടങ്ങുന്നു
പങ്കാളി അവഗണിച്ചു തുടങ്ങുമ്പോൾ
അത് പരസ്യമാക്കപ്പെടുന്നു
അത് പരസ്യമാക്കപ്പെടുന്നു
അവനെന്നെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു
അതുകൊണ്ട് ഞങ്ങളുടെ രഹസ്യ പ്രണയത്തെ
ഞാൻ പരസ്യപ്പെടുത്തുന്നു
ഇവനെ പ്രേമിക്കാൻ ഇറങ്ങുന്നവർ അറിയുക
ഇവനെ നിങ്ങൾക്ക് മുൻപ് ഞാൻ പ്രണയിച്ചിരുന്നു
ഇവൻ എൻറെതായിരുന്നു
നിങ്ങൾക്ക് മുൻപ്
ഇവൻ എൻറെതായിരുന്നു
ഇന്നിതാ അവനെന്നെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു
അവനു മറ്റൊരാൾ കൂട്ടായിരിക്കുന്നു
അതേ , എല്ലാ പ്രണയങ്ങളും അങ്ങനെയാണ്
സൌകര്യങ്ങളാണ് പ്രധാനം
അവൻറെ ഹൃദ്യമായ ചുണ്ടുകൾ
നിങ്ങൾക്ക് നഷ്ടമാകുന്നു
ഇനി മുതൽ അത് മറ്റൊരാളുടെതായിരിക്കുന്നു
അവൻറെ ഉരുണ്ട സ്തനങ്ങൾ
ഇനി മേലിൽ നിങ്ങൾക്കായി നഗ്നമാക്കപ്പെടുന്നില്ല
അത് മറ്റൊരാളുടെതായിരിക്കുന്നു
ഇനിയെല്ലാം പഴയ ഓർമ്മകൾ മാത്രം
പഴംകഥകൾ മാത്രം
എൻറെ പ്രേമലേഖനം
അവനെന്നെ അവഗണിക്കുന്നതിൽ എനിക്കുള്ള പ്രതിഷേധം
അതെ , എല്ലാ പ്രണയങ്ങളും സ്വകാര്യതയിൽ തുടങ്ങുന്നു
പങ്കാളി അവഗണിച്ചു തുടങ്ങുമ്പോൾ
അത് പരസ്യമാക്കപ്പെടുന്നു
അത് പരസ്യമാക്കപ്പെടുന്നു
അവനെന്നെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു
അതുകൊണ്ട് ഞങ്ങളുടെ രഹസ്യ പ്രണയത്തെ
ഞാൻ പരസ്യപ്പെടുത്തുന്നു
ഇവനെ പ്രേമിക്കാൻ ഇറങ്ങുന്നവർ അറിയുക
ഇവനെ നിങ്ങൾക്ക് മുൻപ് ഞാൻ പ്രണയിച്ചിരുന്നു
ഇവൻ എൻറെതായിരുന്നു
നിങ്ങൾക്ക് മുൻപ്
ഇവൻ എൻറെതായിരുന്നു
ഇന്നിതാ അവനെന്നെ അവഗണിച്ചു തുടങ്ങിയിരിക്കുന്നു
അവനു മറ്റൊരാൾ കൂട്ടായിരിക്കുന്നു
അതേ , എല്ലാ പ്രണയങ്ങളും അങ്ങനെയാണ്
സൌകര്യങ്ങളാണ് പ്രധാനം
അവൻറെ ഹൃദ്യമായ ചുണ്ടുകൾ
നിങ്ങൾക്ക് നഷ്ടമാകുന്നു
ഇനി മുതൽ അത് മറ്റൊരാളുടെതായിരിക്കുന്നു
അവൻറെ ഉരുണ്ട സ്തനങ്ങൾ
ഇനി മേലിൽ നിങ്ങൾക്കായി നഗ്നമാക്കപ്പെടുന്നില്ല
അത് മറ്റൊരാളുടെതായിരിക്കുന്നു
ഇനിയെല്ലാം പഴയ ഓർമ്മകൾ മാത്രം
പഴംകഥകൾ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ