2017, ജൂലൈ 30, ഞായറാഴ്‌ച

നിഷാദ്

എൻറെ പ്രണയം അവനോടായിരുന്നു 
നിഷാദ് 
നീണ്ടുമെലിഞ്ഞ ഒരു പയ്യൻ 
അന്നവന് ഇരുപത്തിമൂന്ന് വയസുണ്ട് 
നീണ്ടു മെലിഞ്ഞ ഒരു പയ്യൻ 
ചുരുണ്ട മുടി 
മീൻ പരിഞ്ഞിൽ പോലത്തെ ചുണ്ടുകൾ 
നീണ്ട നാസിക 
നീണ്ടിടംപെട്ട കണ്ണുകൾ 
പെണ്ണിൻറെ മുഖമായിരുന്നു അവന് 
മുഖത്ത് രോമമുണ്ടായിരുന്നില്ല 
കരിമഷിയെഴുതിയതെന്ന് തോന്നിപ്പിക്കുന്ന പുരികങ്ങൾ 
നീണ്ട മുഖമായിരുന്നു അവന് 
അതുവരെയും ഞാനിഷ്ടപ്പെട്ടിരുന്നത് വട്ട മുഖമുള്ള , തടിച്ച ചുണ്ടുള്ള 
പയ്യന്മാരെയായിരുന്നു 
അവനു ചെമ്മണ്ണിൻ നിറമായിരുന്നു 
അതുവരെ ഞാനിഷ്ടപ്പെട്ടിരുന്നത് വെളുത്ത നിറമായിരുന്നു 
എനിക്കവൻറെ മീൻപരിഞ്ഞിൽ ചുണ്ടുകൾ തിന്നണമായിരുന്നു 
അവൻറെ താടിയിൽ കടിക്കണമായിരുന്നു 
അവൻറെ കവിളുകളിൽ ചുംബിക്കണമായിരുന്നു 
അവൻറെ നീലനിറമുള്ള കളങ്ങളായുള്ള ഷർട്ടഴിച്ചുകാണണമായിരുന്നു 
അവൻറെ ഷർട്ടിൻറെ വലത് മുല മുഴച്ചിരുന്നു 
ഷർട്ടിൻറെ ഇടത് പോക്കറ്റുണ്ടായിരുന്നത് കൊണ്ട് 
ഇടത് മുലയുടെ മുഴുപ്പ് അറിയില്ലായിരുന്നു 
അവനെ ആരെങ്കിലും നോക്കുന്നത് എനിക്ക് അസഹ്യതയുണ്ടാക്കി 
അവനോട് ആരെങ്കിലും സംസാരിക്കുന്നത് എനിക്ക് അസഹ്യതയുണ്ടാക്കി 
അവനുമായി സാധാരണയിൽ കവിഞ്ഞൊരടുപ്പം 
ഉണ്ടാകണമെന്നാഗ്രഹിച്ചെങ്കിലും 
അവനങ്ങനൊരാഗ്രഹം ഇല്ലായിരുന്നു 
ആ സമയത്താണ് കോളേജിൽ ഒരു പ്രോഗ്രാം വന്നത് 
ഞങ്ങൾക്കൊരുമിച്ച് പ്രവർത്തിക്കേണ്ടി വന്നത് 
രണ്ടു രാത്രികൾ ഞങ്ങൾക്കൊരുമിച്ച് ഉറങ്ങേണ്ടി വന്നത് 
ആദ്യരാത്രിയിൽ ഞങ്ങളൊന്നിച്ച് കെട്ടിപ്പിടിച്ചുറങ്ങി 
ബട്ട് രാത്രിയിലെപ്പോഴോ ഞാനുണർന്നു 
എൻറെ ഒരു സ്പർശത്തിൽ അവനുമുണർന്നു 
എനിക്കവനെ വേണമായിരുന്നു 
അവൻ സമ്മതിക്കുമോ എന്നറിയില്ല 
അവനിഷ്ടമാകുമോ എന്നറിയില്ല 
അവൻ പിണങ്ങുമോ എന്നറിയില്ല 
ഇന്ന് ഇല്ലെങ്കിൽ ഒരിക്കലുമില്ലെന്ന് ഞാൻ ചിന്തിച്ചു 
അവനിഷ്ടമായില്ലെങ്കിൽ നാളെ അങ്ങനെ ചെയ്യാതിരുന്നാൽ 
അവൻറെ പിണക്കം ദേഷ്യം ഇലാതാകുമെന്ന് ഞാൻ കരുതി 
കൂൾ ഓഫ് ആകാൻ നല്ല സുഹൃത്തായൊരു രാത്രി കഴിയാമല്ലോ 
അങ്ങനെ ഞാനവനെ സെക്സിലേക്ക് കൊണ്ടുവന്നു 
അവൻ അനങ്ങിയില്ല 
അവൻ സഹകരിച്ചു 
അടുത്ത ദിവസം അവനത്തെക്കുറിച്ചൊന്നും സംസാരിച്ചില്ല 
എന്തെങ്കിലും നടന്നതായി ഭാവിച്ചില്ല 
അടുത്ത രാത്രിയിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി 
രാത്രിയാവാൻ ഞങ്ങൾ കാത്തിരുന്നില്ല 
ആറുവർഷം നീണ്ട ഒരു ബന്ധത്തിൻറെ തുടക്കമായിരുന്നു അത്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ