2017, ജൂലൈ 27, വ്യാഴാഴ്‌ച

ഇരുന്നൂറ്

അവനോട് ഇഷ്ടം തോന്നി 
ഞാനത് അവനോടു പറഞ്ഞു 
ആദ്യം അവൻ ദേഷ്യപ്പെട്ടു 
പിന്നെ തണുത്തു 
അവൻ ആവശ്യപ്പെട്ടത് ഇരുപതിനായിരം രൂപ 
ഇരുന്നൂറ് കൊടുക്കാൻ ഞാൻ തയാറായി 
അവനെന്നെ കുറെ ആക്ഷേപിച്ചു 
ഞാൻ സോറി പറഞ്ഞ് പോയി 


കാശുണ്ടെന്ന് അവൻ കരുതിയ പലർക്കും 
അവനെ വേണമായിരുന്നു 
ഇരുപതിനായിരമെന്ന ഉരുവിടൽ 
അവരെയെല്ലാം ഓടിച്ചു 


തെരുവോരത്ത് പത്തോ പതിമ്മൂന്നോ പേരുള്ള 
ഒരു സംഘമാണ് അവനെ കൊണ്ട് നടന്നിരുന്നത് 
ഒരു പരിപ്പുവടയും ചായയുമായിരുന്നു 
അവൻറെ വില 
പെണ്ണിനെക്കാളും അവനാണ് നല്ലതെന്ന് 
അവർ അവന് സർട്ടിഫിക്കറ്റ് കൊടുത്തു 
ഒരിക്കൽ അവൻറെ അടുത്ത് ചെല്ലുന്നവർ 
വേറൊരിടത്തും പോവില്ലെന്ന് 
അവർ അവന് സർട്ടിഫിക്കറ്റ് കൊടുത്തു 
അവൻറെ അടുത്ത് ഒരിക്കൽ പോയവർ 
പിന്നെ പെണ്ണുങ്ങളുടെ അടുത്ത് പോവില്ലെന്ന് 
അവർ അവന് സർട്ടിഫിക്കറ്റ് കൊടുത്തു 
അതവൻ ഓരോ ആളോടും പറഞ്ഞു നടന്നു 
എന്നിട്ടും ഇരുപതിനായിരം കൊടുക്കാൻ 
ആരും തയാറായില്ല 
ഒരു പരിപ്പുവടയും ചായയും , അതിനപ്പുറം 
ആരും ചിന്തിച്ചില്ല 
തെരുവോരത്ത് ഒരു പരിപ്പുവടക്കും ചായക്കും കിട്ടുന്നവനെ 
ആരാണ് കൂടുതൽ കൊടുത്ത് വാങ്ങുക ? 


തൻറെ വില ഒരു പരിപ്പുവടയും ചായയുമെന്ന് 
അവൻ തിരിച്ചറിഞ്ഞു 


ഒരു ദിവസം അവൻ വിളിച്ചു 
വീട്ടിൽ അവൻ തനിച്ചായിരുന്നു 
കൊക്കോച്ചെടികൾക്കിടയിൽ 
ഒരു പരിപ്പുവടയും ചായയുമായിരിക്കാം 
അവൻറെ വില 
അവൻറെ വീടിൻറെ സുരക്ഷിതത്വമാണ് 
അവനെനിക്ക് നൽകിയത് 
ഞാൻ വാഗ്ദാനം നൽകിയ ഇരുന്നൂറു രൂപ 
ആദ്യം തന്നെ ഞാൻ കൊടുത്തു 
അത് വാങ്ങി ദൈവത്തിൻെറ രൂപത്തിന് മുന്നിൽ വെച്ച് 
 നിമിഷം പ്രാർത്ഥിച്ചു 
അടുത്ത നിമിഷം തുണിയുരിഞ്ഞ് 
അവൻ കിടക്കയിലേക്ക് മലച്ചു കിടന്നു 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ