അവൻറെ പോസ്റ്റും ഫോട്ടോയും എന്നുമുണ്ടായിരുന്നു.
പോസ്റ്റും ഫോട്ടോയും നിങ്ങൾക്കെല്ലാം സുപരിചിതമാണ്
കഴിഞ്ഞ ഒന്നരവർഷമായി ഞാൻ അവൻറെ പോസ്റ്റുകൾ കാണുന്നു
പോസ്റ്റ് : അവന് ഒരു അടുത്ത സുഹൃത്തിനെ വേണം
ഞാൻ കഴിഞ്ഞ ഒന്നരവർഷമായി മറുപടി നൽകുന്നു
ഞാൻ നിൻറെ അടുത്ത സുഹൃത്താവാം
കഴിഞ്ഞ ഒന്നരവർഷമായി അവൻ മറുപടി തരുന്നില്ല
അവനിതുവരെ ആരെയും കിട്ടിയിട്ടില്ല എന്ന അറിവ് ആഹ്ലാദകരം തന്നെ
അവൻറെ ഫോട്ടോ കണ്ട് ഉണ്ടായ ആഗ്രഹമാണ്
അവനെ എനിക്ക് സുഹൃത്തായി വേണമെന്നത്
ഈയിടെയായി അവൻറെ പോസ്റ്റ് അവഗണിക്കാൻ
ഞാൻ പലവട്ടം തീരുമാനിച്ചിരുന്നു
പക്ഷെ അവൻറെ കൊതിപ്പിക്കുന്ന ഫോട്ടോ കാണുമ്പോൾ
വീണ്ടുമൊരിക്കൽ കൂടി ഞാൻ പറയും
യെസ് , ഞാൻ തയാറാണ്
(ഒരു പക്ഷെ അത് അവൻറെ ഫോട്ടോ ആയിരിക്കില്ല ;
എന്നാശ്വസിക്കും ഞാൻ , മറുപടി കിട്ടാതെ വരുമ്പോൾ )
ഈ ഒന്നര വർഷം ഞാൻ കുറുക്കൻ കാത്തിരുന്നതുപോലെ
കാത്തിരിക്കുകയായിരുന്നില്ല
കുറുക്കൻറെ കഥ അറിയാവുന്നത് കൊണ്ടായിരിക്കാം
കഥകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്
അതുകൊണ്ട് പ്രയയോജനമുണ്ടാവും
രാവിലെ രാവിലെ ഓവർ ബ്രിഡ്ജിനടുത്ത് കാത്ത് നിൽക്കാൻ
ഞാൻ ശീലിച്ചു
ഏഴ് നാൽപ്പത്
അവൻ കൃത്യമായി വരും
മുള്ളൻ പന്നിയുടെ മുള്ള് പോലത്തെ മുടിയുമായി
അവൻ സുന്ദരനാണ്
അതിസുന്ദരൻ
അവൻ എനിക്ക് നേരെ നോക്കുകകൂടിയില്ല
നടന്നങ്ങു പോകും
അതുകൊണ്ട് അവൻ പാലത്തിൽ കയറുമ്പോൾ ഞാനും ഒപ്പം കയറും
ഒപ്പം നടക്കും
ആദ്യമൊക്കെ സമയം ചോദിക്കും
ഏഴ് നാൽപ്പത്
അവൻ എവിടെയും നോക്കാതെ സമയം പറയും
പിന്നൊരു ദിവസം ചോദിച്ചു
എവിടെയാ പഠിക്കുന്നത് ?
ജോലിയാ
അവൻ അത്രയും പറഞ്ഞിട്ട് പോയിക്കളഞ്ഞു
അവൻ എവിടെയാണ് ജോലിചെയ്യുന്നതെന്നറിയാൻ
ഞാൻ നഗരം മുഴുവൻ അലഞ്ഞു
കണ്ടുപിടിക്കാൻ കഴിഞ്ഞില്ല
അവനൊന്നു മെല്ലെ നടന്നിരുന്നെങ്കിൽ
അവനോടൊപ്പം അവൻറെ ജോലിസ്ഥലം വരെ പോകാമായിരുന്നു
രണ്ടുമൂന്നാഴ്ച്ച കഴിഞ്ഞിട്ടും
വഞ്ചി തിരുനക്കര തന്നെ
സഹികെട്ട് ഞാൻ പറഞ്ഞു
നമ്മൾക്ക് ഫ്രണ്ട്സ് ആവാം
എന്തിന് ?
അവൻ ചോദിച്ചു
എനിക്ക് താൽപ്പര്യമില്ല , അവൻ പറഞ്ഞു
നമ്മൾക്ക് പരിചയക്കാരായിരിക്കാം ; ഞാൻ പറഞ്ഞു
ആയിക്കോ ; അവൻ പറഞ്ഞു
അവൻറെ അവഗണന കാരണവും
രാവിലെ ഏഴുനാൽപ്പതിന് അവനോടൊപ്പം അപഹാസ്യമായി
പാലത്തിൻറെ നടപ്പാതയിലൂടെ ഓടാനുള്ള മടികൊണ്ടും
അവനോടൊപ്പമുള്ള പ്രഭാത ഓട്ടം ഞാൻ ഉപേക്ഷിച്ചു
രാവിലെ പാലത്തിൽ വെയിൽ കൊണ്ട് നിൽക്കും
അവൻ വരുന്നത് വരെ
അവൻ കടന്നുപോയിക്കഴിയുമ്പോൾ
ഞാനെൻറെ വഴിക്ക് പോകും
വൈകിട്ടൊരിക്കലും അവനെ കാണാൻ കഴിഞ്ഞില്ല
അവൻ വീഴാത്തതുകൊണ്ട്
ആശയോടെ ഞാൻ ഫേസ് ബുക്കനെ സ്വപനം കാണും
സത്യത്തിൽ ആരാണ് ബെറ്റർ ?
ഈ പാലത്തിലൂടെ രാവിലെ രാവിലെ ഓടുന്നവൻ തന്നെ
അവനെന്നെ മൈൻഡ് ചെയ്യുന്നില്ലല്ലോ
എന്നാൽ പിന്നെ ഫേസ് ബുക്കൻ ആയിക്കോട്ടെ
ഫേസ് ബുക്കനും വെറും ആകാശ കുസുമം
വെറുതെയെന്നറിയുമ്പോഴും ആശിക്കാൻ മോഹം
ഒരു ദിവസം അവനെ ആശുപത്രിപ്പടിക്കൽ കണ്ടു
ഇവിടാണോ ജോലി ? ഞാൻ ചോദിച്ചു
അല്ല എന്ന് പറഞ്ഞിട്ട് അവൻ പോയി
ബട്ട് അവനെ പിന്നെയും പിന്നെയും അവിടെ കണ്ടു
അതുകൊണ്ട് പിന്നെയും പിന്നെയും അവിടെ പോയി
അവൻറെ 'അമ്മ ആശുപത്രിയിലാണെന്ന് അങ്ങനെ മനസിലായി
ഒരു ദിവസം വളരെ പരിഭ്രമത്തോടെ അവൻ എൻറെ അടുത്ത് വന്നു
കുറച്ച് പൈസ വേണമായിരുന്നു
എന്നോടാണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല
മറുപടികാത്തുള്ള നിൽപ്പ് കണ്ടപ്പോഴാണ്
എന്നോടാണ് പറഞ്ഞതെന്ന്
എനിക്ക് മനസിലായത്
പണം ഞാൻ കൊടുത്തു
അവനുമായി ഒരു ബന്ധമായല്ലോ , എന്ന് കരുതിയാണ് പൈസ കൊടുത്തത്
ഒരു ബന്ധവുമായില്ല
അവനെ പിന്നെ കണ്ടതേയില്ല
അതങ്ങനെ അവസാനിച്ചു എന്ന് കരുതി
വേറൊന്നിനെ ചൂണ്ടയിടാൻ നോക്കി
കൊള്ളാവുന്നതെന്ന് പറയാൻ വളരെ കുറച്ചേ ഉള്ളൂ
ഒടുവിൽ കരയുന്ന മുഖമുള്ള കറുത്ത ഒരു ഓന്ത് പയ്യനെ നോട്ടമിട്ടു
അമ്പലപ്പുഴ പാൽപ്പായസം കിട്ടിയില്ലെങ്കിൽ
കരിക്കാടിയായാലും മതിയാവും , ഇല്ലേ ?
വിശപ്പിന് മട്ടനും പൊറോട്ടയുമുണ്ടെങ്കിൽ സന്തോഷം
ഇല്ലെങ്കിൽ പകുതിവെന്ത ചോറും മതിയാവും , ഇല്ലേ ?
എന്ന് പറഞ്ഞത് പോലെ ഐസ്ക്രീം മോഹിച്ച ഞാൻ
വെറും ജീരകമിഠായി കൊണ്ട് തൃപ്തിപ്പെടാമെന്ന് വെച്ചു
ആരെങ്കിലുമൊന്നു നോക്കാൻ കാത്തിരുന്നതുപോലെ
അവനു സന്തോഷമായി
അവൻ ഒരു ജാടയും കാട്ടിയില്ല
ഒരു നമ്പറും ഇറക്കിയില്ല
അവൻ നേരെ കാര്യത്തിലേക്ക് കടന്നു
അമ്പത് രൂപ വേണം
രൂപ കൊടുക്കാമെന്ന് പറഞ്ഞു ഞാനവനെ കൂടെ കൂട്ടി
കാര്യത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ അവൻ പറഞ്ഞു
അതൊന്നും പറ്റില്ല
അമ്പത് രൂപ കൊടുത്ത് പറഞ്ഞു വിടാൻ നോക്കുമ്പോൾ
അവൻ ഒരു ഓഫർ വെച്ചു
സാറെന്നതാണെന്ന് വെച്ചാ ചെയ്തോ
ഒരു നോട്ട് തരണം
ഞാൻ നൂറിൻറെ ഒരു നോട്ടെടുത്തു
ഇത് പോരാ
പിന്നെ ?
ഇപ്പോഴത്തെ പുതിയ നോട്ട്
അഞ്ഞൂറ് ?
രണ്ടായിരം
അമ്പത് രൂപാ അവൻറെ പോക്കറ്റിലേക്ക് തള്ളിവെച്ച്
അവനെ പറഞ്ഞു വിടാൻ നോക്കി
അവനവിടെ ഇരുപ്പുറപ്പിച്ചു
എൻറെടുത്ത് ഒരിക്കൽ വന്നാൽ പിന്നെന്നും വരും
അവൻ അവൻറെ മേന്മ വെളിപ്പെടുത്തി
സാറേ പെണ്ണുങ്ങളുടെ അടുത്തുപോയാൽ ഇത്ര സുഖം കിട്ടില്ല
അവൻ എന്നെ ബോധവൽകരിച്ചു
അവനെ എങ്ങനെയെങ്കിലും ഒന്ന് പുറത്താക്കിയാൽ മതിയെന്നായി
ഒടുവിൽ അഞ്ഞൂറിൽ അവൻ ഉറപ്പിച്ചു
ഞാൻ കേട്ടഭാവം കാട്ടിയില്ല
ഒടുവിൽ കാശ് കൊടുക്കാമെന്ന് പറഞ്ഞു
വിളിച്ചു കൊണ്ടുവന്നെന്നായി
ഇരുന്നൂറു കൊടുത്തു ഒരുവിധം അവനെ പറഞ്ഞു വിട്ടു
രൊക്കം ഇരുന്നൂറ്റമ്പത് വാങ്ങിയിട്ട്
വേണേൽ ടെസ്റ്റിന് ഒരുതവണ ഫ്രീ ആയി ചെയ്തോളൂ
എന്നായി അവൻ
എനിക്ക് അവൻ ഒന്നുപോയിത്തന്നാൽ മതിയെന്നായി എനിക്ക്
ഇവനെ ഞാൻ താമസിക്കുന്നിടത്ത് കൊണ്ടുപോകാതിരുന്നത്
മുജ്ജന്മ പുണ്യഫലം
അവൻ മനസിലേക്ക് കുടഞ്ഞിട്ട മാലിന്യങ്ങൾ
കഴുകിക്കളയാൻ ഒരു ബിയർ കഴിച്ചു
ഞാൻ താമസിക്കുന്നിടത്ത് എത്തിയപ്പോൾ
മധുമാസചന്ദ്രികപോലെ അവൻ !
മധുമാസചന്ദ്രികയിൽ വിടർന്നു നിൽക്കുന്ന
ആമ്പൽപ്പൂ പോലെ അവൻ !
എന്നെ വല്ലാതെ മോഹിപ്പിച്ച അവൻ !
അവനെന്നെ കാത്ത് നിൽക്കുകയായിരുന്നു
അവൻറെ അമ്മയുടെ ചികത്സക്ക് വാങ്ങിയ പണം
തിരികെ നൽകാൻ
സാറേ ഉള്ളൂ എന്നെ പണം തിരികെ ചോദിച്ചു
ബുദ്ധിമുട്ടിക്കാതിരുന്നത്
ആദ്യം സാറിൻറെ കാശായിരുന്നു തരേണ്ടിയിരുന്നത്
അതിപ്പോഴേ തരാൻ കഴിഞ്ഞുള്ളു
സാർ ക്ഷമിക്കണം
ഞാൻ എണ്ണി നോക്കിയപ്പോൾ കൂടുതൽ ഉണ്ട്
സാറേ , പലിശ . അവൻ പറഞ്ഞു
ഞാനത് തിരികെ കൊടുത്തു
ഞാൻ ചോദിച്ചു ഒരു ബിയർ കഴിച്ചാലോ ?
അവൻ സമ്മതിച്ചു
ബീറും ചില്ലിചിക്കണും പൊറോട്ടയുമായി
ഞങ്ങളിരുന്നു
രണ്ടാമത്തെ ബീറിൽ ആണ് അവൻ സംസാരിച്ചു തുടങ്ങിയത്
എൻറെ കാൽ അവൻറെ കാലിൽ മുട്ടി
അവൻ കാൽ പിൻവലിച്ചില്ല
ഞാൻ അവൻറെ തുടയിൽ കൈ വെച്ചു
അവൻ മൈൻഡ് ചെയ്തില്ല
ബിയർ പാർലറിൽ നിന്നിറങ്ങി എൻറെ താമസ സ്ഥലത്ത് തിരിച്ചെത്തി
അവനെ കൂട്ടിക്കൊണ്ടു വന്നു എന്ന് പറയുന്നതാണ് ശരി
അവൻറെ അരയിൽ കൈചുറ്റിയാണ് നടക്കാൻ തുടങ്ങിയത്
ഛെ ചേട്ടാ ആളുകൾ കാണും , അവൻ പ്രതിഷേധിച്ചു
അരയിൽ നിന്ന് കയ്യെടുത്ത് അവൻറെ കൈപിടിച്ച് നടന്നു
താമസ സ്ഥലത്ത് എത്തിയപ്പോൾ അവൻ ചോദിച്ചു
ചേട്ടന് ബാഡ് നെയിം ഒന്നുമില്ലല്ലോ ?
അപ്പോൾ ഞാൻ ഓന്ത് പയ്യനെ ഓർമ്മിച്ചു
ഓർമ്മിക്കാനൊരു കാരണമുണ്ട്
ഒരിക്കൽ ഓന്ത് പയ്യൻ റോഡിൽ വെച്ചെന്നെ കണ്ടു
സാറേ എന്ന് വിളിച്ചുകൊണ്ട് അവനോടി വന്നു
അവനെ ഒഴിവാക്കാൻ അമ്പത് രൂപ കൊടുത്തു
അവൻ പോയിക്കഴിഞ്ഞപ്പോൾ അടുത്ത് നിന്നിരുന്ന ഒരാൾ ചോദിച്ചു
അവനെ അറിയുമോ?
ഇല്ല , കാണുമ്പോൾ ഓടിവരും അമ്പത് ചോദിക്കും അത് കൊടുക്കും
അത് വേണ്ട , അയാൾ ഉപദേശിച്ചു
അവൻ ആള് വേറെയാ
വേറെ ബിസിനസ്സാ
അവന് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്
നിങ്ങൾ കാശ് കൊടുത്താൽ കാണുന്നവർ പറയും
നിങ്ങളും അവൻറെ കസ്റ്റമറാണെന്ന്
അതിൽ പിന്നെ അവനെ കണ്ടാൽ മൈൻഡ് ചെയ്യില്ല
കാശ് കൊടുക്കില്ല
അവനെന്നോട് മൊബയിൽ വാങ്ങി ഒളിച്ചു വെച്ചു
ഞാൻ പോകാൻ നേരത്ത് തിരിച്ചു തരാം
അവൻ പറഞ്ഞു
പോകാൻ നേരത്ത് മൊബയിൽ തിരിച്ചു തന്നു
ഫോട്ടോ എടുക്കാതിരിക്കാൻ ഒരു ചെറിയ മുൻകരുതൽ
അവൻ പറഞ്ഞു
കഴിഞ്ഞ ആഴ്ച വരെ
ഞങ്ങൾ വളരെ അടുപ്പത്തിലായിരുന്നു
നോട്ട് ഫോർ മണി
മണി ഒരു ഘടകമായിരുന്നില്ല ഞങ്ങളുടെ ബന്ധത്തിൽ
അവനു വേറെയാരുമായി ഒരു ഇടപാടും ഉണ്ടായിരുന്നില്ല
അവനുണ്ടായിരുന്നപ്പോൾ എനിക്കും വേറെ ഇടപാട് ഉണ്ടായിരുന്നില്ല
കഴിഞ്ഞ ആഴ്ച്ച അവൻ ദുബായിലേക്ക് പറന്നു
ഇപ്പോൾ വീണ്ടും ഞാനൊരാളെ തേടുകയാണ്
നമ്മുടെ ഓൾഡ് ഫേസ് ബുക്കൻ ഇപ്പോഴും
ഫോട്ടോയും പോസ്റ്റും ഇടുന്നുണ്ട്
പഴയ അതേ കൊതിപ്പിക്കുന്ന ഫോട്ടോ
ഒരു അടുത്ത സുഹൃത്തിനെ വേണം
ഞാനിന്നും അവൻറെ പോസ്റ്റിൽ കമൻറ് ഇട്ടു
ഞാൻ മതിയോ ?
ഇൻബോക്സിലും ഞാൻ മെസേജ് ഇട്ടു
ഞാൻ മതിയോ ?
ഒന്നര വർഷമായില്ലേ ?
മനസ് മാറിയാലോ ?
യെസ് എന്ന് പറഞ്ഞാലോ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ