2017, ഏപ്രിൽ 23, ഞായറാഴ്‌ച

അവൻ സമ്മതിച്ചു

ഒരു ചെറുക്കൻ എൻറെ മുന്നിൽ തുള്ളിക്കളിക്കാൻ തുടങ്ങിയിട്ട് 
കുറച്ചുകാലമായി 
നിങ്ങളൊക്കെ പറയില്ലേ , തെരുവ് ചെക്കനെന്ന് 
സ്ട്രീറ്റ് ബോയ് 
അതുതന്നെ സാധനം 
കൊളുത്താനൊരു വഴികാണാതെ വിഷമിക്കുകയായിരുന്നു  ഞാൻ 
സംഗതി മറ്റതാണെന്ന് എനിക്ക് സംശയമുണ്ടായിരുന്നു 
തെളിവില്ല 
ഏത് ?
മറ്റേത് മീൻസ് ? ഹ , അത് തന്നെ 
ലഹരി 
കോഡ് -- ടീഷർട്ട് 
കോഡ് -- കഴുത്തിലെ മാല
സാധനം നിങ്ങൾ ചെന്നാൽ കിട്ടില്ല 
പതിവുകാരുണ്ട് , അവർക്ക് മാത്രമേ കിട്ടൂ 
കോഡ് അറിയുമെങ്കിൽ കിട്ടും , പരിചയം വേണ്ട 
അവൻ പൂവൻ സ്റ്റൈലിൽ തലയും പൊക്കിപ്പിടിച്ച് 
എനിക്കുമുന്നിലൂടെ മാർച്ച് പാസ്റ്റ് നടത്തിയപ്പോൾ 
എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്താണവനെക്കുറിച്ചു പറഞ്ഞത് 
പ്രണയത്തിൻറെ നീറ്റൽ അസഹ്യമാണ് 
അനുഭവിച്ചിട്ടുള്ളവർക്ക് അതിൻറെ വേദനയറിയാം 
ഞാനത് ആവശ്യത്തിലധികമറിഞ്ഞിട്ടുണ്ട് 
ഒരു ചെറിയ മാംസപിണ്ഡത്തോടുള്ള ആർത്തി 
ഒരു ചെറിയ അസ്ഥികൂടം രൂപഭംഗി നൽകുന്ന ഒരുചെറിയമാംസപിണ്ഡത്തോടുള്ള 
ആർത്തി 
നമ്മെ ഭ്രാന്തിലേക്കു വരെ 
നയിക്കുന്നു 
അവൻറെ നിറം 
അവൻറെ സൗന്ദര്യം 
അവൻറെ ആകാരം 
ഒന്നുമുട്ടാനൊരുവഴിയും കാണാനാവാതെ ഞാൻ 
അവനെപ്പോഴുംഒരുകമ്പനിയിലാണ് 
എപ്പോഴുമവനുചുറ്റും കുറെ സുഹൃത്തുക്കളുണ്ടാവും 
അവരില്ലാതെ അവനെകാണാനാവില്ല 
പിന്നെങ്ങനെ ഞാനവനെ മുട്ടും?
അവനോടുഞാനെങ്ങനെകാര്യംപറയും ?
അവനോടുഞാനെങ്ങനെസൗഹൃദംസ്ഥാപിക്കും ?
എൻറെ ദുഃഖം ഞാനാരോടും പറഞ്ഞില്ല 
എൻറെ ഓരോ പ്രണയത്തെക്കുറിച്ചും ഞാനോർത്തുനോക്കി 
എൻറെ ആദ്യപ്രണയം ; അന്നനുഭവിച്ച വേദന 
അവനെനേടിയപ്പോളുണ്ടായ ആനന്ദനിർവൃതി 
പിന്നെയുംപിന്നെയുമോരോ പ്രണയങ്ങൾ ; വേദനകൾ ; ആനന്ദനിർവൃതികൾ 
ഓരോവേദനയെയും ആനന്ദം പിന്തുടരുമെന്നവിശ്വാസത്തിലാണ് ഞാൻ ജീവിച്ചത് 
ആ വിശ്വാസത്തിൻറെ സാഫല്യമായി 
ഞാൻ ചോദിക്കാതെ തന്നെ സുഹൃത്ത് അവനെക്കുറിച്ച് സംസാരിച്ചു 
ഓരോദിവസവും രാവിലെ സ്‌കൂട്ടറുകളിൽ അവനെത്തേടിയെത്തുന്ന അവൻറെ സുഹൃത്തുക്കളെക്കുറിച്ച് 
അവരുടെസ്കൂട്ടറുകളിൽ അവരോടൊപ്പംപോകുന്ന അവനെക്കുറിച്ച് 
പകൽമുഴുവൻ എവിടെയോ ആയിരുന്നിട്ട് രാത്രിതിരികെയെത്തുന്ന അവനെക്കുറിച്ച് 
ലഹരിയെക്കുറിച്ച് 
ഉച്ചച്ചൂടിൽ ഞാനവനെക്കുറിച്ചാലോചിക്കുകയായിരുന്നു 
അതുകൊണ്ടൊരുഗുണമുണ്ടായി 
ഉച്ചചൂടുഞാനറിഞ്ഞില്ല 
സ്‌കൂട്ടറുകൾ അവൻറെ വീടുവരെ ചെല്ലും രാവിലെ 
രാവിലെ അവനെമുട്ടാനാവില്ല 
ചിലരാത്രികളിൽ അവനെ അവൻറെ വീടുവരെ കൊണ്ടുവിടാറില്ല 
നിരത്തവസാനിക്കുന്നയിടത്ത് അവർ അവനെ കൊണ്ടുവിടും 
ബാക്കിദൂരം അവൻ നടക്കണം 
അതുതന്നെ , രാത്രിയിൽ അവൻറെ വീട്ടിലേക്കുള്ള ഇടവഴിആരംഭിക്കുന്നയിടത്ത് അവനെ കാത്ത് നിൽക്കുക 
അവർ അവനെ അവിടെ ഇറക്കിവിടും 
അവിടെനിന്നും അവൻ നടന്നാണ് പോകുക 
അപ്പോൾ അവനെ മുട്ടാം 
അവനോടുസംസാരിക്കാം 
വീഴുമോ?
പണം വാഗ്ദാനം ചെയ്താലോ ?
വീഴുമോ?
എത്രപണം ?
പണ്ടൊരുവന് നാൽപ്പതിനായിരം വരെ വാഗ്ദാനം ചെയ്തു 
അത്രയുമാണ് അകൗണ്ടിലുണ്ടായിരുന്നത് 
അവൻ നിരസിച്ചു 
ചിലരുണ്ട് 
കയ്യിലൊരുപൂക്കച്ചുളയുംകാണില്ല 
എന്നാലും പണത്തിൽ വീഴില്ല 
പൊന്നുകൊണ്ടുപുളിശ്ശേരികാച്ചിക്കൊടുത്തലും വീഴില്ല 
ഒരുനല്ലപുഞ്ചിരിയിൽ 
തോളത്ത് വെച്ച സൗഹൃദത്തിൻറെ ഉറപ്പിൽ 
വീഴും 
 വലുത്?
പണമോ? സൗഹൃദമോ ?
പ്രശ്നമതല്ല ; ഈ പൂവങ്കോഴി ഏതിലാ വീഴുക?
സൗഹൃദം 
പണം 
തീരാത്ത ആശകൾ ; ആശങ്കകൾ 
മധുരനാരങ്ങയുടെ അല്ലികൾ പോലെയുള്ള കൊതിപ്പിക്കുന്ന ചുണ്ടുകൾ 
അവസാനിക്കാത്ത മാധുര്യം 
നീണ്ടുനിൽക്കുന്ന ചുബനങ്ങൾ 
കൈയ്യിലേറ്റുവാങ്ങുന്ന അവൻറെ ശരീരം 
അവൻറെ നഗ്നത 
അവൾ ശാന്ത  മലച്ചുകിടന്നു , പ്രതീക്ഷയോടെ 
അവൾ മോഹനം എന്നിലേക്ക്‌ വീണു , ആശയോടെ 
ശാന്ത മലച്ചുകിടന്നകിടക്കയിൽ മോഹൻ ജിത്തും മലച്ചുകിടന്നു 
പിന്നെ
 ജെറിൻ 
ഷോൺ 
പേരുകളെന്തിന് ?
ഒരാളുടെരുചിയായിരുന്നില്ല അടുത്തയാൾക്ക് 
ഓരോരുത്തർക്കുംഭിന്നരുചികൾ 
ഓരോരുത്തർക്കും  നിറങ്ങൾ 
ഓരോരുത്തർക്കും  ആകാരങ്ങൾ 
ഓരോരുത്തരെയും ഇറു മ്പിക്കുടിച്ചു 
ഓരോരുരുത്തരെയും കടിച്ചുതിന്നു 
ഓരോരുത്തരും കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ട് 
മലച്ചുകിടന്നു, ഞാനെഴുന്നേൽക്കുന്നതും കാത്ത് 
അവൻ രാവിലെ നടന്നുപോകുന്നത് കണ്ടു 
കൂടെ      നടന്നെത്തി 
സൗഹൃദഹസ്തം തോളത്ത് സ്ഥാപിച്ച് 
തിരിഞ്ഞുനോക്കിയ അവൻറെ കണ്ണുകളിലേക്ക് ചിരിച്ചു 
സഹൃദത്തിൻറെ , പരിചയത്തിൻെറ ചിരി 
സുഹൃത്തിൽനിന്നറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 
വീട്ടുവിശേഷങ്ങളുടെ അന്വേഷണം 
അവൻ വീണെന്നുറപ്പായി 
ഈ അടവിൽവീഴാതെ ഒരാളേ ഉണ്ടായുള്ളു 
ഫിലിപ്പ് മാത്യു 
അവൻ ചിറികോട്ടിപുശ്ചത്തോടെ ചിരിച്ചു 
പറഞ്ഞ ഓരോ ഉത്തരവും പരിഹാസമായിരുന്നു 
സംസാരിച്ചുനടക്കുന്നതിനിടയിൽ ഞാൻ കാര്യം തുറന്നു പറഞ്ഞു 
ഇത്രതിടുക്കത്തിൽപറയണമെന്നാഗ്രഹിച്ചിരുന്നില്ല 
സംഗതി അറിയാതെ പറഞ്ഞുപോയി 
അല്ലെങ്കിൽത്തന്നെ പിന്നാലെ നടന്നിട്ടെന്തു നേടാനാണ് 
മനസിലെ ക്ഷോഭങ്ങളല്ലാതെ ?
അവനൊരുനിമിഷം പകച്ചു 
എന്നെ തുറിച്ചുനോക്കി 
പിന്നെ ചിരിച്ചു 
ഉം 
അവൻ സമ്മതിച്ചു 





1 അഭിപ്രായം: