2018, ജൂലൈ 7, ശനിയാഴ്‌ച

കാത്തിരിക്കുക

എൻറെ സിരകളിൽ പ്രണയത്തിൻറെ ഉഷ്ണമുണ്ടായിരുന്നു 
അതവനറിയാമായിരുന്നു എന്നാണ് എൻറെ ധാരണ 
എനിക്കത് അവനോട് പറയാൻ കഴിയില്ലല്ലോ 
ആദ്യമൊക്കെ ഞാൻ തുറന്നു പറയുമായിരുന്നു 
അപ്പോൾ ലഭിക്കുന്ന മറുപടി 
എന്നെ നിരാശപ്പെടുത്തുമായിരുന്നു 
" ആണുങ്ങൾ ആണുങ്ങളെ പ്രണയിക്കില്ല !"


                   നിന്നെ ഞാൻ ആണായല്ല കാണുന്നതെന്ന് 
                   അവനോടെനിക്ക് പറയാൻ കഴിയില്ലല്ലോ 
                   ഏതായാലും അക്കാലമൊക്കെ പോയി 
                   ഞാനിപ്പോൾ ആരോടും പ്രണയമെന്ന് 
                   ചൊല്ലുകയില്ല 


ഒരു ചെറുചിരിയിൽ അവൻ സൗഹൃദം അവസാനിപ്പിച്ചിരുന്നു 
അതിനപ്പുറത്തേക്ക് സൗഹൃദം നീളേണ്ടതില്ലെന്ന് 
അവൻ തീരുമാനിച്ചിരുന്നതുപോലെ 
അവൻറെ കാരുണ്യത്തിന് 
കാത്തിരിക്കയല്ലാതെ 
എന്ത് ചെയ്‌വൂ !


                       മാസം നാല് കഴിഞ്ഞിട്ടും 
                       മൗസം മാറിവന്നിട്ടും 
                       അവൻറെ മനസുമാത്രം 
                       മാറിയില്ല !


കാത്തിരിക്കുക , കാത്തിരിക്കുക , കാത്തിരിക്കുക 
അല്ലാതൊന്നും ചെയ്‍വാനുണ്ടായിരുന്നില്ല 
എല്ലായ്പ്പോഴും അവൻറെ വട്ടമുഖം 
മനസ്സിൽ തെളിഞ്ഞു നിന്നു 
എല്ലായ്പ്പോഴും അവൻറെ മോഹനരൂപം 
മനസ്സിൽ തെളിഞ്ഞു നിന്നു 
എല്ലായ്പ്പോഴും അവൻറെ ഹാസം 
മനസ്സിൽ തെളിഞ്ഞു നിന്നു 


                         കാത്തിരിക്കുക, കാത്തിരിക്കുക 
                         ഞാനങ്ങനെയാണ് 
                         എത്രനാൾ വേണമെങ്കിലും 
                         കാത്തിരിക്കും 


എല്ലാ കാത്തിരിപ്പുകളുമൊരുനാൾ അവസാനിക്കും 
കഴിഞ്ഞ കാത്തിരിപ്പ് ശുഭമായല്ല അവസാനിച്ചത് 
ഞാൻ ചിരിക്കും ; അവനത് കാണുമ്പോൾ ദേഷ്യമാണ് 
ഞാൻ പ്രേമഭാവത്തോടെ നോക്കും ; അവൻ വിയർക്കും 
എന്നെ കാണുമ്പോൾ അവൻ വേഗത കൂട്ടും 
എൻറെ കാത്തിരിപ്പ് എത്ര നാൾ നീളുമെന്നറിയാതെ 
ഞാൻ കാത്തിരിക്കുമ്പോൾ ; അത് പെട്ടെന്നവസാനിച്ചു 
ജീവൻ നഷ്ടമായ അവനെ കാണാൻ ഞാനും പോയിരുന്നു 
ഒരിക്കൽപോലും ഒന്ന് സംസാരിക്കാൻ അവസരം നൽകാതെ 
ഒരിക്കൽപ്പോലും ഒന്ന് സ്പർശിക്കാൻ അനുവദിക്കാതെ 
അവൻ മണ്ണിനടിയിലേക്ക് താഴ്ത്തപ്പെട്ടു 
ഞാൻ അസ്വസ്ഥനായി. ഫേസ്ബുക്കിൽനിന്നും 
അവൻറെ ഫോട്ടോകൾ ശേഖരിച്ചു !
ഹെന്തിന് ! വട്ടായി എനിക്ക് . എനിക്കതറിയാം 
അവൻറെ ചിത്രങ്ങളിലേക്ക് മിഴിച്ചിരിക്കും 
നിശ്വാസങ്ങളുണരും മനസ് മന്ത്രിക്കും 
ലവ് യൂ ഡാ , ലവ് യൂ ഡാ 


                   എല്ലായ്പ്പോഴുമെന്ന പോലെ 
                   അവനെയും ഞാൻ മറന്നു 
                   ഓരോ ശലഭവും പുതിയ പൂക്കൾ തേടും പോലെ 
                   ഞാനും പുതിയ ഉരുപ്പടിയെ തേടി 
                   ഇവൻറെ വൃത്ത മുഖവും പെണ്ണിൻറെ സാമ്യവും 
                   അതാണിപ്പോൾ എൻറെ ഭ്രാന്ത് !

എൻറെ നോട്ടം അവൻ കാണുന്നുണ്ട് 
എൻറെ നോട്ടം അവൻ അറിയുന്നുണ്ട് 
അവനെന്നോട് വെറുപ്പില്ല 
അവനെന്നോട് ദേഷ്യമില്ല 
അവന് ചിരി വരും 
അവൻ ചിരിക്കും 
അവനങ്ങോടിപ്പോകും 
അവൻ നിൽക്കുന്നില്ല 
അവൻ അടുത്ത് വരുന്നില്ല 
ഇഷ്ടമാണെന്നോ ; ഇഷ്ടമല്ലെന്നോ 
ഇല്ല; പറയുന്നില്ല 


                        ഞാനടുത്തു ചെന്നു 
                        അവൻ ചിരിച്ചു 
                        ഹൃദ്യമായ ചിരി 
                        മോഹനമായ ചിരി 
                        ഞാനും ചിരിച്ചു 
                       ഉം , എന്ത് വേണം ?
                       അവൻ ചോദിച്ചു 
                       "നിന്നെ വേണം " 
                      " ആരാ പറഞ്ഞത് ?"
                      "എനിക്കറിയാം "
                      "സച്ചുവേട്ടനാണോ ?"
                      "എന്തിനാ ?"
                      "പറ "
                      "ഉം "
                      " റൂം എവിടെയാ ?"
                       ഞാൻ പറഞ്ഞു 
                       "എന്തൊക്കെ ചെയ്യും?"
                        "ഓ, ഒന്നുമറിയാത്തതുപോലെ !"
                        "പറ "
                        "നീ വാ "
                       "വൈകിട്ട് വരാം "
                       "വരണം, കാത്തിരിക്കും "
                        " വരാം " , അവൻ ചിരിച്ചു 


നാല് മാസങ്ങൾക്ക് മുമ്പിത് പറഞ്ഞിരുന്നെങ്കിൽ 
നാല് മാസങ്ങളുടെ ആനന്ദമറിയാമായിരുന്നു 
മുമ്പൊരു ചെറുക്കനോടിങ്ങനെ 
വെട്ടിത്തുറന്നു സംസാരിച്ചത് 
ഓർമ്മവരുന്നു 
അവൻ ഒരു പെണ്ണിനെ പോലെ ആട്ടിയോടിച്ചു 
അതിൽപ്പിന്നെയാണ് തുറന്നുപറയാൻ 
മടിയായത് 
ഓരോന്ന് ഓരോ സ്വഭാവമാണ് !



                       അവൻ വന്നയുടനെ കുളിച്ചു 
                      "കുളിച്ചിട്ട് വാ " അവൻ പറഞ്ഞു 
                        ഞാനും കുളിച്ചു വന്നു 
                        ഞാൻ കുളിച്ചുവരുമ്പോൾ 
                        അവൻ എൻറെ മൊബൈലിൽ 
                        ഗെയിം കളിക്കുകയായിരുന്നിരിക്കണം 

                        ഹൃദ്യമായിരുന്നു അവൻറെ പെരുമാറ്റം 
                        അവൻറെ നഗ്ന ശരീരം എന്നിലേക്കമർത്തിക്കൊണ്ട് 
                        ഞാൻ പറഞ്ഞു :" നീ എൻറെത് മാത്രം "
                        അവൻ ഒരു വിജയിയെപ്പോലെ ചിരിച്ചു 








                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ