അവൻ ദേവലാൽ
എൻറെ പ്രണയം കവർന്നവൻ
എന്നോട് ചോദിക്കുന്നു
" എന്താണ് പ്രണയം ?"
ഞാൻ എന്നോടുതന്നെ ചോദിക്കുന്നു
"എന്താണ് പ്രണയം ?"
വൈകുന്നേരം ചായ കുടിക്കാനിരിക്കുമ്പോൾ
ലേഖാ സെബാസ്റ്റ്യാനോട് ഞാൻ ചോദിക്കുന്നു
"എന്താണ് പ്രണയം ?"
"പരസ്പരമുളള ഇഷ്ടം
ആണും പെണ്ണും തമ്മിലുള്ള ഇഷ്ടം
അതാണ് പ്രണയം --"
ലേഖാ സെബാസ്റ്റ്യന് സംശയമില്ല
(നിങ്ങൾക്കറിയാമല്ലോ , ഈ ഉത്തരം
എനിക്ക് ദേവലാലിനോട് പറയാനാവില്ല !
"എനിക്ക് നിന്നോട് പ്രണയമാണ് !"
ഇന്ന് രാവിലെയും ഞാൻ അവനോടു പറഞ്ഞതാണ് !!
വൈകിട്ട് കടപ്പുറത്തേക്ക് നടക്കുമ്പോൾ
മനുവിനോട് ഞാൻ ചോദ്യം ആവർത്തിച്ചു
( നിങ്ങളോർമ്മിക്കുന്നുണ്ടാവും , മനു
എൻറെ പ്രണയം അറിഞ്ഞവനാണ് .
ഇപ്പോഴും അറിയുന്നവനാണ് .
അവൻ വിവാഹിതനായിട്ടും ഇപ്പോഴും
അവൻ എന്നോടൊപ്പം ഉറങ്ങാറുണ്ട് )
മനു ഏറെ നേരം മൗനമായിരുന്നു
അവൻ എന്തെല്ലാമാണ് ചിന്തിച്ചതെന്നെനിക്കറിയില്ല
അവസാനം അവൻ പറഞ്ഞു :" രണ്ടുപേർ തമ്മിലുള്ള ഇഷ്ടം !!"
രാത്രിയിൽ ദേവലാലിൻറെ കൊഴുത്ത തുടകളും
അവൻറെ വെളുത്തു തുടുത്ത ശരീരവും
എന്നിൽ കാമാഗ്നിയുണർത്തിയപ്പോൾ
ഞാനറിഞ്ഞു :" ഇണയോടുള്ള ദാഹമാണ് പ്രണയം !"
രാവിലെ ഒരു പുസ്തകവും ഒരു നോട്ടുബുക്കുമായി
അവനെത്തി ; ദേവലാൽ -- എൻറെ പ്രണയഭാജനം
സമസ്യാപൂരണം ഓർമ്മിപ്പിക്കും പോലെ
അവൻ ചോദ്യം ആവർത്തിച്ചു :"എന്താണ് പ്രണയം ?"
"ഇണയോടുള്ള ദാഹമാണ് , പ്രണയം "--- ഞാൻ
"ഇണയോടുള്ള ദാഹം പച്ചയായ കാമമാണ് "-- അവൻ
(തേങ്ങാക്കൊല )
"രണ്ടുപേർ തമ്മിലുള്ള ഇഷ്ടമാണ് പ്രണയം "-- ഞാൻ
"അത് പ്രേമം "-- അവൻ
"പ്രേമവും പ്രണയവുമൊന്ന് തന്നെ "
"തണുപ്പിനോട് പ്രണയം -- എന്താ അർഥം ?" , അവൻ
ഏതോ ആധുനിക കവിയുടെ
ഏതോ കവിതയിലെ പ്രയോഗം എടുത്തിട്ടു
ഞാൻ ജയിച്ചു ! ഇഷ്ടം !! വെറും ഇഷ്ടം
ഞാൻ പറഞ്ഞു "തണുപ്പ് ഇഷ്ടം ആണെന്ന് ! അല്ലാതെന്താ !"
അവൻ പൂവങ്കോഴിയെപ്പോലെ തലയുയർത്തി
മുഖം കൂർപ്പിച്ചിരുന്നു
"ഹേയ് , അങ്ങനൊന്നുമല്ല; നിങ്ങൾക്ക് മലയാളം അറീല്ല "
എനിക്ക് പെട്ടെന്ന് ശരിയുത്തരം കിട്ടി
" നീയാ മലയാളം നിഘണ്ടു എടുത്ത് നോക്ക് !"
ഞാൻ പറഞ്ഞു
(അല്ല എല്ലാ വാക്കുകളുടെയും അർഥം
നിഘണ്ടുവിൽ എഴുതിവെച്ചിട്ടുണ്ടല്ലോ
നമ്മളെന്തിനാ പാടുപെടുന്നത് ? )
എൻറെ പ്രണയം കവർന്നവൻ
എന്നോട് ചോദിക്കുന്നു
" എന്താണ് പ്രണയം ?"
ഞാൻ എന്നോടുതന്നെ ചോദിക്കുന്നു
"എന്താണ് പ്രണയം ?"
വൈകുന്നേരം ചായ കുടിക്കാനിരിക്കുമ്പോൾ
ലേഖാ സെബാസ്റ്റ്യാനോട് ഞാൻ ചോദിക്കുന്നു
"എന്താണ് പ്രണയം ?"
"പരസ്പരമുളള ഇഷ്ടം
ആണും പെണ്ണും തമ്മിലുള്ള ഇഷ്ടം
അതാണ് പ്രണയം --"
ലേഖാ സെബാസ്റ്റ്യന് സംശയമില്ല
(നിങ്ങൾക്കറിയാമല്ലോ , ഈ ഉത്തരം
എനിക്ക് ദേവലാലിനോട് പറയാനാവില്ല !
"എനിക്ക് നിന്നോട് പ്രണയമാണ് !"
ഇന്ന് രാവിലെയും ഞാൻ അവനോടു പറഞ്ഞതാണ് !!
വൈകിട്ട് കടപ്പുറത്തേക്ക് നടക്കുമ്പോൾ
മനുവിനോട് ഞാൻ ചോദ്യം ആവർത്തിച്ചു
( നിങ്ങളോർമ്മിക്കുന്നുണ്ടാവും , മനു
എൻറെ പ്രണയം അറിഞ്ഞവനാണ് .
ഇപ്പോഴും അറിയുന്നവനാണ് .
അവൻ വിവാഹിതനായിട്ടും ഇപ്പോഴും
അവൻ എന്നോടൊപ്പം ഉറങ്ങാറുണ്ട് )
മനു ഏറെ നേരം മൗനമായിരുന്നു
അവൻ എന്തെല്ലാമാണ് ചിന്തിച്ചതെന്നെനിക്കറിയില്ല
അവസാനം അവൻ പറഞ്ഞു :" രണ്ടുപേർ തമ്മിലുള്ള ഇഷ്ടം !!"
രാത്രിയിൽ ദേവലാലിൻറെ കൊഴുത്ത തുടകളും
അവൻറെ വെളുത്തു തുടുത്ത ശരീരവും
എന്നിൽ കാമാഗ്നിയുണർത്തിയപ്പോൾ
ഞാനറിഞ്ഞു :" ഇണയോടുള്ള ദാഹമാണ് പ്രണയം !"
രാവിലെ ഒരു പുസ്തകവും ഒരു നോട്ടുബുക്കുമായി
അവനെത്തി ; ദേവലാൽ -- എൻറെ പ്രണയഭാജനം
സമസ്യാപൂരണം ഓർമ്മിപ്പിക്കും പോലെ
അവൻ ചോദ്യം ആവർത്തിച്ചു :"എന്താണ് പ്രണയം ?"
"ഇണയോടുള്ള ദാഹമാണ് , പ്രണയം "--- ഞാൻ
"ഇണയോടുള്ള ദാഹം പച്ചയായ കാമമാണ് "-- അവൻ
(തേങ്ങാക്കൊല )
"രണ്ടുപേർ തമ്മിലുള്ള ഇഷ്ടമാണ് പ്രണയം "-- ഞാൻ
"അത് പ്രേമം "-- അവൻ
"പ്രേമവും പ്രണയവുമൊന്ന് തന്നെ "
"തണുപ്പിനോട് പ്രണയം -- എന്താ അർഥം ?" , അവൻ
ഏതോ ആധുനിക കവിയുടെ
ഏതോ കവിതയിലെ പ്രയോഗം എടുത്തിട്ടു
ഞാൻ ജയിച്ചു ! ഇഷ്ടം !! വെറും ഇഷ്ടം
ഞാൻ പറഞ്ഞു "തണുപ്പ് ഇഷ്ടം ആണെന്ന് ! അല്ലാതെന്താ !"
അവൻ പൂവങ്കോഴിയെപ്പോലെ തലയുയർത്തി
മുഖം കൂർപ്പിച്ചിരുന്നു
"ഹേയ് , അങ്ങനൊന്നുമല്ല; നിങ്ങൾക്ക് മലയാളം അറീല്ല "
എനിക്ക് പെട്ടെന്ന് ശരിയുത്തരം കിട്ടി
" നീയാ മലയാളം നിഘണ്ടു എടുത്ത് നോക്ക് !"
ഞാൻ പറഞ്ഞു
(അല്ല എല്ലാ വാക്കുകളുടെയും അർഥം
നിഘണ്ടുവിൽ എഴുതിവെച്ചിട്ടുണ്ടല്ലോ
നമ്മളെന്തിനാ പാടുപെടുന്നത് ? )
കുറിപ്പ് : പ്രണയം എന്ന പദത്തിൻറെ അർത്ഥമറിയാത്തതിന് ശിക്ഷയായി ഒരാഴ്ച അവൻറെ ശരീരത്തിൽ സ്പർശിക്കുന്നത് അവൻ വിലക്കിയിരിക്കുകയാണ് . ഇത്തരം കവികളെ നമ്മൾക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ