2018, ജൂലൈ 13, വെള്ളിയാഴ്‌ച

ഗോപു

ഗോപുവിന് എന്നെ ഇഷ്ടമല്ലായിരുന്നു. അതെനിക്കും അറിയാമായിരുന്നു. അവൻ എന്നോടത് ഒരിക്കലും പറയുകയുണ്ടായില്ല. അവൻറെ റൂം മേറ്റ്സ് ആണ് എന്നോടത് പറഞ്ഞത്. അവൻ രാവിലെ ഒൻപത് നാല്പത്തിയഞ്ചിനാണ്‌ ഓഫീസിൽ പോകുക. വൈകുന്നേരം അഞ്ച് പതിനഞ്ചിന് റൂമിൽ എത്തും. അതായിരുന്നു , അവൻറെ രീതി. മുഖത്തോ ശരീരത്തിലോ ഒരു പൂടപോലുമില്ലാത്ത , വട്ട മുഖമുള്ള , വെളുത്ത സുന്ദരനായിരുന്നു ഗോപു. ഞാൻ ചെന്നതിനു ശേഷം അവൻറെ രീതികൾ മാറി. അവനു എന്നെ ഇഷ്ടമല്ലാത്തതുകൊണ്ട് എനിക്ക് അബുവിനോടൊപ്പം താമസിക്കേണ്ടി വന്നു. അബു രാത്രി ഒൻപതാകും എത്തുമ്പോൾ . അപ്പോൾ അവൻ വന്നെന്നെ കൂട്ടിക്കൊണ്ടു പോകും. രാവിലെ എട്ടുമണിക്ക് എന്നെ വീണ്ടും ഗോപുവിൻറെ റൂമിൽ എത്തിച്ചിട്ട് അബു ജോലിക്കു പോകും. ഞാൻ ചെന്നതോടെ ഗോപു രാവിലെ എട്ടുമണിക്ക് ഓഫീസിൽ പോകും. അതായത് ഞാൻ റൂമിൽ എത്തുമ്പോൾ ഗോപു പോയിക്കഴിഞ്ഞിരിക്കും. രാത്രി ഒൻപതുകഴിഞ്ഞേ ഗോപു എത്തുകയുള്ളൂ. ഞാൻ അബുവിനൊപ്പം പോയിട്ട് വരാൻ വേണ്ടിയാണ് ഈ ഏർപ്പാട്. ഞങ്ങൾ തമ്മിൽ ഒരു മുൻപരിചയവും ഇല്ല. നമ്മൾ ഒരു   ആവശ്യത്തിന് വന്നതാണ്. ഒരാഴ്ച ഇവിടെ നിൽക്കേണ്ടി വന്നു. നമ്മുടെ ഒരു സ്നേഹിതനൊപ്പം കൂടിയതാണ്. ചിലവ് കുറയ്ക്കാൻ. അതിപ്പോൾ അവനൊരു ബുദ്ധിമുട്ടായി. ഗോപുവിൻറെ അനിഷ്ടം കണക്കിലെടുത്ത് അവൻ തന്നെയാണ് അബുവിൻറെ റൂമിലേക്ക് എന്നെ മാറ്റിയത്. പകൽ ഇവിടെയും രാത്രിയിൽ അവിടെയുമായി ഒരു അഡ്ജസ്റ്റ്മെൻറ്റ് 

വാസ്തവത്തിൽ ഈ അഡ്ജസ്റ്റ്മെൻറ്റ് എനിക്കും ഇഷ്ടമായി. വന്നത് ഒരു വിസിറ്റ് എങ്കിലും ഒരുദ്ദേശം ഉണ്ടായിരുന്നു. വല്ല ജോലിയും കിട്ടുകയാണെങ്കിൽ ഇവിടെ കൂടണം എന്ന് . ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ പിന്നെ അഡ്ജസ്റ്റ്മെൻറ്റ് ഇഷ്ടമായെന്ന് ഞാനാരോടും പറഞ്ഞില്ല. ഇഷ്ടമായെന്ന് പറയുന്നത് സത്യമാണ്. കാരണം എനിക്ക് ഗോപുവിനെ കാണുമ്പോൾ വായിൽ ഉമിനീർ നിറയും. സംസാരിക്കാൻ ബുദ്ധിമുട്ടാവും .അവനെ തുറിച്ചു നോക്കിപ്പോകും. ആരെങ്കിലും അവനോടു സംസാരിക്കുന്നതോ തൊടുന്നതോ എനിക്ക് ഇഷ്ടമല്ല. അങ്ങനെ ചില പ്രോബ്ലെംസ് ഉള്ളതുകൊണ്ട് അവനെ കാണാതിരിക്കുന്നതായിരുന്നു എനിക്കും ഇഷ്ടം. എങ്കിലും മനസ്സിൽ ഒരു നീറ്റലാണ് .ഏതായാലും ആ ശനിയാഴ്ച ആനന്ദത്തിൻറെതായിരുന്നു . എനിക്ക് തിരികെ പോകേണ്ടതില്ല. ഒരു ജോലി കിട്ടിയിരിക്കുന്നു. ഇനി ഞാനും മറ്റുള്ളവരെപ്പോലെ രാവിലെ ജോലിക്ക് പോകും. വൈകിട്ട് തിരികെ വരും. അതിന് നടത്തിയ ചിലവിൽ ഗോപുവിനെയാണ് ഞാൻ ആഗ്രഹിച്ചത്. വരണമെന്ന് നേരിൽ കണ്ടു വിളിച്ചതാണ്. വരാമെന്ന് പറഞ്ഞതാണ്. അവൻ മാത്രം വന്നില്ല.

ഞാൻ അങ്ങനെ അബുവിനേയും വിട്ടു. എൻറെ സുഹൃത്തിനെയും വിട്ടു അൽപ്പം അകലെയുള്ള ഒരു ബ്രാഹ്മിൻറെ ഫ്‌ളാറ്റിൽ ഒരു മുറി വാടകക്ക് എടുത്ത് അതിലാണ് താമസം. അത് എടുത്തിരുന്നത് ഒരു മലയാളി വിദ്യാർത്ഥിയാണ്.  വാടക ഷെയർ ചെയ്യാൻ വേണ്ടി അവൻ എന്നെക്കൂടി താമസിപ്പിച്ചു. നാട്ടിൽ നിന്നും ബന്ധു വന്നിരിക്കുന്നു എന്നാണ് ബ്രാഹ്‌മണ കുടുംബ നാഥനോട് മൊഴിഞ്ഞത്. ആ മണക്കൂസൻ തടിയൻ അരകൊട്ട പോലെയുള്ള കുംഭയും തടവി ഇളിച്ചു നിന്നു .

എൻറെ സുഹൃത്തായിരുന്ന രാജനെയും അവൻറെ സുഹൃത്തായിരുന്ന അബുവിനേയും മിക്കപ്പോഴും കാണാറുണ്ടായിരുന്നു. ആദ്യമൊക്കെ ഗോപുവിനെ കുറിച്ച് ചോദിക്കുമ്പോൾ അവർ ചിരിക്കും. അതുകൊണ്ട് പിന്നെപ്പിന്നെ ഗോപുവിനെ കുറിച്ച് സംസാരിക്കാതെ ആയി 

പരീക്ഷ കഴിഞ്ഞ് മലയാളത്തുകാരൻ പഠിതാവ് നാട്ടിലേക്ക് കീഞ്ഞു  എനിക്ക് വളരെ സന്തോഷം തോന്നി. ഒരു കുടുസുമുറിയിൽ ഇതുവരെ ഞങ്ങൾ രണ്ടുപേരുണ്ടായിരുന്നു. ഇനി ഞാൻ മാത്രം. കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ അവൻ മുറിപൂട്ടിയിട്ടിട്ടാണ് പോയത്. ഇത്തവണ ഞാനുണ്ടല്ലോ. അവൻ നാട്ടിലാണെങ്കിലും വാടക അവൻറെ ഷെയർ അവൻ തന്നോളും. അതായത് ഹാഫ് ചിലവിൽ ഫുൾ പ്ലെഷർ 

അങ്ങനെ ഒരാഴ്ച ഞാൻ റോയലായിട്ട് അങ്ങനെ തനിച്ച് സ്വതന്ത്രമായി ജീവിച്ചു. എട്ടാം ദിവസം ജോലികഴിഞ്ഞെത്തുമ്പോൾ വീട്ടുടമസ്ഥൻ പറഞ്ഞു ഗസ്റ്റ് ഉണ്ടെന്ന് പുറത്തുപോയിരിക്കുന്നു ഇപ്പോൾ വരും എന്ന് . എനിക്കിവിടെ ആര് ഗസ്റ്റ് വരാനാണ് . ആരുമില്ല.

ഗസ്റ്റ് വന്നതുമില്ല ഞാനത് മറക്കുകയും ചെയ്തു. ഡൽഹിയിലെ തണുപ്പെന്ന് പറഞ്ഞാൽ അതനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാവൂ. ഞാൻ മെത്തയിൽ രസോയി പുതച്ചു കിടന്നു. വൗ എന്തൊരു തണുപ്പ് ! ഞാൻ ഗോപുവിനെ ഓർത്തു. ഒരു സുഖം തോന്നി. ആ സുഖം നുണഞ്ഞു ഞാൻ കിടന്നു. വാതിലിൽ ആരോ മുട്ടുന്നു. ഞാൻ എഴുന്നേറ്റു ലൈറ്റിട്ടു. വാതിൽ തുറന്നു. ഗോപു മുന്നിൽ. കയ്യിലൊരു ബാഗ്. തോളത്തൊരു ബാഗ്. "ഞാനിവിടെ കിടന്നോട്ടെ ?", അവനെന്നോട് ചോദിച്ചു. 

ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു. അവൻ എൻറെ കട്ടിലിലിരുന്നു. ഞാൻ ചോദിച്ചു :" ഫുഡ് കഴിച്ചോ ?" കഴിച്ചെന്നവൻ. കഴിച്ചിട്ടില്ലെന്ന് എനിക്ക് എന്തുകൊണ്ടോ തോന്നി. ഞാൻ പറഞ്ഞു :" ഞാൻ കഴിച്ചില്ല. വാ നമ്മൾക്ക് ഒന്ന് പുറത്ത് പോയി വരാം " അവൻ എതിരൊന്നും പറഞ്ഞില്ല. ഞങ്ങൾ മുറിപൂട്ടിയിറങ്ങി. പൊറോട്ടയും മട്ടണും  ബിയറും  കഴിച്ചു തിരികെ വന്നു. 

എന്തോ സംഭവിച്ചു എന്നെനിക്ക് ഉറപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഗോപു പറഞ്ഞില്ല. എന്നെ ഇഷ്ടമല്ലെന്ന് എൻറെ സുഹൃത്തിനോട് പറഞ്ഞ ഗോപു ഇന്നെന്നോടൊപ്പം താമസിക്കാൻ വന്നിരിക്കുന്നു എന്നതാണ് വിശേഷം എന്താ കാര്യമെന്ന് ഞാനന്വേഷിച്ചില്ല.  അവൻ എൻറെ കിടക്കയിൽ കിടന്നു. പഠിതാവിൻറെ കിടക്ക കട്ടിലിൽ ചുരുട്ടി വെച്ചിട്ടുണ്ട്. അവൻ സ്ഥലത്തില്ലെന്ന് ഞാൻ പറഞ്ഞില്ല. ഗോപു എന്നോടൊപ്പം എൻറെ മെത്തയിൽ എൻറെ രസോയിക്ക് കീഴെ കിടക്കുകയാണ്. ഒന്നും മിണ്ടുന്നില്ല. എന്താ വന്നതെന്ന് പോലും പറഞ്ഞിട്ടില്ല. അവൻറെ  സഹമുറിയന്മാരുമായി പിണങ്ങിയോ ? എന്തോ ? ഞാനൊന്നും ചോദിച്ചില്ല. എനിക്ക് ഉറക്കം വന്നുകാണണം മീൻസ് ഉറങ്ങിക്കാണണം അവൻറെ ശബ്ദം എന്നെ ഉണർത്തി :" എന്നെ ഒരാഴ്ച ഇവിടെ താമസിപ്പിക്കണം, അപ്പോഴേക്കും ഞാൻ ഒരു റൂം കണ്ടുപിടിച്ചു മാറിക്കൊള്ളാം " ഞാൻ പറഞ്ഞു :" നിന്നോടാരും മാറണമെന്ന് പറഞ്ഞില്ലല്ലോ. രണ്ടു മാസം താമസിച്ചോ ( പഠിതാവ് തിരികെ വരാൻ രണ്ടുമാസം കഴിയും , അത് ഞാൻ പറഞ്ഞില്ല ) അല്ലെങ്കിൽ എത്ര നാൾ വേണമെങ്കിലും താമസിച്ചോളൂ, ഇവിടെന്നെന്തിനാ പോകുന്നത് ? ( മുറിവാടക മൂന്നായി ഭാഗിക്കാമല്ലോ , പഠിതാവിനും സന്തോഷമായിരിക്കും.) ഗോപു അപ്പോഴും മൗനമായിരുന്നു. ഞാനഗരങ്ങിപ്പോയി.

അങ്ങനെ എൻറെ ഗോപു എന്നോടൊപ്പം താമസമായി. ഒരു മെത്തയിൽ ഒരു പുതപ്പിനു കീഴെ ഞങ്ങളൊന്നിച്ചുറങ്ങി 

ഒരു രാത്രി ഞങ്ങൾ  ബാർ അറ്റാച്ഡ് ഹോട്ടലിൽ കയറി. ആദ്യം ഓരോ ബിജോയിസ്‌ ലാർജ് കഴിച്ചു. പിന്നെ ഓരോ ബിയർ . എന്നിട്ട് ഫുഡ് കഴിച്ചു. തിരികെ മുറിയിലേക്ക് നടക്കുമ്പോൾ ലേശം കിക്ക് ഉണ്ടായിരുന്നു. ഞാനവനെ അരയ്ക്ക് ചുറ്റിപ്പിടിച്ചാണ് നടന്നത്. എനിക്കവനോട് വല്ലാത്ത ഒരടുപ്പം ഒരു സ്നേഹം തോന്നി. " ഐ ലവ് യൂ സോ മച്ച് !" ഞാൻ ഗോപുവിനോട് പറഞ്ഞു അവൻ പറഞ്ഞു :" ഐ നോ ഇറ്റ് "


റൂമിൽ വന്നു. റൂമിലെ  വൈദ്യുത വെളിച്ചത്തിൽ , മദ്യലഹരിയിൽ അവനായിരമിരട്ടി സുന്ദരനായിത്തീർന്നു. ഐ കിസ്സഡ് ഹിം ഓൺ ചീക്സ് . അവൻറെ കവിളിൽ ഞാൻ ചുംബിച്ചു. " ലവ് യു സോ മച്ച് ". "എനിക്കറിയാം ", അവൻ പറഞ്ഞു 

ഞങ്ങൾ മെത്തയിൽ തൊട്ടുതൊട്ടു കിടന്നു. ഒരു പുതപ്പിനടിയിൽ. ഞാനവന് നേരെ ചരിഞ്ഞു കിടന്നു. അവനെ പുണർന്നു. ചുംബിച്ചു. പിന്നെ വിവസ്ത്രനാക്കി. ഒരു പെണ്ണിനെയെന്നപോലെ ഞാനവനെ ഭോഗിച്ചു.

അടുത്ത ദിവസം രാവിലെ ഞാനുണരുമ്പോൾ അവൻ അടുത്തില്ല. അവൻ കുളികഴിഞ്ഞ് ഇറങ്ങുവന്നപ്പോൾ ഞാനവനെ പിടിച്ച് അടുത്തിരുത്തി. "എവിടെ പോവാ, ഇത്ര രാവിലെ ?" എങ്ങും പോണില്ല." "പിന്നെന്നാ , ഇന്നിത്ര രാവിലെ എഴുന്നേറ്റത് ?" അവൻ മറുപടി പറഞ്ഞില്ല. എൻറെ  നോക്കിയില്ല അവൻറെ മുഖം ഇരുണ്ടിരുന്നു. ആകെ ഉരുത്തിരുന്നു. ഞാൻ അവൻറെ താടി പിടിച്ചുയർത്തി അവൻറെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ചിരിച്ചു. അവനും ചിരിച്ചുപോയി. ഞാനവനെ മലർത്തിക്കിടത്തി അവനുമുകളിൽ ഒരിക്കൽക്കൂടി പരാക്രമം ആവർത്തിച്ചു. "ച്ചി , ഞാൻ കുളിച്ചതാ " അവൻ പ്രതിഷേധിച്ചു. "സാരമില്ല, ഞാൻ നിന്നെ തേച്ചുകുളിപ്പിക്കാം ". അവനാകെ നാണമായി "വേണ്ട , ഞാൻ കുളിച്ചോളാം " രാത്രിയിൽ പണി നടന്നെങ്കിലും  അവൻറെ ശരീരസുഖമറിഞ്ഞെങ്കിലും ശരീരം കണ്ടിരുന്നില്ല. ഇപ്പോഴാണ് , ആദ്യമായാണ് ഉരുപ്പടിയെ ശരിക്കൊന്ന്  കാണുന്നത്. വല്ലാത്ത ആവേശമായിരുന്നു. ഞാൻ വാക്ക് പാലിച്ചു. പണികഴിഞ്ഞ് ഞാനവനെ തേച്ചുകുളിപ്പിച്ചു. 

മൂന്നര വർഷക്കാലം  ആരും സംശയിക്കാതെ ഞങ്ങളുടെ ബന്ധം തുടർന്നു  പോന്നു . ആരും സംശയിച്ചില്ല.  പിന്നെ ഗോപുവിന് ഡൽഹി വിടേണ്ടി വന്നു. 

( ഗോപു പെട്ടെന്ന് താമസം മാറാനുണ്ടായ കാരണം പിന്നീട് അബു പറഞ്ഞു. ആ മുറിയിൽ താമസിച്ചിരുന്ന മത്തായി ഒരു ദിവസം വെള്ളമടിച്ചിട്ട് ഗോപുവിൻറെ എവിടെയോ -- എവിടെയെന്ന് പറഞ്ഞില്ല-- പിടിച്ചതായിരുന്നു . ഒരു രസകരമായ സംഗതി കൂടി : ഗോപു എന്നെ വെറുക്കാൻ കാരണം ഗോപുവിനെ കാണുമ്പോൾ എൻറെ നോട്ടം വല്ലാത്തതാണെന്നും , ഞാൻ ഗേ ആണെന്നും മത്തായി പറഞ്ഞതായിരുന്നു )







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ