ഓരോ മനുഷ്യനും വെറും മൃഗമാണ്. മനുഷ്യൻറെ വികാരവിചാരങ്ങളും മൃഗീയമാണ്. മൃഗങ്ങളുടേതല്ലാത്ത എന്ത് വിചാര വികാരമാണ് മനുഷ്യനുള്ളത് ? മനുഷ്യൻ മൃഗങ്ങളിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നതിനു ഇതിൽ കൂടുതൽ തെളിവെന്താ വേണ്ടത് ?
പറയുന്നത് ലൈലമ്മയാണ്. ലൈലമ്മ അസ്സൽ ക്നാനായ സുറിയാനി ക്രിസ്ത്യാനി. തോമസ് ശ്ലീഹ വന്ന വകയിലുള്ള അന്തസ്സുള്ള ക്രിസ്ത്യാനി. ക്രിസ്ത്യാനികൾ ചാൾസ് ഡാർവിൻറെ സിദ്ധാന്തം പഠിക്കരുതെന്നും പഠിപ്പിക്കരുതെന്നും വാശി പിടിക്കുന്ന ഇക്കാലത്ത് അസ്സൽ ക്രിസ്ത്യാനി പറയുന്നു , മനുഷ്യൻ മൃഗങ്ങളിൽ നിന്നും പരിണമിച്ചുണ്ടായതാണെന്ന്. മനുഷ്യനും ഒരു മൃഗമാണെന്ന്
മനുഷ്യൻ മൃഗമായിരിക്കാം , അല്ലായിരിക്കാം . എന്നെ മനുഷ്യൻ എന്ന് വിളിച്ചാൽ മതി. ഏതായാലും മൃഗമെന്ന് വിളിക്കേണ്ട. പരിപൂർണ്ണ ഹിന്ദുവായ വനജാക്ഷി പറഞ്ഞു.
വനജാക്ഷി മൃഗത്തെ പൂജിക്കുന്നതുകൊണ്ട് മൃഗമെന്നു വിളിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് ഇക്‌ബാൽ. കൂടുതൽ ചർച്ചയൊന്നും വേണ്ടെന്ന് സെക്ഷൻ സൂപ്രണ്ട് ശശീന്ദ്രൻ.
ചർച്ച തുടങ്ങിയതെവിടെനിന്നെന്ന് എനിക്കറിയില്ല. ഞാൻ കേട്ടതത്രയും നിങ്ങളോടു പറഞ്ഞു. ഇനിയിപ്പോൾ ഇതിന്മേൽ ചർച്ചയൊന്നും വേണ്ടാട്ടോ.
ഇന്ന് ഉഷ വന്നിട്ടില്ല. അതുകൊണ്ട് ആകെയൊരു സുഖമില്ല. പതിവ് പോലെ ഷാജി ഉണങ്ങാനിട്ട ഇറച്ചിക്ക് കാവലിരിക്കുന്ന കാക്കയെപ്പോലെ കസേരയിൽ ചടഞ്ഞുകിടക്കുന്ന ശുഭയുടെ ഇറച്ചിക്ക് കാവലിരിക്കുന്നുണ്ട്. ഇത് എൻറെ പ്രയോഗമല്ല . ഷാജിയുടെ സ്വന്തം പ്രയോഗമാണ്. ഒരു ദിവസം രാവിലെ ശുഭ വരാനൊരൽപ്പം വൈകി. അന്ന് ഷാജി ശുഭയോട് പറഞ്ഞു : ശുഭേടെ ഇറച്ചി കാണാമെന്ന് കരുതി രാവിലെ വരുമ്പോൾ ആളില്ല. എന്ത് കഷ്ടമാണ് !
ശുഭ തടിച്ചിയാണ്. ആകെ കറുത്തിരുണ്ട് തടിച്ച് ഒരു ഭൂതം. അവൾക്കെന്നെ കണ്ടൂടാ . അങ്ങനെയുണ്ട് ചിലർ. എന്നെ കണ്ടൂടാ . പപ്പിനി നൗഷാദെന്നു കേട്ടാൽ ഒലിപ്പിക്കും . എന്നെ കാണുന്നത് അവൾക്ക് വലിയ ദേഷ്യമാണ്. അങ്ങനെ ചിലരുണ്ട്. എന്നോട് വലിയ ദേഷ്യമാണ്. എന്നെ കാണുന്നതേ ഇഷ്ടമല്ല. എന്നോട് മിണ്ടില്ല. ഞാനുമായി ഒരു സഹകരണവുമില്ല. ശശീന്ദ്രൻ , ബോസ് പപ്പിനി , ശുഭ അങ്ങനെ ചിലർ. എന്നാൽ വേറെയുമുണ്ട് ആളുകൾ. എന്നോട് സഹകരിക്കുന്ന ആളുകൾ. ആനന്ദൻ , ജ്യോതി, തുടങ്ങിയവർ. ചിലരുണ്ട് ചിരിച്ചുകൊണ്ട് പാര വെക്കാൻ നോക്കും റോസമ്മ, കോയാ സാഹിബ്, അങ്ങനെ ചിലർ. എൻറെ പരമമായ സന്തോഷവും ആശ്വാസവും ഉഷയാണ്.
അപ്പോൾ കാര്യങ്ങളൊക്കെ ഇങ്ങനെ മുന്നോട്ടു നീങ്ങുകയാണ്. ഇടക്കൊക്കെ പ്രീയയെ കാണാൻ പോകും. ആരാ പ്രീയയെന്നു ചോദിച്ചാൽ അതിനൊരുത്തരമില്ല. ചോദ്യം വേണ്ട. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത്. ഈ വിസിറ്റ് എനിക്കും സന്തോഷം നൽകുന്നു. പ്രീയയ്ക്കും അവളുടെ കുടുംബത്തിനും സന്തോഷം നൽകുന്നു. പ്രീയയ്ക്ക് പണത്തിന് ആവശ്യമുണ്ട്. അവൾ അത് എന്നെ അറിയിക്കുന്നു. അതയച്ചുകൊടുക്കുന്നതിനുപകരം ഞാൻ നേരിട്ട് കൊണ്ടുചെന്നു കൊടുക്കുന്നു. കൊടുത്തിട്ട് തിരിച്ചുവരാൻ ബസില്ലാത്തതുകൊണ്ട് രാത്രി അവിടെ താങ്ങി രാവിലെ തിരികെ പോരും . അല്ലാതെ വെറുതെ വിളിക്കാതെ പോകുന്നതല്ല.
വലിയ തുകയൊന്നുമല്ല. വല്ല പത്തോ മുന്നൂറോ മറ്റോ. രാത്രി ഒൻപതാകും അവിടെയെത്താൻ. പിന്നെ തിരികെപ്പോരാൻ രാവിലെ ആറിനേ ബസുള്ളൂ. അതുകൊണ്ട് അവിടെ രാത്രി കിടക്കും. അപ്പൊ കഥകളൊക്കെ , വിശേഷങ്ങളൊക്കെ പറയും. അങ്ങനെ കുറച്ച് സംസാരികുമ്പോഴേക്കും കിടക്കും. രാവിലെ എഴുന്നേൽക്കേണ്ടതല്ലേ. അവളുടെ മാതാശ്രീ രാജമ്മ ചായ്പ്പിൽ കിടക്കും. ചായ്പ്പ് അടുക്കളയുമാണ്. ആകെയുള്ള ഒരു മുറിയിൽ ആകെയുള്ള കയർ വിരിഞ്ഞ ഒരേയൊരു കട്ടിലിൽ എനിക്ക് പായവിരിക്കും . ഞാൻ അവിടെ കിടന്നുറങ്ങുന്നു , എന്ന് സങ്കൽപ്പം . അവൾ നിലത്ത് ഒരു പായ് വിരിക്കും. അതിൽ അവളുറങ്ങുന്നു എന്ന് സങ്കൽപ്പം . സംഭവിക്കുന്നത്, ഞാനും അവളും സോഷ്യലിസത്തിൽ വിശ്വസിക്കുന്നതിനാൽ ഞങ്ങൾ രണ്ടുപേരുംകൂടി അവൾ നിലത്തുവിരിച്ച പായയിൽ ഒരു മനസും ഒരു ശരീരവുമായി , പരസ്പരം ചൂടുപകർന്ന് , പരസ്പരം ശരീര പരിശോധനകൾ നടത്തി അളവെടുത്ത് ശരീര ഭാഗങ്ങൾ പരിശോധിച്ച് , എപ്പോഴോ അങ്ങുറങ്ങിപ്പോകും . പിന്നെ പേടിക്കാനൊന്നുമില്ല, കേട്ടോ. ഉറയുടെ കാര്യം ഞാൻ ഒരിക്കൽപോലും മറന്നിട്ടില്ല. ഉറയുടെ കാര്യം അവൾക്കും ബോധ്യപ്പെടുത്തിക്കൊടുക്കും. അത് വേണമല്ലോ.
ഈയിടെ വിമലയുടെ മകൾ വിനീത ഗർഭിണിയായി. കേട്ടോണം . അവൾക്ക് ഒത്തിരിപ്പേരുണ്ടായിരുന്നു . ആരാണെന്ന് അവൾക്കറിയില്ല. ബാബുവിൻറെ പേരുപറഞ്ഞിട്ട് കാര്യമില്ല. അടികൊള്ളും എന്നുറപ്പാണ്. അല്ലാതൊന്നും നടക്കില്ല. ചെല്ലപ്പൻറെ മകൻ ബിനൂൻറെ പേരുപറഞ്ഞാൽ ചെല്ലപ്പൻ അടിച്ചുപുകക്കും. ഒരു പ്രയോജനവും ഉണ്ടാവില്ല. പിന്നെ നോക്കിയപ്പോൾ നാണൂൻറെ മകൻ മധു ഉണ്ട്. അവിവാഹിതൻ. വന്നുകേറിപ്പോയവന്മാരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു. അവനാകുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ല. അതുകൊണ്ട് , രോഹിണിയും വിമലയും ചേർന്ന കൗൺസിൽ പ്രഖ്യാപിച്ചു : കൊച്ചിൻറെ പിതാശ്രീ മധു ആകുന്നു.
ആ രാത്രി തന്നെ രാഘവൻ അയാളുടെ മകൾ ബിന്ദുവിനെയും മധുവിനെയും ഭാര്യാ ഭർത്താക്കന്മാരായി അംഗീകരിച്ചു. ഒരു വിളക്ക് . ഒരു പൂമാല അങ്ങോട്ടും ഇങ്ങോട്ടും. സ്ത്രീധനരഹിത വിവാഹം. എന്നിട്ടവരെ തലവടിക്ക് ആ രാത്രിതന്നെ നാടുകടത്തി.
മനസിലായില്ലേ, ഓരോരോ കുരിശുകൾ വരുന്ന വഴി. അപ്പോൾ അങ്ങനെ ചില ചുറ്റിക്കളികളുമായി കഴിയുന്ന കാലത്ത് ഒരു രാത്രി --
ആകെപ്പാടെ എനിക്കൊരു നീരസം തോന്നി. പെട്ടെന്നുണ്ടായ ദേഷ്യമാണ്. അവൾ ആവശ്യപ്പെട്ട പണം സംഘടിപ്പിച്ച പാട് എനിക്കെ അറിയൂ. പണം സംഘടിപ്പിച്ച് ഇത്രയും ദൂരം ഞാൻ യാത്ര ചെയ്തു വന്നതാണ്. അവളുടെ ആവശ്യത്തിനല്ലേ, ഞാൻ ഇത്ര പാടുപെട്ടത്? അതിൻറെയൊരു നന്ദി വേണ്ടേ ?ഞാൻ അവളോടൊപ്പം കിട്ടുന്നില്ല. ഞാൻ മുറിക്കു പുറത്ത് കിടന്ന ബെഞ്ചിൽ പോയി കിടന്നു. അവൾ എന്നോട് അകത്ത് കേറിക്കിടക്കാൻ പറഞ്ഞു. വേണ്ട , ഞാനിവിടെ കിടന്നോളാമെന്ന് ഞാനും പറഞ്ഞു. അവൾ മുറിക്കുള്ളിലേക്ക് പോയി വാതിൽ ചാരി. ഞാൻ പുറത്ത് ബെഞ്ചിൽത്തന്നെ കിടന്നു. പിന്നെയെഴുന്നേറ്റ് അടുത്തുള്ള ബസ് വെയിറ്റിംഗ് ഷെഡിൽ പോയികിടന്നു.
അൽപ്പം കഴിഞ്ഞപ്പോൾ ചിലർ ശബ്ദമുണ്ടാക്കാതെ അവളുടെ വീട്ടിലേക്ക് പോകുന്നു. വാതിലിൽ മുട്ടുന്നു. വാതിൽ തുറക്കുന്നു. ലൈറ്റുകൾ തെളിയുന്നു. " പോയോ ?", എന്ന് അന്വേഷണം. അവളെന്തോ പറഞ്ഞു. തള്ളയുമുണ്ട്. അവർ പരിസരത്തെല്ലാം ടോർച്ചടിച്ചു നോക്കി. ഞാൻ കിടന്നിടത്തും നോക്കി. പിന്നെ അവർ പോയി.
എനിക്ക് പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടാണ് ഞാൻ അന്ന് രക്ഷപെട്ടത്. ഇല്ലെങ്കിൽ ആ വലയിൽ ഞാൻ വീണുപോയേനേ . ദേഷ്യം കൊണ്ട് പുറത്ത് കിടക്കാൻ പോകുമ്പോഴും , കിടന്നപ്പോഴും , മനസ്സിൽ അവളോടൊപ്പം ചെന്നുകിടക്കാൻ ആഗ്രഹമുണ്ടായിരുന്നു. അവൾ വന്നു വിളിച്ചപ്പോഴും പോകാൻ ആഗ്രഹമുണ്ടായിരുന്നു. അൽപ്പം അഹങ്കാരം അവൾ ഉപേക്ഷിച്ചിരുന്നെങ്കിൽ അന്ന് പണിയൊത്തേനേ !
അങ്ങനെ പൊന്മുട്ടയിടുന്ന താറാവിനെ ആ രാത്രിയിൽ അവളും അവളുടെ മാതാശ്രീയും അവരുടെ കൈക്കാരും ചേർന്ന് കൊന്നു. പോയ കാശ് പോയി. ഞാൻ രക്ഷപെട്ടു. കാശ് മാത്രമല്ലേ പോയുള്ളൂ, ജീവിതം പോയില്ലല്ലോ. ഓ അല്ലേലും കാശോന്നും തിരിച്ചുതരാൻ പോകുന്നില്ലെന്ന് അറിയാമായിരുന്നതല്ലേ.
അങ്ങനെ പ്രീയ എന്ന ആശ്വാസം നഷ്ടമായ കാലം. ഒരു ചെറിയ ആശ്വാസത്തിനുവേണ്ടി നമ്മളിപ്പോൾ എന്താ ചെയ്ക.? ഉജാലയുടെ പരസ്യത്തിൽ പറയുംപോലെ നാലുതുള്ളി മാത്രം. അതിനുവേണ്ടി ഒരു പെണ്ണിനെ ചുമന്നു നടക്കാൻ പറ്റുമോ? പിന്നെ അവളുടെ ഭരണമായിരിക്കും. അവളെ നമ്മൾ അനുസരിച്ചുകൊള്ളണം. ആരോട് ചിരിക്കണം , ആരോട് ചിരിക്കരുത്, ആരോട് മിണ്ടണം, ആരോട് മിണ്ടരുത് , ഇതെല്ലാം അവൾ തീരുമാനിക്കും. സ്വസ്ഥത വേണമെങ്കിൽ അവളെ അനുസരിച്ച് ജീവിച്ചോണം. ഇല്ലെങ്കിൽ അവൾ നമ്മുടെ ജീവിതം കുളംതോണ്ടും. പിന്നെ ചിലതുണ്ട്. ശുഭയെ പോലെ. ഭർത്താവുണ്ട്, അങ്ങ് ചെന്നൈയിലാണ്. അവളിവിടെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിജയനോടൊപ്പം ഷാജിയുടെ വീട്ടിൽ പോകും. വിജയനും അവളും ഭാര്യാഭർത്താക്കന്മാർ ഷാജിയെ കാണാൻ ചെന്നതാണെന്ന് സങ്കൽപ്പം . വിജയൻ പുറത്തു പത്രം വായിച്ചിരിക്കും. അകത്ത് ഷാജി ശുഭയുടെ ഇറച്ചിയുടെ പരിശോധനയിലായിരിക്കും.
ഇതൊന്നും അക്കാലത്ത് പുറത്ത് വന്നിരുന്നില്ല. ഇതൊക്കെ പുറത്തുവരുന്നത് വളരെക്കാലത്തിനു ശേഷമാണ്. വിജയനിൽ നിന്നും വിജയചന്ദ്രനിതറിഞ്ഞപ്പോൾ വിജയചന്ദ്രനും ഒരാഗ്രഹം. ശുഭ കോപത്തോടെ തുള്ളിച്ചാടി അട്ടഹസിച്ചു തെറി പറഞ്ഞു ഭീഷണിപ്പെടുത്തി. അതോടെ എല്ലാ കഥകളും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്യപ്പെട്ടു.
ഈ സമയത്താണ് ബാർബറയെ ഞാൻ റൂമിലേക്ക് കൊണ്ടുപോയത്. റൂമിലേക്ക് അവൾ ഒരു മടിയുമിലാതെ കൂടെ വന്നു. പൊതിയാതേങ്ങപോലെയായി കാര്യങ്ങൾ. അവൾ സമ്മതിച്ചില്ല. അവൾ അവിടെ ഇരുന്നു. ബട്ട് സമ്മതിച്ചില്ല. കാര്യം നടന്നില്ല. അവൾക്ക് പഞ്ചാര മതി. അതിനപ്പുറത്തേക്ക് നോ .
അങ്ങനെ പെണ്ണും പിടക്കോഴിയുമില്ലാതെ ആയ സമയത്ത് ശ്രീരാജ് എൻറെ മുന്നിൽ വന്നുപെട്ടു. പരിചയപ്പെട്ടത് അവൻ പിതാശ്രീയെ കാണാൻ വന്നപ്പോഴാണ്. അവനുണ്ടെങ്കിൽ പിന്നെ പിന്നെന്തിനാ ! എന്ന് ഞാനതിശയിച്ചു പോയി. പക്ഷെ അവൻ ഒരാണല്ലേ . അവൻ സമ്മതിക്കാൻ ഒരു സാദ്ധ്യതയുമില്ല അവൻറെ പിതാശ്രീ ഡ്രൈവറാണ്. അവനങ്ങു പോയി.
പിന്നെ പലപ്പോഴും പലയിടത്തുവെച്ചും അവനെ കണ്ടു. അവൻ കറങ്ങിനടക്കുന്നയിടങ്ങൾ എനിക്ക് മനസിലായി. പതിവായി കാണാൻ തുടങ്ങിയപ്പോൾ ചിലപ്പോഴൊക്കെ ചെറിയ തുകകൾ കടം ചോദിച്ചു , ഞാൻ കൊടുത്തു. അത് തിരികെത്തരുന്നകാര്യം അവനൊരിക്കലുംഓർമ്മിച്ചില്ല. ഞാനോർമ്മിപ്പിച്ചതുമില്ല. അങ്ങനെയായപ്പോൾ അവനോടൊപ്പം സിനിമക്കും പിന്നെ ബാറിലും പിന്നെ എൻറെ റൂമിലും
അങ്ങനെയൊരുനാൾ എൻറെ റൂമിൽ ബീഫ് ഫ്രയും ബീറുമായി ഞങ്ങളിരുന്നു. ബീഫ് ഫ്രയ് തീർന്നു. ബീറും തീർന്നു. ഞങ്ങൾ കഥകൾ പറഞ്ഞിരിപ്പാണ്. കാറ്റും മഴയും വന്നു. മുറിയുടെ വാതിലുകളും ജനാലകളും അടച്ചു. അപ്പോഴേക്കും കറണ്ടും പോയി. അവൻ എൻറെ ബെഡിലേക്ക് കിടന്നു. ഞാൻ അവനടുത്ത് കിടന്നു.
എൻറെ വിരലുകൾ അവൻറെ ശരീരത്തിലൂടെ ഇഴഞ്ഞു. അവനെതിർത്തൊന്നും പറഞ്ഞില്ല. ഞാൻ അവൻറെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. ഞാനവനുമായി സെക്സിലേർപ്പെട്ടു . അവൻ അനങ്ങാതെ അവിടെ കിടന്നു. സംഗതി കഴിഞ്ഞപ്പോൾ അവൻറെ മുഖം വിളറിയിരുന്നു.
അവൻ എന്നോട് പറഞ്ഞു :" ആരോടും പറയരുത് "
വാസ്തവത്തിൽ ഞാനവനോട് പറയേണ്ടിയിരുന്ന ഡയലോഗ്