എൻറെ എല്ലാ പാപങ്ങൾക്കും മാപ്പ്.
ആരോടാണ് മാപ്പ് ചോദിക്കേണ്ടതെന്നെനിക്കറിയില്ല
അല്ല, ആരാണ് തെറ്റ് ചെയ്യാത്തവരായി ?
ആരെങ്കിലും മാപ്പ് ചോദിക്കുന്നുണ്ടോ ?
ആരും ആരോടും മാപ്പ് ചോദിക്കുന്നില്ല
തവള പൂച്ചിയെ തിന്നും
തവളയെ പാമ്പ് തിന്നും
പാമ്പിനെ കീരി തിന്നും
കീരിയെ മനുഷ്യൻ തിന്നും
കീരി സുരേന്ദ്രന് കീരി സരസമ്മയിലുണ്ടായ നാലാമത്തെ കൊച്ചു കീരി
എന്താ അവൻറെയൊരു നിറം ! നല്ല സായിപ്പിൻറെ നിറം !
മെലിഞ്ഞുനീണ്ട്
എന്നതാ ഒരു ഷെയ്പ്പ് !
പച്ചത്തുള്ളന് ചുമന്ന നിറത്തിൽ സങ്കൽപ്പിക്കുക
എനിക്ക് അവനോട് കലശലായ പ്രേമം
എനിക്ക് അവനോട് എന്തെന്നില്ലാത്ത ഒരു ഗാഢമായ അഭിനിവേശം
ആവാൻ എന്നെ കാണുന്നത് ചതുർത്ഥി കാണുന്നതുപോലെയും
അവനെ ഒന്ന് കാണാൻ
ഒന്നുരിയാടാൻ
ഒന്ന് തൊടാൻ
എന്തെന്നില്ലാത്തൊരഭിനിവേശം
അഭിനിവേശം എനിക്കേയുള്ളൂ
അവനില്ല
അവന് എന്നെ കാണുന്നത് ഇഷ്ടമല്ല
അവൻ എന്നോട് മിണ്ടില്ല
അവനെ ഞാൻ തൊടുന്നത് അവനിഷ്ടമില്ല
അങ്ങനെ അവൻ പത്തൊൻപതാം വയസ് കടന്നു.
ഒരു വർഷം കടന്നുപോയി
ഇരുപതാം വയസ് കടന്നുപോയി
എന്ത് ചെയ്യാനാണ് ?
ഇരുപത്തൊന്നാം വയസ്സായപ്പോൾ അവനിങ്ങനെ വായിനോക്കിനടന്നാൽ പോരെന്ന് അവൻറെ മാതാപിതാക്കൾ തീരുമാനിച്ചു
എന്നിട്ടും അവൻ ഗുണം പിടിച്ചില്ല
അപ്പോൾ അവൻറെ വീട്ടിൽ വഴക്കായി
അപ്പോൾ ഞാനൊരു ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞു അവനെ കൂട്ടിക്കൊണ്ടു പോയി
കയ്യിലോട്ട് കിട്ടിയതല്ലേയുള്ളൂ, ഒന്ന് സുഖിക്കാതെ ജോലി ശരിയാക്കിക്കൊടുത്താൽ അവനെ പിന്നെ കിട്ടുമെന്ന് തോന്നുന്നുണ്ടോ ?
പക്ഷേ ആദ്യ രാത്രിതന്നെ അവൻ പൊളിച്ചു
ശരീരത്ത് തൊടാൻ സമ്മതിച്ചില്ല
അവൻ എല്ലാമെടുത്ത് ബസ് സ്റ്റാൻഡിലേക്ക്
അവിടന്ന് നാട്ടിലേക്ക്
ഞാൻ ഫൂളായി
പത്ത് നാൽപ്പത് ദിവസം കഴിഞ്ഞപ്പോൾ അവൻ തനിയെ വീണ്ടും വന്നു
ജോലി കിട്ടുമോന്ന് അന്വേഷിച്ച് വന്നതാണ്
ജോലി കിട്ടാതെ അവൻ വീണ്ടും തിരികെ പോയി
എന്നെ അവൻ അന്വേഷിച്ചതേയില്ല
പിന്നെ ഞാനവനെ തിരക്കി അവൻറെ വീട്ടിൽ പോയി
ഞാനല്ലേ ആവശ്യക്കാരൻ
ഞാനവൻറെ മാതാവിനെ ബോധവത്കരിച്ചു
ചെറുക്കൻറെ പോക്ക് ശരിയല്ല . അവന് ജോലി വാങ്ങിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ ?
അവൻ എന്തിനാ ചാടിപ്പോയത് ?
അവൻ എന്നോടൊപ്പം നിന്നിരുന്നെങ്കിൽ ഇപ്പോൾ ജോലിയാവില്ലായിരുന്നോ ?
മാതാവ് ബോധവതിയായി
മാതാവ് പിതാവിനെയും ബോധവത്കരിച്ചു
മാതാവും പിതാവും കൂടി അവനെ എന്നോടൊപ്പം വീണ്ടും അയച്ചു
യാത്ര പകുതിദൂരമെത്തിയപ്പോൾ ആദ്യമായി അവനെന്നോട് സംസാരിച്ചു
"അതാ മോഹമെങ്കിൽ , അത് നടക്കത്തില്ല "
ഞാനത് കേട്ടതായി ഭാവിച്ചില്ല
കഴിഞ്ഞ മൂന്നുവർഷമായി നടക്കാത്തത് ഇപ്പോൾ മൂന്നുമണിക്കൂറിനുള്ളിൽ നടക്കുമെന്ന് ഞാനും കരുതിയിട്ടില്ല
ആദ്യരാത്രി വെറി പിടിച്ച നായയെപ്പോലെ അവൻ കഴിച്ചുകൂട്ടി
അവനുറങ്ങിക്കാണില്ല
അടുത്ത പകൽ അവനുറങ്ങിക്കാണും , അന്ന് രാത്രിയിൽ അവനൊരു ചോദ്യം
"ഇവിടെ ഈ മുറിയിൽ കുത്തിയിരിക്കാനാണോ എന്നെ കൊണ്ടുവന്നത് ?"
ഉത്തരം എൻറെ വായിൽക്കിടന്നു തുള്ളി
ഞാൻ വായ തുറന്നില്ല
ചിലനേരത്ത് മൗനം ഗുണം ചെയ്യും
ഏതായാലും നാലുദിവസത്തേക്ക് കൂടി ഞാനൊന്നും ചെയ്തില്ല
മൂന്നാം ദിവസം അവൻ പറഞ്ഞു " എനിക്ക് ജോലി ഒന്നുമായില്ല "
"എല്ലാം ശരിയാവും " , ഞാൻ പറഞ്ഞു
"എന്ന് ?" അവൻ അസ്വസ്ഥനായി
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല
നാലാം ദിവസം രവിലെ അവൻ എഴുന്നേറ്റുവന്നപാടേ ഞാനവനെ ചേർത്ത് പിടിച്ചൊരുമ്മ കൊടുത്തു
അവനതിഷ്ടമായെന്ന് തോന്നി . എതിർപ്പൊന്നും കാണിച്ചില്ല
അന്ന് രാത്രി ഞങ്ങളെത്രയോ ജന്മങ്ങളായി ഒരുമിച്ചുകിടക്കുന്നതുപോലെ അവനെന്നോടൊട്ടിച്ചേർന്നുകിടന്നു .എൻറെ വിരലുകളും ചുണ്ടുകളും അവൻറെ നഗ്നമേനിയിലൂടിഴഞ്ഞു നടന്നു അവൻറെ സ്രവങ്ങളുടെ ഗന്ധവും രുചിയും എന്നിൽ ആവേശമായുണർന്നു . എൻറെ ശരീരം അവൻറെ ശരീരത്തിൽ ഇറുകുകയും മുറുകുകയും ചെയ്തു പിന്നെ തളർന്ന് വിയർത്ത് കിടന്നു
അടുത്ത ദിവസം രാവിലെ എന്നെക്കാൾ മുന്നേ അവൻ എഴുന്നേറ്റു . അത് പതിവില്ലാത്തതാണ്. ഞാൻ എഴുന്നേൽക്കുമ്പോൾ അവൻ കുളിച്ചൊരുങ്ങിയിരുന്നു . അവൻ ചായയിട്ടു. എനിക്ക് ഒരു ഗ്ലാസ്സ് ചായ തന്നിട്ട് മന്ത്രിച്ചു " ഗുഡ് മോർണിംഗ് !"
ശരിയോ തെറ്റോ എന്നതല്ല, അവൻറെ ആ സൗന്ദര്യം ആരെങ്കിലുമൊക്കെ അനുഭവിക്കാനുള്ളതാണ് . അല്ലേ ? ഞാനല്ലെങ്കിൽ മറ്റൊരാൾ. സ്ത്രീയോ പുരുഷനോ . ആരെങ്കിലും അവൻറെ സുന്ദര ഗാത്രത്തെ ഭോഗിക്കും. എങ്കിൽപ്പിന്നെ ഞാനായാലെന്ത് ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ