അവനെയെനിക്കറിയാം
എങ്ങനെയെന്നല്ലേ ?
കാവേരിയും സുനിതയും പറഞ്ഞറിയാം
അവനിപ്പോൾ 23 വയസുണ്ട്
അവനങ്ങനെ വീടിനുമുന്നിലെ കലുങ്കിലിരിക്കും
തള്ള അവനെ എവിടെയും വിടില്ല
തള്ള അവനെ പണിക്ക് വിടില്ല
തള്ള പണിയെടുത്ത് അവനെ സംരക്ഷിക്കുന്നു.
പഠിക്കാൻ മിടുക്കനായിരുന്നു
പഠിപ്പിക്കാൻ കാശുണ്ടായില്ല
ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും സോഷ്യലിസവും ഭരണഘടനയിലേ ഉള്ളൂ
ഏട്ടിലെ പശു പുല്ലു തിന്നില്ല
ഭരണഘടനയിലെ അവകാശങ്ങൾ കൊണ്ട് നിങ്ങൾക്ക് പ്രയോജനമൊന്നുമില്ല
പണിയെടുത്താൽ ജീവിക്കാം
അതുപോലും ചിലർ ദുഷ്കരമാക്കും
അതവർക്കൊരു രസമാണ്, ഹരമാണ്
അവനങ്ങനെ കലുങ്കിലിരിക്കുന്നത് എൻറെ ഭാഗ്യം
അവനെ കാണാമല്ലോ
അങ്ങനെ എല്ലാ വെള്ളിയാഴ്ച്ചയും പന്ത്രണ്ടെന്നൊരു മണിയുണ്ടെങ്കിൽ
ഞാൻ നേരെ സ്‌കൂട്ടറിൽ കലുങ്ക് വഴി രമണൻറെ കള്ളുഷാപ്പിലേക്ക്
ഛെ , കള്ളുകുടിക്കാനല്ല . നല്ല ഫുഡ് കിട്ടും പിന്നെ ഒരു രുചിക്ക് ഒരു കുപ്പി കള്ളും അത്രേയുള്ളൂ. അവിടന്ന് റൂമിലേക്ക് . അവിടന്ന് ലാസ്റ്റ് ക്ളാസിലേക്ക് .
അപ്പൊ വരുന്നു ജോണീവാക്കർ
ഒരു സാർ കൊണ്ടുവന്നതാണ്. സാറിൻറെ ആരോ ഫോറിനിൽ നിന്ന് കൊണ്ടുവന്നത്. രഹസ്യമായി ആൺ സാറന്മാർക്കെല്ലാം .പന്ത്രണ്ട് മണിക്ക്. പിന്നെ രണ്ടരക്കല്ലേ ക്ലാസുള്ളൂ
അങ്ങനെ ജോണീ വാക്കർ അകത്ത് കേറിക്കഴിഞ്ഞപ്പോൾ നല്ല ഉഷാർ ! പതിവുപോലെ ചെക്കൻ കലുങ്കിൽ! ചെക്കനെ കണ്ടപ്പോൾ അതുവരെയില്ലാതിരുന്ന ഒരു സൗന്ദര്യം. അതുവരെയില്ലാതിരുന്ന ഒരു ധൈര്യം. ഞാൻ സ്‌കൂട്ടർ നിർത്തിയിട്ട് പറഞ്ഞു " വാടാ , ഒരു ചെറിയ കാര്യം ഉണ്ട് . പെട്ടെന്ന് തിരികെ കൊണ്ടുവിടാം "
അവൻ ഒന്ന് മടിച്ചിട്ട് വന്നുകയറി ഇരുന്നു. അവൻ ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞുമില്ല.
സ്‌കൂട്ടർ പതിവുപോലെ കള്ളുഷാപ്പിൽ
അവൻ പറഞ്ഞു "എനിക്ക് വേണ്ട "
ഞാൻ പറഞ്ഞു "എനിക്കും വേണ്ട. നല്ല ഫുഡ് കിട്ടും അത് കഴിക്കാം "
അവനത് സമ്മതമായി . ഞങ്ങൾ ആകാത്ത കയറി . സപ്ലയർ ഓരോ കുപ്പി കള്ള് മുന്നിൽ വെച്ചു . ഞാൻ കപ്പയും ബീഫും പറഞ്ഞു . സപ്ലയർ അത് കൊണ്ട് വന്നു
ഞാൻ ഒരു ഗ്ലാസ്സ് കഴിച്ചു.
അവൻ വെറുതെ നോക്കി ഇരുന്നു
ഞാൻ പറഞ്ഞു "ഒരു ഗ്ളാസ് കഴിച്ചെന്ന് കരുതി വൈകുന്നേരമാകുമ്പോൾ മനം ഉണ്ടാകില്ല "
അവൻ പറഞ്ഞു " വേണ്ട "
ഞങ്ങൾ ഫുഡ് കഴിക്കുന്നതിനിടെ ഞാൻ ചോദിച്ചു "വല്ലാത്ത എരിവ് "
അവൻ അത് സമ്മതിച്ചു " ശരിയാ "
"ഒരു ഗ്ളാസ് കള്ള് ചെന്നാൽ പിന്നെ എരിവ് അറിയില്ല "
അവൻ ഒരു ഗ്ളാസ് കള്ള് അകത്താക്കി. എന്നിട്ട് എന്നെ നോക്കി ചിരിച്ചു
ഞാനും ചിരിച്ചു
അങ്ങനെ ഓരോ കുപ്പി കള്ളും ഫുഡും കഴിച്ച് ഞങ്ങളിറങ്ങി നേരെ എൻറെ റൂമിലേക്ക്. പടികൾ കയറി റൂം തുറന്ന് അകത്ത് കയറി ഫാനിട്ടു. പിന്നിലെ ജനാല തുറന്നിട്ടു മുൻവാതിൽ ചേർത്തടച്ച് കുറ്റിയിട്ടു. ഷർട്ടഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു
" കിടക്കണ്ടേ ?" ഞാൻ ചോദിച്ചു. അത്രയും നേരം വടിപോലെ കുത്തിപ്പിടിച്ച് നിന്ന അവൻ ഒരു കസേരയിലേക്ക് ഇരുന്നു
പിന്നെ, അവനെ കസേരയിലിരുത്തി ചിത്രം പോലെ കാണാനല്ല ഞാനവനെ കൊണ്ടുവന്നത് !
ഞാൻ പറഞ്ഞു " കുറച്ചു നേരം കിടക്ക് "
അവൻ പറഞ്ഞു " എന്താ കാര്യം ഉണ്ടെന്ന് പറഞ്ഞത് ?'
" ഓ അത് പെട്ടെന്ന് കഴിയും " ഞാൻ പറഞ്ഞു " കുറച്ചുനേരം നീ വന്ന് കിടക്ക് " ഞാനവനെ കയ്യിൽപ്പിടിച്ച് എഴുന്നേൽപ്പിച്ച് എൻറെ കട്ടിലിൽ കിടത്തി. എന്നിട്ട് ഞാനും കിടന്നു
"വേണ്ട സാറേ . " അവൻ പ്രതിഷേധിച്ചു. എഴുന്നേൽക്കാനൊരുങ്ങി. ഞാൻ തടഞ്ഞു. പിന്നെ, അങ്ങനെയങ്ങു എഴുന്നേറ്റ് പോകാനല്ലേ , ഞാൻ കാശുമുടക്കി കള്ളും കപ്പയും ഒക്കെ വാങ്ങിക്കൊടുത്തത്
അവൻ പിന്നെ എതിർത്തതൊന്നുമില്ല . മിണ്ടാതെ , അനങ്ങാതെ അവിടെ കിടന്നു. തുണിയെല്ലാം ഞാൻ തന്നെ അഴിച്ചെറിഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ കട്ടിലിൽ കിടന്നു. ലാസ്റ്റ് പീരീഡ് ക്ലാസിൽ പോകാൻ പറ്റിയില്ല.
പോകാൻ എഴുന്നേറ്റപ്പോൾ കാശ് വല്ലതും വേണോയെന്ന് ചോദിച്ചു. അവന് കാശ് വേണ്ട. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവൻറെ ശരീരം അപ്പോഴും വിറയ്ക്കുന്നു. "എന്തേ , എന്ത് പറ്റി ? " ഞാൻ ചോദിച്ചു. "ഒന്നൂല്ല " അവൻ പറഞ്ഞു. ഇരിക്ക്, അല്ലെങ്കിൽ കുറച്ചുനേരം കിടക്ക് " ഞാൻ പറഞ്ഞു. അവൻ അവിടെ ഇരുന്നു. കുറച്ചുനേരം അവൻറെ അടുത്തിരുന്നു അവനോട് സംസാരിച്ചപ്പോൾ അവൻറെ വിറയൽ മാറി. അവൻ മിടുക്കനായി.
ഞാൻ അവനോട് പറഞ്ഞു " എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്ക് സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്നുകൂടെ ? നിനക്ക് വേണമെങ്കിൽ ഇനിയും പഠിക്കാമല്ലോ . ഏതിനെങ്കിലും ചേരണം. ഞാനുണ്ട് നിൻറെ കൂടെ "
അവൻ പറഞ്ഞു " വേണ്ട "
ഞാൻ പറഞ്ഞു " എനിക്ക് നിന്നെ വേണം "
അവൻ പറഞ്ഞു "സാർ ആരോടും പറയാതിരിക്കാമെങ്കിൽ ഞാൻ വരാം. ആരേലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുന്നതെന്തിനാ ?"
അവൻ നടന്ന് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞു. അത് ശരിയല്ലല്ലോ. ഞാനവനെ സ്‌കൂട്ടറിൽ കലുങ്ക് വരെ കൊണ്ടുവിട്ടു.
അങ്ങനെയായിരുന്നു മൂന്നുവർഷം നീണ്ടുനിന്ന ഒരു ബന്ധത്തിൻറെ തുടക്കം. അവൻ ബി കോം പാസായി എന്നതായിരുന്നു, ആ ബന്ധത്തിൻറെ ഫലം
ഇന്നും ഞങ്ങളുടെ സ്വകാര്യതയിൽ ഞങ്ങളൊരുമിച്ചു കിടക്കാറുണ്ട്.
അവൻറെ ആദ്യാനുഭവത്തെക്കുറിച്ച് ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്
നാണം കലർന്ന മൗനമാണ് അവൻറെ മറുപടി