അവനെന്നെ വിട്ടുപോയി
ഞാനവനെ കളഞ്ഞതല്ല
ഇഷ്ടം കുറഞ്ഞതല്ല
ഒരു ദിവസം അവനെന്നോട് പറഞ്ഞു
"എനിക്ക് മുപ്പത് വയസ് കഴിഞ്ഞു. ഇനി വേണ്ട "
ഞാൻ അഭിപ്രായമൊന്നും പറഞ്ഞില്ല
അവൻറെ മുപ്പത് വയസായിരുന്നില്ല കാരണം
അവൻറെ സഹോദരിയെ സൗന്ദര്യം കണ്ട് ഒരു ഗൾഫുകാരൻ കെട്ടി
അയാൾ ഗൾഫിൽ നിന്ന് പണമയയ്ക്കുന്നു
അപ്പോൾപ്പിന്നെ പഴയതുപോലെ ഇതൊക്കെ തുടരണോ ? അതായിരുന്നു കാരണം
കഴിഞ്ഞതവണ വന്നപ്പോൾ , കാശ് അവൻ വാങ്ങി
എന്നിട്ട് ഒരു ഗുണപാഠ പ്രസംഗം
" നമ്മൾ ഫ്രെണ്ട്സ് എന്ന നിലയ്ക്ക് ചേട്ടൻ കാശ് തരുന്നു. ഞാൻ വാങ്ങുന്നു. അങ്ങനെയാ ഞാൻ കരുതുന്നത്. അങ്ങനെയല്ലെങ്കിൽ നമ്മടെ ഫ്രണ്ട്ഷിപ്പ് ഇപ്പോൾ അവസാനിപ്പിക്കാം "
അവൻ എന്ത് കരുതുന്നു എന്നതല്ല, നമ്മുടെ കാര്യം നടക്കണം എന്നതാണ് പ്രധാനമെന്നതുകൊണ്ട് ഞാൻ മൗനമായിരുന്നു
അപ്പോൾ മുപ്പതു കഴിഞ്ഞവനെ പിന്നീട് ഞാൻ കാണുന്നത് പണം പലിശയ്ക്ക് കൊടുക്കുന്നവനായിട്ടാണ്
ഷർട്ട് പോക്കറ്റിൽ ഒരു ചെറിയ ഡയറിയും ഒരു പേനയും , മടിശീലയിൽ പണവുമായി അവൻ പണം കടംകൊടുത്തും പലിശ വാങ്ങിയും നടന്നു.
എത്ര പെട്ടെന്നാണ് ഒന്നുമില്ലാതിരുന്നവൻ പലിശക്കാരൻ മുതലാളിയായത് !
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ !
അങ്ങനെ അവൻ തണ്ടിലേറിക്കഴിഞ്ഞപ്പോൾ ഈയുള്ളവനെ പരമ പുശ്ചമായി
എന്നെ കാണുമ്പോൾ അവൻ അടുത്ത് പറ്റിക്കൂടി നിൽക്കുന്ന സില്ബന്ധികളോട് രഹസ്യം പറയും . എന്നെക്കുറിച്ച് മാത്രമല്ല, ഒരു സമയത്ത് ആരോടെല്ലാം കാശ് ഇരന്നുവാങ്ങിയിട്ടുണ്ടോ , അവരെയെല്ലാം ഇപ്പോൾ പരമപുശ്ചമാണ് .
പഴയകാലമൊക്കെ പോയില്ലേ ?
പണ്ട് അവൻ വെറും ജയൻ ആയിരുന്നു
ഇപ്പോൾ അവൻ ജയൻ മുതലാളി ആണ്
മനസിലായല്ലോ , വ്യത്യാസം .
എട്ട് വർഷം മുമ്പ്
അവന് വെറും ഇരുപത്തിരണ്ട് വയസുള്ളകാലം
ചോരചുവപ്പുള്ള രക്തം കിനിയുന്ന തടിച്ച ചുണ്ടുകളും
ഉയരം കുറഞ്ഞു വെളുത്ത ശരീരവും
തടിച്ച മുലകളും ചന്തിയുമായി
രോമഹീനമായ ശരീരവും മുഖവുമായി
ഒരുപെണ്ണിൻറെ ഹാവഭാവാദികളുമായി അവൻ എന്നെ മോഹിപ്പിച്ചു
ഞാനത് അവനോട് തുറന്നങ്ങു പറഞ്ഞു
അവനത് നാറ്റാവുന്നതിന്റെ പരമാവധി നാറ്റി
എന്നിട്ടും എനിക്ക് അവനെ വിട്ടുപോകാൻ കഴിഞ്ഞില്ല
പിന്നീടൊരിക്കൽ അവനെന്നോട് പണം കടം ചോദിച്ചു
തിരിച്ചു തരാമെന്ന് പറഞ്ഞാണ് ചോദ്യം
ഞാൻ പറഞ്ഞു " നീ തിരിച്ചു തരേണ്ട "
ഞാൻ മുന്നൂറ് രൂപയിൽ തുടങ്ങി
ഇല്ല , അവൻ
അഞ്ഞൂറ്
ഇല്ല, അവൻ
ആയിരം , വെറും ഒരുതവണ
ഇല്ല , അവൻ
രണ്ടായിരം
മൂവായിരം
അയ്യായിരം
പതിനായിരം
പതിനയ്യായിരം
അവസാനം ചിട്ടിപിടിച്ച വകയിൽ കയ്യിൽ കിട്ടിയ നാൽപ്പത്തയായിരം രൂപ വരെ ലേലം വിളിക്കുംപോലെ ഞാൻ വാഗ്ദാനം ചെയ്തു
ഒറ്റത്തവണ എന്നെ സെക്സ് ചെയ്യാൻ സമ്മതിക്കണം . രൂപ നാൽപ്പത്തയ്യായിരം ഞാൻ കൊടുക്കും . ഒരേ ഒരു പ്രാവശ്യം .
ഇല്ല , അവൻ പറഞ്ഞു
പിന്നീട് അവനെ കാണാൻ പോകാതെയായി
കാണാൻ പോയാൽ അടക്കാനാകാത്ത ആഗ്രഹമാണ്
കണ്ടാൽ അവനോട് യാചിച്ചുപോകും ഒരു തവണ പ്ലീസ്
അങ്ങനെ അവനെ കാണാതെ നടക്കും കാലം
രാത്രിയിൽ ലേറ്റ് ആയി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ അവനുണ്ട് അവിടെ നിൽക്കുന്നു
ചായ കുടിക്കാൻ വിളിച്ചു
അവൻ വന്നു
ചായക്കടയുടെ മുന്നിലൂടെ അവനെയും കൊണ്ട് നടന്നു
എവിടെ പോകുകയാണെന്ന് അവൻ ചോദിച്ചില്ല
കള്ള് ഷാപ്പിലേക്ക് കയറാൻ നേരത്ത് അവൻ മടിച്ചില്ല
ഒരു കുപ്പി കള്ള് വാങ്ങി
ഞാനും കുടിക്കണമെന്ന് അവൻ
ഒരു ഗ്ലാസ് എനിക്ക് അവൻ ഒഴിച്ച് വെച്ചു
ബാക്കി അവൻ കുടിച്ചുകൊള്ളും
ബാക്കി അവൻ കുടിച്ചു
കുടിച്ചുകഴിഞ്ഞപ്പോൾ എനിക്ക് ഒഴിച്ചുവെച്ച ഒരു ഗ്ളാസ് കള്ളുകുടി അവൻ എടുത്തു കുടിച്ചു
അവൻ വളവളാ സംസാരിക്കാൻ തുടങ്ങി
വിജനമായ വഴിയിലൂടെ ഞാനവന്റെ ചന്തിയുടെയും മുലകളുടെയും സുഖം നുകർന്ന് നടക്കുമ്പോൾ അവനെന്നോട് പറഞ്ഞു " എന്റടുത്ത് ഒരിക്കൽ വന്നവരൊന്നും പിന്നെ വേറെയാരുടെയും അടുത്ത് പോവൂല്ല "
എന്നിട്ടാണ് അവൻ എന്നോട് പറ്റൂല്ല പറ്റൂല്ല എന്ന് പറഞ്ഞ് നടന്നത് !
ആ രാത്രി ഞാനവന്റെ കൂടെ കഴിഞ്ഞു
നാൽപ്പത്തയ്യായിരം വരെ പറഞ്ഞിട്ട് കിട്ടാത്ത ചരക്കാണ്
വെറും ഒരു കുപ്പി കള്ളിൽ വീണത് !
ആ രാത്രിയിലെ അവൻറെ വീരവാദങ്ങൾക്ക് ശേഷം
അവനെ പിടിക്കാൻ എനിക്ക് ലൈസൻസ് ആയി
അവനെ സ്ഥിരമായി കൊണ്ടുനടന്നിരുന്നവർക്ക് എന്നോട് ദേഷ്യമായി
പ്രതിഷേധങ്ങൾ ഉണ്ടായി
നീയെന്തിനാണ് എല്ലാം അവരോട് പറയുന്നത് ? ഞാൻ ചോദിച്ചു
അവൻ ആരോടും ഒന്നും പറഞ്ഞില്ലെന്നായിരുന്നു അവൻറെ മറുപടി
വല്ലപ്പോഴും അവർ വാങ്ങിക്കൊടുക്കുന്ന വടയുടയും ചായയുടെയും സ്ഥാനത്ത്
ഓരോ ഞായറാഴ്ച്ചയും കിട്ടുന്ന മുന്നൂറു രൂപ അവന് വലിയൊരു സഹായമായി
അതുകൊണ്ടുതന്നെ ഓരോ ഞായറാഴ്ച്ചയും വൈകുന്നേരങ്ങൾ എനിക്കായി അവൻ കാത്തിരുന്നു
പിന്നീട് അവൻ വലിയ വലിയ തുകകൾ ചോദിക്കാൻ തുടങ്ങി
കടമായിട്ടാണ്
കടം കൊടുക്കാൻ എൻറെ കയ്യിൽ പണമില്ലല്ലോ
കൃത്യം മുന്നൂറു രൂപ
കൃത്യം ഞായറാഴ്ച വൈകുന്നേരം
പിന്നീട് അവൻ രൂപാ മുന്നൂറും വാങ്ങിയിട്ട് ഗുണദോഷപ്രസംഗം നടത്തി എന്നെ പറഞ്ഞുവിട്ടു
അങ്ങനെ ആ ബന്ധം അവസാനിച്ചു
പിന്നീട് അവൻ പണം പലിശയ്ക്ക് കൊടുക്കാൻ തുടങ്ങി
ഗൾഫുകാരൻ അളിയൻ അവനെ പണം ഏൽപ്പിക്കും
കടം കൊടുക്കുന്നതും പലിശ പിരിക്കുന്നതും അവനാണ്
ബഡാ [പാൻ വായിലിട്ട് ചവച്ച്
പോക്കറ്റിൽ ചെറിയ ഡയറിയുമായി
മടിശീലയിൽ പണവുമായി അവൻ നടക്കും
ഇതുവരെ അവനെ അറിയില്ലായിരുന്ന നാട്ടിലെ മാന്യന്മാരും പണക്കാരും ഇപ്പോൾ അവനോട് വളരെ സ്നേഹമാണ്
അവനെ കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല
പിന്നെ ഗൾഫളിയൻ കൊടുത്ത പണമെല്ലാം തിരികെ ചോദിച്ചു
പണം പലിശയ്ക്ക് കൊടുക്കാനില്ലാതെയായി
ആളുകൾ കണ്ടാൽ അറിയാത്തഭാവത്തിൽ നടപ്പായി
അവൻ കള്ള് ഷാപ്പിൽ ജോലിക്കാരനായി
അവനെ കാണുമ്പോൾ ഞാനോർമ്മിക്കും
" അരലക്ഷത്തിൻറെ മുതൽ , അവൻറെ യഥാർത്ഥ വില വെറും ഒരുകുപ്പി കള്ള് "