2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഹരിദാസ് പിള്ള

ഓരോരോ കാലത്ത് ഓരോ അവതാരങ്ങൾ 
സംഭവിക്കും 
എൻറെ നായർ സുഹൃത്ത് പറയുന്ന 
സദാസത്യ വാക്ക്യമാണ് 
ഇത് നായർമാർക്കേ ബാധകം ആയിരിക്കൂ 
ഈഴവർക്ക് ഒരു അവതാരമേ ഉണ്ടായുള്ളൂ 
ഹ ! അത് പറയാതിരിക്കുന്നതാണ് ഭേദം 
അദ്ദ്യത്തിൻറെ ഫോട്ടോ വെക്കും 
വിളക്ക് കത്തിച്ചു മുന്നില് വെക്കും 
അത്രേം മതി 
മിണ്ടാതെ അവിടിരുന്നോണം 
എന്തെല്ലാം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ 
അതെല്ലാം ഞങ്ങൾ ചെയ്യും 
ഈഴവ വികൽപ്പം വെള്ളാപ്പള്ളി ആയി 
അവതരിച്ചിട്ടുണ്ട് 
കാണാം , കേൾക്കാം , തൊടാം 
(തൊടാൻ പറ്റുമോന്നു 
 ഞാൻ തൊട്ടു നോക്കിയിട്ടില്ല ) 



ഈ ഹിന്ദുക്കളൊക്കെ മന്ദ ബുദ്ധികൾ 
മണ്ട ബുദ്ധികൾ എന്ന് പറഞ്ഞാൽ 
കൂടുതൽ ശരിയായിരിക്കും 
നോക്കൂ , കുറുകെ ഒരു പരുത്തി നൂൽ 
ധരിച്ചാൽ 
വേറൊന്നും വേണ്ട 
ഒരു പരുത്തി നൂൽ 
വലം തോളിലൂടെ ഇടത്തോട്ടു ഇടുക 
മതി 
അത് മതി 
അത്രയും മതി 
നായർ മുതൽ നായാടി വരെ 
ഒച്ചാനിച്ചു നിൽക്കും 
തൊട്ടു അശുദ്ധമാക്കാതെ  
ബഹുമാന പുരസ്സരം 
അകന്നു നിൽക്കും 




ഒരിക്കൽ നായർ സുഹൃത്തിനൊപ്പം 
അദ്ദ്യം കമ്മ്യൂണിസ്റ്റ് 
ഞാൻ ആ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പോയി 
അദ്ദ്യം കുളിക്കാൻ തന്ന 
ഈരെഴ തോർത്തിലെ 
നൂൽ ഇട്ടാണ് പോയത് 
അകത്ത് പുറം തിരിഞ്ഞു നിൽക്കയായിരുന്നു 
പൂജാരി 
ഞാൻ സംസ്കൃതത്തിൽ --
"അകത്തൊരു കഴുത "
പൂജാരി തിരിഞ്ഞു നോക്കി 
ഇറങ്ങി വന്നു 
ഞാൻ -- 
"ഓ,  അതൊരു മനുഷ്യനായിരുന്നു"
പൂജാരി ഉവാച --
മലയാളത്തിൽ --
"സംസ്കൃതം അറിയില്ല "
ഒരു ക്രിസ്ത്യൻ ബാലിക 
മറ്റു കുട്ടികളോടൊപ്പം 
കുളത്തിലിറങ്ങി കാൽ കഴുകിയതിനു 
ശുദ്ധികലശം നടത്തിയ ക്ഷേത്രമാണത് 
ഏതായാലും ഞാൻ അകത്ത് കയറിയത് 
ദേവന്മാരൊന്നും അറിഞ്ഞതില്ല 
ദേവന്മാരൊന്നും ഇറങ്ങിയോടിയില്ല 



അന്ന് ഞാൻ ഡിഗ്രി ഫൈനൽ ഇയറും 
അവൻ പത്താം ക്ലാസിലും 
ഞങ്ങളെപ്പോഴും ഒരുമിച്ചായിരുന്നു 
ഒന്നുകിൽ ഞാൻ അവനോടൊപ്പം ഉറങ്ങും 
അല്ലെങ്കിൽ അവനെന്നോടൊപ്പം ഉറങ്ങും 
ക്ലാസിലായിരിക്കുമ്പോൾ ഒഴികെ 
എല്ലായിപ്പോഴും 
ഞങ്ങൾ ഒരുമിച്ചായിരുന്നു 
ങേ ? പേരോ ?
എന്തിന് !
ഹരിദാസ് പിള്ള    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ