ഫേസ് ബുക്കിൽ ഒരു ചരക്ക് ചെക്കനെ കണ്ടു . പരിചയപ്പെട്ടു. ഇഷ്ടമായി .
അവൻ പറയുന്നു , അവന് ഇഷ്ടമാണെന്ന് . അവന് സമ്മതമാണെന്ന് .
നിങ്ങൾ ചോദിക്കും ഇനിയെന്താ താമസമെന്ന് .
ഇനിയാണ് താമസം .
ഇത് ഫേസ്ബുക്കാണ് .
അവനീ ഡയലോഗ് മറ്റു പലരോടും പറഞ്ഞിട്ടുണ്ടാവും
ഇപ്പോഴും പറയുന്നുണ്ടാവും
അതിലാണ് പ്രശനം .
പറയുക മാത്രമല്ല, ബന്ധങ്ങളും ഉണ്ടാവും.
എനിക്ക് വേണ്ടത് സുരക്ഷിതമായ ഒരു ബന്ധമാണ്.
വെളുക്കാൻ തേച്ചത് പാണ്ടായെന്ന് വരരുത്
ഒരൽപ്പ നേരത്തെ സുഖം ജീവിതകാലത്തേക്ക് ഒരു ശിക്ഷയായിത്തീരരുത്
കുറച്ചുകാലം മുമ്പ്
കോട്ടയത്ത് നിന്നൊരാൾ ഫേസ്‌ബുക്കിൽ പരിചയപ്പെട്ടു
അവന് എന്നോട് വല്ലാത്ത പ്രേമം
അവന് എന്റെ കാമുകിയായി ജീവിക്കണം
അവനെ ഭാവിയിൽ ഞാൻ കെട്ടണം
ഒക്കെ ഞാൻ സമ്മതിച്ചു
ഞാൻ വേറൊരു ഐഡിയിൽ ഫേസ്‌ബുക്കിൽ വന്നു
അവൻ ഇതേ ഡയലോഗ്
ഞാനും അതേ ഡയലോഗ്
അരഡസൻ ഐ ഡി കളിൽ ഞാനവനോട് സംസാരിച്ചു
അവൻ , കള്ളൻ, എന്നോട് ഓരോ ഐഡിയിലും ഇതേ ഡയലോഗ് !
നല്ല സൂപ്പർ ചരക്ക് ആണ് . ഫോട്ടോ കണ്ടു ഇഷ്ടം ആയി
പക്ഷേ അവന്റെ സ്വഭാവമിതാണ്
അവൻ പറയുന്നത് അവനിതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല , എന്നാണ്
ആദ്യമായി ബന്ധപ്പെടുക ഞാനുമായാണ് എന്നാണ് അവൻ പറയുക
എന്റെ അരഡസൻ ഐഡികളിലും അവൻ ഈ വാഗ്ദാനം വെച്ചു
അതോടെ എനിക്ക് അവനെ വിശ്വാസമില്ലാതെ ആയി
പിന്നീട് അവന്റെ ഫേസ്‌ബുക്ക് പോസ്റ്റിംഗ്‌സ് ശ്രദ്ധിക്കാൻ തുടങ്ങി
ഒരു ദിവസം അവൻ വളരെ ആവേശത്തോടെ ഒരു പോസ്റ്റ് ഇട്ടത് ഞാൻ കണ്ടു.
' കിടുക്കാച്ചി കളിയായിരുന്നു. ഉഗ്രൻ. ശരിക്കും എൻജോയ് ചെയ്തു ' , അവൻ എഴുതി.
വേറൊരാൾ അതിന് അടിക്കുറിപ്പെഴുതിയിരിക്കുന്നു
' ഡാ , -- കിരൺ , വൗ ! ഇതുപോലൊരു സുഖം ഞാനിതുവരെ അറിഞ്ഞിട്ടില്ല '
ഏതോ ഒരു ഐഡിയിൽ നിന്ന് ഞാനവന് മെസേജ് അയച്ചു
അവന് പോസ്റ്റിൽ കണ്ട ആവേശം അപ്പോൾ ഇല്ലായിരുന്നു.
അവൻ കൂടുതൽ ഒന്നും പറയാൻ കൂട്ടാക്കിയില്ല
പിന്നീട് ഒരു രാത്രിയിൽ വളരെ ഇരുട്ടി അവൻ ഓൺലൈൻ വന്നപ്പോൾ
ഏതോ ഐഡിയിൽ നിന്ന് ഞാനവന് മെസേജ് ചെയ്തു
അവൻ മറുപടി തന്നു
അതൊരു ചാറ്റിലേക്ക് മാറി
അവൻ അതേക്കുറിച്ച് എന്നോട് തുറന്നു പറഞ്ഞു
അവന്റെ സുഹൃത്ത് ബിസിനസുകാരൻ ആണെന്നാണ് അവനോട് പറഞ്ഞത് .
ഒരു ബിസിനസുകാരൻ , അവനാവശ്യപ്പെടാതെത്തന്നെ പതിനായിരം രൂപ ഗിഫ്റ്റ് നൽകുമെന്ന് പറഞ്ഞപ്പോൾ , അവൻ പിന്നെയൊന്നും ചിന്തിച്ചില്ല.
അവൻ നേരെ രാത്രി എട്ടുമണിക്ക് ആലപ്പുഴയെത്തി
അവനോടൊപ്പം പഠിക്കുന്ന ഫ്രണ്ടിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്.
അവനെ വിളിച്ചുവരുത്തിയ ബിസിനസുകാരൻ ഒരു ലുങ്കിയുമുടുത്ത് നടന്നാണ് വന്നത്.
അടുത്താണ് താമസമെന്നാണ് പറഞ്ഞത്
രണ്ടുപേരും എഫ് ബിയിൽ പോസ്റ്റിട്ടു . അതിനുശേഷമാണ്
രണ്ടുപേരും നടന്ന് ബിസിനസുകാരന്റെ താമസസ്ഥലത്ത് എത്തിയത്
ഒരു ചീപ്പ് ലോഡ്ജിലെ വൃത്തികെട്ട മുറി.
നാറ്റം
എന്ത് ചെയ്യും ? ഒരു ഊരാക്കുടുക്ക്
ബിസിനസ് എന്ന് പറഞ്ഞത് , വഴിയോരക്കച്ചവടക്കാരൻ , എന്നർത്ഥത്തിലാണത്രെ .
അവൻ വിടില്ല.
അല്ലെങ്കിൽ തന്നെ വളരെ ഇരുട്ടിയിരിക്കുന്നു .
എന്ത് ചെയ്യും ? എങ്ങോട്ട് പോകും ? പരിചയമില്ലാത്ത സ്ഥലം.
അവൻ വിട്ടിട്ടു വേണ്ടേ പോകാൻ .
അങ്ങനെ ആഹാരം കഴിക്കാതെ ഒരു രാത്രി .
ഇനിയിപ്പോൾ ഒരിടത്തും ഫുഡ് കിട്ടില്ലെന്നാണ് ബിസിനസുകാരൻ വഴിയോരം പറഞ്ഞത് വഴിയോരത്തിന് ഫുഡ് കൊടുക്കാൻ പറ്റാത്തതിൽ ഖേദം
ഖേദം മാറാൻ മദ്യം എടുത്തു വെച്ചു
അവൻ മദ്യം കഴിച്ചിട്ടില്ല
വഴിയോരം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു
മദ്യം കുടിച്ചിട്ട് വേണമത്രേ സെക്സിൽ ഏർപ്പെടാൻ
വിശപ്പും മദ്യവും കൂടിയായപ്പോൾ അവന് തളർച്ച തോന്നി
വഴിയോരത്തിന്റെ വിനോദമെല്ലാം കഴിഞ്ഞതെപ്പോഴെന്ന് അവനറിഞ്ഞില്ല
അവനുണരുമ്പോൾ വഴിയോരം ഉണ്ടായിരുന്നില്ല.
മേശപ്പുറത്തൊരു കുറിപ്പ്.
അത്യാവശ്യമായി പോകുകയാണ് , നീ മുറി പൂട്ടി താക്കോൽ താഴെ കൊടുത്താൽ മതി .
അവൻ ബസ് സ്റ്റാൻഡിൽ ചെന്നിട്ടാണ് , ഒരു ചായ കുടിക്കാമെന്ന് കരുതി പോക്കറ്റിൽ കാശ് നോക്കിയത്.
ആലപ്പുഴ നിന്നും കോട്ടയത്തിനുള്ള ടിക്കറ്റ് കാശ് പോക്കറ്റിൽ ഉണ്ട്
അവന്റെ പോക്കറ്റിൽ ബസ് ടിക്കറ്റിനുള്ള പൈസ മാത്രം വെച്ച് , ബാക്കി കൂടി എടുത്തിട്ടാണ് അയാൾ പോയത്.
പിന്നീടൊരു സന്ദേശം അവനെനിക്ക് അയച്ചു
അവൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു അത്രേ.
സമയം രാത്രി. അവനത് ചെയ്തേക്കുമെന്നെനിക്ക് തോന്നി
ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . കാര്യമെന്തെന്ന് അന്വേഷിച്ചു.
വഴിയോരം ബിസിനസ് അവനു വാഗ്ദാനം ചെയ്ത പതിനായിരം കൊടുത്തില്ലെന്നതുമാത്രമല്ല ചെയ്ത ദോഷം
വഴിയോരം ബിസിനസ് അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം ബസ് ടിക്കറ്റിനുള്ളത് വെച്ചിട്ട് ബാക്കിയെല്ലാം എടുത്തു എന്നതുമാത്രമല്ല ചെയ്ത ദോഷം
വഴിയോരം ബിസിനസ് പറയാത്തൊരു സമ്മാനം അവനു ഫ്രീയായി നൽകുകയും ചെയ്തു
ലൈംഗികരോഗം
അവനിതെങ്ങനെ ആരോടെങ്കിലും പറയും
ഡോക്ടറെ കാണാൻ , മരുന്ന് വാങ്ങാൻ കാശ് വേണ്ടേ ?
ആരെങ്കിലും അറിഞ്ഞാൽ ?
അവൻ ജീവിച്ചിരിക്കുന്നു. ഇടയ്ക്കിടെ പറയും ചാകാൻ പോകയാണെന്ന്. വഴിയോരം അന്ന് രാത്രിയിൽ ബലമായി മദ്യം കുടിപ്പിച്ചു. ഇപ്പോൾ ആരും നിർബന്ധിക്കാതെ കാശ് കൊടുത്ത് മദ്യപിക്കുന്നു. അമിതമായി മദ്യപിക്കുന്നു. മദ്യപിച്ചുകഴിയുമ്പോൾ അവന് ചാകണം. അവൻ എനിക്ക് മെസേജ് ചെയ്യും , അവൻ ചാകാൻ പോകുകയാണെന്ന് .
അവന്റെ പഠനം പോയി . നന്നായി പഠിക്കുന്നവൻ ആയിരുന്നു. അവന്റെ ജീവിതം പോയി.
ഇന്നലെ ഒരു പുതിയ പ്രശനം കൂടി അവന് വന്ന് ചേർന്നിരിക്കുന്നു. ഒരു വൃദ്ധന് അവനോടു കമ്പം. എപ്പോഴും നിർബന്ധിക്കും അയാളോടൊപ്പം ചെന്ന് താമസിക്കാൻ. ആവശ്യം അവനുമായി സെക്സിൽ ഏർപ്പെടണമെന്നതാണ്. അവന്റെ എല്ലാ ചിലവും അയാൾ ഏറ്റു, എന്നാണ് വാഗ്ദാനം. എത്ര പണം വേണേലും കൊടുക്കുമത്രേ.
ഞാൻ പറഞ്ഞു. ഏതായാലും നിനക്ക് കാശ് വേണം. ഡോകരെക്കാണാനും മരുന്ന് വാങ്ങാനും. പിന്നെ നിനക്ക് ജീവിക്കാനും. ഒരു ജോലികിട്ടുന്നതുവരെ നീ അയാളോടൊപ്പം കൂട് .
" ഞാനൊരു പിശാചല്ല, അങ്ങനെയൊരു ദ്രോഹം ചെയ്യാൻ " , അവൻ പറഞ്ഞു .