പ്രണയത്തിൻറെ സുഗന്ധമോലുന്ന പുഷ്പവാടിയായിരുന്നു അവൻ
"തൊട്ടാൽ പൊട്ടി"യെപ്പോലെ അയാളുടെ സ്പർശനങ്ങൾ
അവനിൽ ഇക്കിളിയായി പൊട്ടിവിടർന്നു
"നിനക്കെന്താ ഇത്ര ഇക്കിളി !"
അയാൾ ചോദിച്ചു
അവനതിനുത്തരമുണ്ടായില്ല
ഒരു പക്ഷേ എല്ലാ ചോദ്യങ്ങൾക്കുംഉത്തരമുണ്ടാവില്ല
ഇന്ത്യൻ പ്രധാനമന്ത്രിയാരെന്ന് ചോദിച്ചാൽ
നിങൾ പറഞ്ഞേക്കും
മാഹാത്‌മാ ഗാന്ധിയുടെ മക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നവരുള്ള നമ്മുടെ നാട്ടിൽ
എല്ലാമൊരു വിശ്വാസം മാത്രമായി മാറുന്നു.
തൻറെ തന്ത ജോൺ ഐരൂർ ആണെന്ന് വിശ്വസിക്കാൻ
മറിയാമ്മയ്ക്ക് ആരുടേയും അനുവാദം വേണ്ട
അതാദ്യം പറഞ്ഞത് അന്നക്കുട്ടിയാണ്
അന്നക്കുട്ടി അബദ്ധവശാൽ ഗർഭിണിയായി
എല്ലാരും പറഞ്ഞതാണ് , അതങ്ങുകളയെടീ
ആശുപത്രിയിൽ അന്നക്കുട്ടി പോയതാണ്
ഡോക്ടർ പറഞ്ഞു വേറെ എവിടെയെങ്കിലും പോകാൻ
രൂപാ പതിനായിരമേ ഡോക്ടർ ചോദിച്ചുള്ളൂ
അതില്ലെങ്കിൽ വേറെ ആശുപത്രിയിൽ പോകാം
നാടുമുഴുവൻ ഫ്രീ ആയി ഗർഭം കലക്കിത്തരാമോ എന്ന്
ചോദിച്ചു നടക്കാൻ കഴിയാത്തതുകൊണ്ട്
ഗർഭത്തിനു കാരണക്കാരനായവൻ
വെളിയിലാരൊടെങ്കിലും അവൻറെ പേരുപറഞ്ഞാൽ കൊന്നു ചാലിൽ ചവിട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട്
കൊടുക്കാൻ അവൻറെ പക്കൽ രൂപയില്ലെന്ന് പറഞ്ഞതുകൊണ്ട്
(അത് കള്ളമാണ്; ബ്ലേഡ് ആണവൻ , പണം പലിശയ്ക്കേ കൊടുക്കൂ )
പ്രസവിക്കുന്നതാണ് ചിലവ് കുറഞ്ഞ വഴി എന്ന് മനസിലായതുകൊണ്ട്
അന്നക്കുട്ടി പ്രസവിച്ചു
കൊച്ചിനെ കൊന്നേക്കാൻ മാർഗരറ്റ് കൊച്ചിൻറെ വായും മൂക്കും പൊത്തിയതാണ്, ഒരു ടവൽ കൊണ്ട്
അവൾ പറഞ്ഞു വളർത്തിക്കൊള്ളാമെന്ന്
അങ്ങനെ മരണത്തിൽ നിന്ന് രണ്ടു തവണ കർത്താവ് തമ്പുരാൻ രക്ഷപെടുത്തിയതുകൊണ്ടാണ് മറിയാമ്മ ഇന്നും ജീവിച്ചിരിക്കുന്നത്.
ആ നന്ദിയും കടപ്പാടും മറിയയ്ക്ക് കർത്താവിനോട് ഇന്നുമുണ്ട്
ശോ ! പറഞ്ഞു പറഞ്ഞു കാടുകയറിപ്പോയി
ഇതുകൊണ്ടാണ് പറയുന്നത് സാഹിത്യമെഴുതുന്ന ജോലി
പെണ്ണിന് സംവരണം ചെയ്യണമെന്ന്
ഇന്ദു സുധീഷിനെ കണ്ടു പഠിക്കണം
അനില ബി പണിക്കരെ വായിച്ച് പഠിക്കണം
ഉറുമ്പ് വരെയുള്ളവരെ വായിക്കണം
ഉറുമ്പാവുമ്പോൾ തുടരൻ എഴുതാനുള്ള സ്‌കിൽ വരെയായി
പിന്നെ ചെറുതായി എഴുതി ശീലിക്കണം -- പ്രാക്ടീസ് , മനസിലായോ ?
ഇനി ഞാൻ പറയാൻ വന്നത് പറയാം
അവന് ശുചിത്വ ചിന്തയുണ്ട്
അതുണ്ടാവുന്നത് അയാളെ കാണുമ്പോൾ മാത്രമാണ്
അവനോട് കുളിക്കണമെന്ന് അയാൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല
അയാൾ കുളിച്ച് ഫ്രഷ് ആയിട്ടാവും വരിക
അതുകൊണ്ട് അയാൾ വരുമ്പോൾ അവൻ കുളിക്കാനോടും
അവനന്നേരം കുളിക്കണം
അതങ്ങനെയായിപ്പോയി
രാധ പറയും
" സാറെന്നും രാവിലെ വന്നിരുന്നെങ്കിൽ അവനെന്നും രാവിലെ കുളിച്ചേനേ "
അത് രാധയ്ക്ക് പറയാം , അയാൾക്ക് എന്നും രാവിലെ വരാൻ പറ്റുമോ ?
ഗാന്ധി പറഞ്ഞു ശുചിത്വം വേണം
ശുചിത്വം വരാഞ്ഞതുകൊണ്ട് മോഡി ഇപ്പോൾ ശുചിത്വ മിഷൻ ഉണ്ടാക്കി
മിഷ്യനിലൂടെ ശുചിത്വം വരുമായിരിക്കും
അത് കാണാൻ നാരായണിത്തള്ള ജീവിച്ചിരിക്കുമോ , ആവോ ?
"തള്ളേടെ ഒടുക്കത്തെ ഒരാഗ്രഹം കേട്ടില്ല്യോ ? " മരുമകൾ തുളസിക്ക് സഹിച്ചില്ല
ഇപ്പൊ തന്നെ മാസം മൂവായിരം രൂപേടെ മരുന്നുവേണം തള്ളയ്ക്ക് !
(ഇതുമൊരു നുണയാകുന്നു . ഇത് തള്ളേ കേൾപ്പിക്കാൻ പറയുന്നതാണ്
ഇത് കേൾക്കുമ്പോൾ തള്ളയ്ക്കൊരു സുഖം തോന്നും
തള്ള അയൽക്കാരോടും ബന്ധുക്കളോടും പറയും
"മാസം മൂവായിരം വേണം എനിക്ക് മരുന്നിന് തന്നെ.
എല്ലാം അവള്ലല്ല്യോ ചെലവാക്കുന്നത് ! "
മാസം ആയിരത്തറുന്നൂറു മതി മരുന്നിന് .
ബില്ല് മൂവായിരത്തിനൊപ്പിക്കും .
മാസം മരുന്നുവകയിൽ
റീ ഇമ്പേഴ്സ്മെന്റിലൂടെ വരവ് ആയിരത്തിനാന്നൂറ് !
അത് തള്ളയോട് പറയില്ല .)
അതേ , പറയേണ്ടതേ പറയാവൂ
എല്ലാം വിളിച്ച് പറയരുത്
തുളസിയെ കണ്ടു പഠിക്കണം
സർക്കാരിന് വിവരമുണ്ട്
അതുകൊണ്ടാണ് സർക്കാർ സ്‌കൂളുകളിൽ പെണ്ണുങ്ങളെ കൊണ്ട് നിറച്ചിരിക്കുന്നത്. ആണുങ്ങൾ എവിടെയെങ്കിലും പോയി ജോലി ചെയ്യട്ടെ
എയിഡഡ് സ്‌കൂളുകാരും സർക്കാർ പോളിസിയ്‌ക്ക് ഒപ്പമാണ്
കാരണം വേറെയാണെങ്കിലും
ഒരു ലക്ഷം കൊടുത്താൽ ഗൾഫിൽ ഒരു വിസ കിട്ടും
ആണുങ്ങൾ ഗൾഫിൽ പോകും
മാസം അമ്പതിനായിരം ശമ്പളം കിട്ടും
മാന്യ മഹിളാ അമ്പത് ലക്ഷം കൊടുക്കും
സ്‌കൂളിൽ ജോലി കിട്ടും
സർക്കാർ മുപ്പത്തയ്യായിരം ശമ്പളം കൊടുക്കും
യേത് !
രാധ ചായ കൊടുക്കാൻ ചെല്ലുമ്പോൾ രണ്ടുപേരുംകൂടി
ഒരു ഞെടുപ്പിലെ രണ്ടു പഴങ്ങൾ പോലെ അങ്ങനെ ഒട്ടിച്ചേർന്നിരിക്കയാവും
അത് കാണുമ്പോൾ രാധയ്ക്ക് ചിരി വരും
രാധ ചിരിക്കും
ചായ കൊടുക്കും
എന്നിട്ട് അടുക്കളയിലേക്ക് പോകും
രാധയുടെ റോൾ അത്രയേയുള്ളൂ, കേട്ടോ
അശ്വതി, നമ്മുടെ കമലമ്മയുടെ മകൾ
അശ്വതി, ബിനുവിൻറെ ഭാര്യ
അശ്വതി, സരസമ്മയുടെ മരുമകൾ
അശ്വതി ഒരു ചുറ്റിക്കളി മണത്തു
മണത്തപ്പോൾ തന്നെ അതൊന്നുറപ്പിക്കണമെന്ന് അശ്വതി തീരുമാനിച്ചു
അങ്ങനെ ആരോരുമറിയാതെ രാധ അശ്വതിയുടെ നിരീക്ഷണത്തിലായി
കഴിഞ്ഞ അഞ്ച് ഞായറാഴ്ചയും അയാൾ വന്നു
കഴിഞ്ഞ അഞ്ച് ഞായറാഴ്ച്ചയും രാധ വീട്ടിലുണ്ടായിരുന്നു
കഴിഞ്ഞ അഞ്ച് ഞായറാഴ്‌ചയും രാധേടെ ചെക്കനും വീട്ടിലുണ്ടായിരുന്നു.
അപ്പോൾ പകലൊന്നും നടക്കില്ല
അപ്പോൾ പിന്നെ , രാത്രി ?
ചെറുക്കനെ മൂന്നു ദിവസം രണ്ടു മണിക്കൂർ വീതം കസ്റ്റഡിയിൽ വെച്ച് രഹസ്യമായി അശ്വതി ചോദ്യം ചെയ്തു.
പൊട്ടൻ ചെക്കന് ഒന്നും മനസിലായില്ല
എല്ലാം കിറുകൃത്യമായി പറഞ്ഞു
അശ്വതി ഒരു നിഗമനത്തിലെത്തി
പൊട്ടൻ ചെക്കന് ഒന്നും അറിയില്ല
ശ്ശെടാ , കണ്ടുപിടിക്കണമല്ലോ !
പിന്നെ രണ്ടു ഞായറാഴ്ച്ച പെട്ടെന്ന് കയറിച്ചെന്നു , അയാളുള്ളപ്പോൾ
രാധയിൽ നടുക്കമൊന്നും കണ്ടില്ല
രാധ അസ്വസ്ഥയുമായില്ല
വിയർത്തിട്ടുണ്ടോയെന്ന് സൂക്ഷിച്ചു നോക്കി
വിയർത്തിട്ടുമില്ല, വിയർക്കുന്നുമില്ല
വയറ്റത്തോട്ട് സൂക്ഷദൃഷ്ടിയോടെ നോക്കി
വല്ലതും ആയോ ? അറിയാനുണ്ടോ ?
അശ്വതി പോയി
നിന്നെ പിടിച്ചോളാമെടീ , എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്
ശശിലേഖേടെ ഗർഭം കണ്ടുപിടിച്ചതും കലക്കിക്കൊടുത്തതും അശ്വതിയാണ് .
ഒരുത്തൻ ദിവസോം ദിവസോം കേറിയിറങ്ങി നടക്കുവല്ലാരുന്നോ .
അങ്ങനെ സംശയം തോന്നിയതാണ്.
പ്രായം കൊണ്ട് തള്ളയെയായിരുന്നു സംശയം
തള്ളയ്ക്ക് മുപ്പത്തെട്ട്
അവളുടെ കെട്ടിയോന് അറുപത്തിരണ്ട്‍
അപ്പൊ ഇന്ദിരയല്ല, ഏത് പെണ്ണാണെങ്കിലും ഒരു നാല്പതുകാരനു മുന്നിൽ വീണുപോവും
ഇന്ദിരയ്ക്ക് എല്ലാപ്രായവും നല്ല പരിചയവുമാണ്
കാട്ടുമൈനയുടെ എഴുപത്തിരണ്ട് വയസുള്ള കിളവനും ഇന്ദിരയ്ക്ക് മുൻപിൽ വീണുപോയി
കാട്ടുമൈനയുടെ വീട്ടിലിരുന്ന ചില ചില സാധനങ്ങൾ കാണാതാവാൻ തുടങ്ങി
ഒരു ദിവസം കാട്ടുമൈന ഇന്ദിരയുടെ വീട്ടിലേക്ക് കയറിചെന്നപ്പോൾ
സ്വന്തം വീട്ടിൽ നിന്നും കാണാതായ സാധനങ്ങൾ കാട്ടുമൈനയെ നോക്കി പരിഹസിച്ച് ചിരിക്കുന്നു.
കാട്ടുമൈന ചെകുത്താന്മാരെയെല്ലാം തൂത്തുപെറുക്കി സാരിത്തുമ്പിലിട്ട് അങ്ങ് കൊണ്ടുപോയി
ഹല്ല , പിന്നെ !
അങ്ങനെ നടന്നു നടന്ന് അശ്വതി കണ്ടുപിടിക്കേണ്ടത് കണ്ടു പിടിച്ചു
അയാൾ വരുന്നത് ഇന്ദിരയെ കാണാനല്ല
അയാൾ വരുന്നത് ശശിലേഖയെ കാണാനാണ്
കാണുക മാത്രമല്ല, അവസരങ്ങൾ ഒത്തുകിട്ടുന്നുമുണ്ട്
വല്ലതും ഷൂട്ടപ്പായോന്നറിയില്ല
ഒരുദിവസം അശ്വതി കേറിചെന്നപ്പോൾ പെണ്ണിനൊരു വല്ലായ്ക
ഗർഭലക്ഷണമല്ലേന്നൊരു സംശയം
എടുത്തവാക്കിനത് ചോദിക്കുകയും ചെയ്തു
"ഹേ ! അല്ല " ഇദിര എതിർത്തു
"ഏതായാലും വാ , ആശുപത്രീ പോകാം , ഞാനുംകൂടി വരാം " അശ്വതി പറഞ്ഞു
"ഓ ഇതിപ്പം അങ്ങ് മാറും . അല്ലെങ്കിൽ അവളുടെ അച്ഛൻ വന്നിട്ട് പോകാം " ഇന്ദിര തടസം പറഞ്ഞു
അശ്വതി അരവിന്ദൻറെ ഓട്ടോ കൈകാണിച്ച് നിർത്തി " ഡാ, ശശിലേഖയ്ക്ക് ഒരു വയ്യാഴിക , ഒന്നാസൂത്രീ വരെ പോകണം "
എന്നിട്ട്ഇന്ദിരയോട് തിരിഞ്ഞു നിന്ന് പറഞ്ഞു." വേഗം ഒന്നൊരുങ്ങി വാടീ . കാശ് എൻറെ കയ്യിലുണ്ട് "
അങ്ങനെ പിടിച്ച പിടിയാലേ ഇന്ദിരയെയും ശശിലേഖയെയും കയറ്റി അരവിന്ദൻറെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ അശ്വതി ഒരു രഹസ്യം ഇന്ദിരയോട് പറഞ്ഞു " എടീ, ഇവിടത്തെ ആശുപത്രിയിൽ പോയാൽ , ഇനി വല്ലതും ഉണ്ടെങ്കിൽ നാട്ടിൽ പാട്ടാകും. അതുകൊണ്ട് കുറച്ചു ദൂരെയുള്ള ആശുപത്രിയിൽ പോകാം "
ഇന്ദിര സമ്മതിച്ചു.
കുറച്ചുദൂരെയുള്ള ആശുപത്രിയിലാണ് പോയത്. ചെന്നപ്പോൾ സംഗതി സത്യം . പെണ്ണ് ലോഡഡ് ! അപ്പോൾ തന്നെ ഡോക്ടർക്ക് കാശു കൊടുത്തു. അൺലോഡ് ചെയ്യിച്ചു . സംഗതി ക്ളീൻ. ആരുമാരുമറിഞ്ഞതില്ല . അതങ്ങനല്ലയോ വേണ്ടത്. അപ്പോൾ ഓട്ടോക്കാരനൊരാവശ്യം. പെണ്ണും പിള്ളേരുമുള്ളവനാണ്. ഇന്ദിര മുഖമടച്ചൊരാട്ടാട്ടി. അവനപ്പോൾത്തന്നെ സംഗതി ബ്രോഡ്കാസ്റ്റ് ചെയ്തു.
എങ്ങനെയെങ്കിലും അതൊതുക്കിത്തീർക്കണ്ടായിരുന്നോ ? ഇപ്പൊ അശ്വതികൂടി നാറി. എല്ലാവരും കൺഫർമേഷന് സമീപിക്കുന്നത് അശ്വതിയെയാണ്. ഈ കുഴമറിച്ചിലൊക്കെയുണ്ടാക്കിയത് അശ്വതിയാണോ ? കണ്ണുമടച്ച് പാലുകുടിക്കുമ്പോൾ ഓർമ്മിക്കണം. അനുഭവിക്കട്ടെ.
അങ്ങനെയുള്ള അശ്വതിയുടെ കണ്ണിൽ പൊടിയിടാനാണ് രാധ ശ്രമിക്കുന്നത് . കാണാം, എവിടെവരെ പോകുമെന്ന് !
ചെറുക്കൻ കുളിക്കാനോടുന്നത് കണ്ടപ്പോൾ രാധ ചോദിക്കുകയും ചെയ്തു. "എന്തിനാടാ ഇപ്പൊ കുളിക്കാനോടുന്നത് ?" അവൻ മറുപടിയൊന്നും പറയാതെ കുളിച്ചുവന്നു തലമുടിചീകി പൗഡറിട്ടു. അല്ലെങ്കിൽ കുളിയുമില്ല, മുടിചീകലില്ല , പൗഡറിടീൽ ഒട്ടുമില്ല. എവിടെയെങ്കിലും തളർന്നൊരു കിടപ്പാണ്. എഴുന്നേറ്റിരിക്കുന്നതും കുളിക്കുന്നതും മുടിചീകുന്നതും പൗഡറിടുന്നതും സംസാരിക്കുന്നതും അയാൾ വരുമ്പോൾ മാത്രം. എന്താണാവോ ഇത്ര കഥ പറയാൻ? രണ്ടുംകൂടി കഥപറയാൻ തുടങ്ങിയാൽ തീരില്ല. അവൾ ചോദിച്ചിട്ടുണ്ട് "എന്താ ഇത്രയ്ക്ക് പറയാൻ ?"
അശ്വതി കയറിചെന്നപ്പോൾ രണ്ടുപേരും കഥപറച്ചിൽ നിർത്തിക്കളഞ്ഞു. അശ്വതി പറഞ്ഞു " എന്താ കഥ. ഞങ്ങളൂടെ കേൾക്കട്ടെ !" അവർ രണ്ടുപേരും ചിരിച്ചതല്ലാതെ കഥയൊന്നും പറഞ്ഞില്ല. പെട്ടെന്ന് രണ്ടുപേരും മൗനവൃതത്തിലായി . "എടാ ഈ ഉഷ്ണിച്ച് വിയർക്കുന്നിടത്ത് ഇങ്ങനെ സയാമീസ് ഇരട്ടകളെ പോലെയിരിക്കാതെ കുറച്ച് അകന്നിരുന്നുകൂടെ ? അതോ ആശുപത്രിയിലെങ്ങാനും കൊണ്ടുപോയി വല്ല ഓപ്പറേഷനും നടത്തണോ ?"
"അവരങ്ങനാടീ , എപ്പോഴും ഒരുമിച്ചേ ഇരിക്കൂ "
"ഡീ വസന്തയെ ആശുപത്രീന്ന് കൊണ്ടുവന്നെന്ന് . നീ പോയി കണ്ടോ ?"
"ഇല്ല , വസുമതി കണ്ടേച്ചു വന്നപ്പം പറഞ്ഞാരുന്നു."
"എന്നാൽ വാടീ , നമുക്കൊന്ന് പോയി കണ്ടേച്ച് വരാം " പറഞ്ഞത് രാധയോടായിരുന്നെങ്കിലും പറഞ്ഞിട്ട് നോക്കിയത് അയാളെയും ചെറുക്കനെയുമായിരുന്നു.
അശ്വതി രാധയോടൊപ്പം ഇറങ്ങുമ്പോൾ അയാളോടായി അശ്വതി പറഞ്ഞു , "ചെറുക്കൻ തനിച്ചേയുള്ളൂ, ഞങ്ങൾ വന്നിട്ടേ പോകാവൂ "
"നമ്മള് വന്നിട്ടേ പോകത്തുള്ളെടീ " രാധ പറഞ്ഞു.
"അല്ല, അവനുമിപ്പോ നമ്മുടെ കൂടെ വരണ്ടതാ " എന്നും പറഞ്ഞ് അശ്വതി രാധയോടൊപ്പം ഇറങ്ങി
കുറച്ചങ്ങ് നടന്നപ്പോഴാണ് അശ്വതി മൊബെയിലിൻറെ കാര്യമോർമ്മിക്കുന്നത്.
"എടീ , നീയിവിടോട്ട് നില്ല് ഞാൻ മൊബയിൽ ആ മേശപ്പുറത്തോട്ട് വെച്ച് മറന്നുപോയി. ഞാനിപ്പോ എടുത്തോണ്ട് ഓടിവരാം . അങ്ങേരെപ്പഴാ വിളിക്കുന്നേന്ന് അറിയത്തില്ല " പറഞ്ഞതുമല്ല , അശ്വതി തിരിഞ്ഞോരോട്ടം,
അശ്വതി പെട്ടെന്ന് തന്നെ തിരിച്ചു വന്നു. അശ്വതിയുടെ മുഖത്തേക്ക് നോക്കിയ രാധ ചോദിച്ചു " എന്താടീ ?'
അശ്വതി പറഞ്ഞു :"ഒന്നൂല്ല "
ഒന്നും മിണ്ടാതെ നടക്കുന്ന അശ്വതിയോട് രാധ സംശയം ചോദിച്ചു :" അയാള് നിന്നോട് വല്ലതും പറഞ്ഞോ ?'
അങ്ങനെ പറയുന്ന ആളാണെന്ന് അവൾക്ക് വിശ്വാസമില്ലെങ്കിലും ചോദിച്ചു
"ഇല്ലെടീ "
അശ്വതി പിന്നെയും മിണ്ടാതെ നടന്നു
രാധയും പിന്നെയൊന്നും മിണ്ടിയില്ല
വസന്തയുടെ വീട്ടിൽ നിന്ന് തിരിച്ചു വരുന്ന വഴിയിലാണ് അശ്വതി രാധയുടെ ചെവിയിൽ ആ രഹസ്യം പങ്ക് വെച്ചത്
രാധയുടെ മുഖം ഇരുണ്ടു
രാധയും മൗനവൃതത്തിലായി
പിരിയുമ്പോൾ അശ്വതി രാധയോട് പറഞ്ഞു :" നീ അത് പറഞ്ഞു നിർത്തണം "
"ഹും " രാധയും അത് തീരുമാനിച്ചിരുന്നു